For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എനിക്ക് മികവില്ലേ? ഈ കണക്കുകള്‍ നോക്കൂ; രോഹിത്തിനെതിരേ ഒളിയമ്പുമായി സിറാജ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ വലിയ മാറ്റങ്ങള്‍ ഇത്തവണ ടീമുകളില്‍ സംഭവിച്ചിട്ടുണ്ട്. പല ടീമുകളുടേയും നായകന്മാരേയും പരിശീലകരേയുമടക്കം മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമായിരിക്കും.

പല ടീമുകളുടേയും വിശ്വസ്തരായ താരങ്ങള്‍ ഇത്തവണ മറ്റൊരു തട്ടകത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കൂടുമാറിയവരിലൊരാളാണ് മുഹമ്മദ് സിറാജ്. ആര്‍സിബിയിലൂടെ വളര്‍ന്ന താരം ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് കളിക്കാനിറങ്ങുന്നത്. ഇന്ത്യയുടെ സൂപ്പര്‍ പേസറാണെങ്കിലും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുഹമ്മദ് സിറാജ് തഴയപ്പെട്ടിരുന്നു. ഓള്‍ഡ് ബോളില്‍ മികവില്ലെന്ന കാരണത്താലാണ് സിറാജിനെ തഴഞ്ഞത്.

നായകന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും ചൂണ്ടിക്കാട്ടിയത് ഇക്കാര്യം തന്നെയാണ്. ഇപ്പോഴിതാ ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ രോഹിത് ശര്‍മയ്‌ക്കെതിരേ ഒളിയമ്പ് എയ്തിരിക്കുകയാണ് മുഹമ്മദ് സിറാജ്.

എന്റെ മികവ് കണക്കുകള്‍ സംസാരിക്കും

ഏകദിനത്തില്‍ വലിയ മികവ് അവകാശപ്പെടാന്‍ സാധിക്കുന്ന ബൗളറാണ് മുഹമ്മദ് സിറാജ്. ഭേദപ്പെട്ട റെക്കോഡുകള്‍ അദ്ദേഹത്തിന് ഈ ഫോര്‍മാറ്റിലുണ്ട്. വിരാട് കോലി നായകനായിരിക്കെ വളര്‍ന്ന സിറാജ് രോഹിത്തിന്റെ കീഴിലും കളിച്ചു. മൂന്ന് ഫോര്‍മാറ്റിലും കളിച്ചിരുന്ന സിറാജ് ടെസ്റ്റിലാണ് കൂടുതല്‍ ശോഭിച്ചിരുന്നത്. ഏകദിനത്തിലും ടി20യിലും സമീപകാലത്തായി സിറാജിന് അവസരം കുറവായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് ഹര്‍ഷിത് റാണയെ പരിഗണിച്ചപ്പോള്‍ സിറാജിനെ ഒഴിവാക്കി.

നായകന്‍ രോഹിത് ശര്‍മയും സിറാജിനെ പിന്തുണച്ചില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ രോഹിത് ശര്‍മയെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ സിറാജ് പ്രതികരിച്ചിരിക്കുകയാണ്. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ കണക്കുകള്‍ നോക്കൂ. ഓള്‍ഡ് ബോളില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരിലൊരാളാണ് ഞാന്‍. എന്റെ ഇക്കോണമി റേറ്റും കുറവാണ്. എന്റെ നമ്പറുകള്‍ എനിക്ക് വേണ്ടി സംസാരിക്കും. ന്യൂബോളിലും ഓള്‍ഡ് ബോളിലും ഒരുപോലെ മികവ് കാട്ടാന്‍ എനിക്ക് സാധിച്ചിരുന്നു' സിറാജ്് പറഞ്ഞു.

mohammed siraj

രോഹിത് ശര്‍മ പറഞ്ഞത് ഇതാണ്

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിക്കുന്ന സമയത്ത് മുഹമ്മദ് സിറാജിന്റെ അഭാവം വലിയ ചോദ്യമുയര്‍ത്തിയിരുന്നു. ഈ സമയത്ത് തഴയാനുള്ള കാരണം രോഹിത് ശര്‍മ പറഞ്ഞത് ഇങ്ങനെയാണ്. 'സിറാജിന്റെ ഇംപാക്ട് അല്‍പ്പം കുറവാണ്. ന്യൂബോള്‍ അവന് നല്‍കാനാവില്ല. മൂന്ന് പേസര്‍മാരെയാണ് ടീമിലെടുക്കാന്‍ ഉദ്ദേശിക്കുന്നത്. കാരണം ഓള്‍റൗണ്ടര്‍മാരെ ഞങ്ങള്‍ക്ക് ഒപ്പം കൂട്ടേണ്ടതായുണ്ട്. സിറാജിനെ ഒഴിവാക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണ്. മറ്റ് വഴികളില്ലായിരുന്നു. ഓരോ റോളിലും മികവ് കാട്ടുന്ന താരങ്ങളെയാണ് പരിഗണിച്ചിരിക്കുന്നത് എന്നാണ് രോഹിത് അന്ന് പറഞ്ഞത്.

സിറാജ് ന്യൂബോളിലും ഡെത്തോവറിലും വിശ്വസ്തനായ ബൗളറാണെന്ന് പറയാനാവില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ ഏകദിനത്തില്‍ മികവ് കാട്ടിയ ബൗളര്‍മാരിലെ മുന്‍ നിരയില്‍ സിറാജുണ്ടാവും. എന്നാല്‍ പലപ്പോഴും നിര്‍ണ്ണായക സമയത്ത് മികവ് കാട്ടാന്‍ സിറാജിന് സാധിക്കാറില്ല. മത്സര ഫലത്തെ മാറ്റി മറക്കാന്‍ ശേഷിയുണ്ടെന്ന് കരുതാനാവില്ല. എന്നാല്‍ തന്റേതായ ദിവസം എല്ലാവര്‍ക്കും ഭീഷണി ഉയര്‍ത്താന്‍ സിറാജിന് കഴിവുണ്ട്.

ഈ സീസണില്‍ മിന്നിക്കണം

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലൂടെ വളര്‍ന്ന താരമാണ് മുഹമ്മദ് സിറാജ്. ഇത്തവണ ഗുജറാത്തിലേക്കെത്തുമ്പോള്‍ വലിയ വെല്ലുവിളിയാണ് താരത്തെ കാത്തിരിക്കുന്നത്. തിളങ്ങാത്ത പക്ഷം പ്ലേയിങ് 11 സ്ഥാനം പോലും അദ്ദേഹത്തിന് നഷ്ടമാവും. ഈ സാഹചര്യത്തില്‍ സിറാജിന് പ്രകടനംകൊണ്ട് എല്ലാവരുടേയും വായടപ്പിക്കേണ്ടതായുണ്ട്. സിറാജിന് ഇത് സാധിക്കുമെന്ന് തന്നെ കരുതാം.

Story first published: Friday, March 21, 2025, 17:53 [IST]
Other articles published on Mar 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+