For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുഹമ്മദ് സിറാജ് പ്രണയത്തില്‍, കാമുകി ബിഗ് ബോസ് താരം! വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ പേസറാണ് മുഹമ്മദ് സിറാജ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന സിറാജ് ഐപിഎല്ലില്‍ ആര്‍സിബിയിലൂടെ വളര്‍ന്ന് സൂപ്പര്‍ താരമായി മാറിയവനാണ്. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്കായി ഗംഭീര പ്രകടനങ്ങള്‍ നടത്തി കൈയടി നേടാന്‍ സിറാജിനായിട്ടുണ്ട്. ഓട്ടോ ഡ്രൈവറിന്റെ മകനില്‍ നിന്ന് ഇന്ത്യയുടെ ക്രിക്കറ്റ് താരമെന്ന നിലയിലേക്ക് പൊരുതി വളര്‍ന്നവനാണ് സിറാജ്. ഇപ്പോഴിതാ സിറാജ് വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ബിഗ് ബോസ് താരവും അഭിനേത്രിയുമായ മഹിറ ശര്‍മയുമായി സിറാജ് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. 30കാരനായ താരം പ്രണയ വിവരം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവരുടേയും പ്രണയം വിവാഹത്തിലേക്ക് കടക്കാന്‍ പോവുകയാണ്. ഗോസിപ്പ് കോളങ്ങളില്‍ നേരത്തെ തന്നെ ഇത് സംബന്ധിച്ച സൂചനകള്‍ എത്തിയിരുന്നു. സാമൂഹ്യ മാധ്യമത്തില്‍ മഹിറയുമായി സിറാജ് നടത്തിയ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് ഉയര്‍ന്നിരുന്നെങ്കിലും സിറാജ് ഇതിനോട് പ്രതികരിച്ചിരുന്നില്ല.

ഏറെ നാളുകളായുള്ള പ്രണയം

ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. ഇരുവരും ഏറെ നാളുകളായി ഡേറ്റിങ്ങിലാണ്. എന്നാല്‍ ബന്ധം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇതിനിടെ ആശ മറ്റൊരു പ്രണയ ബന്ധത്തിന്റെ പേരിലും സിറാജിന്റെ പേര് ഗോസിപ്പ് കോളത്തിലെത്തിയിരുന്നു. പ്രശസ്ത പാട്ടുകാരിയായ ആശ ഭോസ്‌ലെയുടെ പേരക്കുട്ടിയായ സനായി ഭോഗ് ലെയുമായി സിറാജ് പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. സനായിയുടെ 23ാം ജന്മദിനത്തില്‍ സിറാജിനൊപ്പമെടുത്ത ചിത്രമാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തിയത്.

എന്നാല്‍ സിറാജിനെ ഇന്‍സ്റ്റഗ്രാമില്‍ സഹോദരനെന്നും സിറാജ് സഹോദരിയെന്നും വിളിച്ചതോടെയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. എന്തായാലും ഇപ്പോള്‍ മഹിറ ശര്‍മയുമായുള്ള സിറാജിന്റെ ഡേറ്റിങ് റിപ്പോര്‍ട്ടുകളാണ് ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ട സിറാജ് നിലവില്‍ വിശ്രമത്തിലാണ്. ഇരുവരും ഒന്നിച്ച് ഡേറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും പ്രണയ ബന്ധത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വൈറലാണ്.

mohammed siraj

ആരാണ് മഹിറ ശര്‍മ

മുഹമ്മദ് സിറാജുമായി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ സജീവമാകുന്ന മഹിറ ശര്‍മ ആരാണെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ബിഗ് ബോസ് 13ാം സീസണിലെ ഫൈനലിസ്‌റ്റെന്ന നിലയിലാണ് മഹിറ കൂടുതല്‍ പ്രശസ്ത. അഭിനേത്രിയെന്ന നിലയിലും അവതാരകയെന്ന നിലയിലും മഹിറയെ ആരാധകര്‍ക്കറിയാം. ഇന്‍സ്റ്റഗ്രാമിലെ മിന്നും താരം കൂടിയാണ് മഹിറ. ഇതിനോടകം പ്രശസ്തമായ നിരവധി സീരിയലുകളില്‍ അഭിനയിക്കാന്‍ മഹിറക്ക് സാധിച്ചിട്ടുണ്ട്. 2018ലെ നാഗിന്‍, ബെപ്പനാഹ് പ്യാര്‍, കുണ്ഡലി ഭാഗ്യ എന്നിവയെല്ലാം മഹിറ അഭിനയിച്ച പ്രമുഖ സീരിയലുകളാണ്.

പഞ്ചാബി സിനിമയിലും സീരിയലുകളിലുമാണ് മഹിറ കൂടുതല്‍ അഭിനയിക്കുന്നത്. ഇതിനോടകം ബോളിവുഡിലേക്കും ചുവടുവെക്കാന്‍ മഹിറക്ക് സാധിച്ചിട്ടുണ്ട്. സിറാജുമായുള്ള മഹിറയുടെ പ്രണയ വാര്‍ത്തകള്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സിറാജോ മഹിറയോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രമുഖ മാധ്യമങ്ങളെല്ലാം ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പങ്കുവെക്കുന്നുണ്ട്. എന്തായാലും വസ്തുത എന്താണെന്ന് സിറാജ് തന്നെ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

റിപ്പോര്‍ട്ട് തള്ളി മഹിറയുടെ മാതാവ്

ഇതിനിടെ സിറാജും മഹിറയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ മഹിറയുടെ മാതാവ് തള്ളി കളഞ്ഞിട്ടുണ്ട്. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണ്. 'ഇതൊന്നും വസ്തുതയല്ല. ആളുകള്‍ക്ക് എന്തും പറയാം. ഇപ്പോള്‍ എന്റെ മകള്‍ പ്രശസ്തയാണ്. അതുകൊണ്ടുതന്നെ പലരുമായും മകളുടെ പേര് ചേര്‍ത്തുവെക്കും. അതെല്ലാം വിശ്വസിക്കണോ?. തീര്‍ത്തും തെറ്റായ വാര്‍ത്തയാണിത്' എന്നാണ് മഹിറയുടെ മാതാവ് പ്രതികരിച്ചിരിക്കുന്നത്.

Story first published: Thursday, January 30, 2025, 7:20 [IST]
Other articles published on Jan 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+