Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ബൗളര്‍മാരെ കണ്ട് അസൂയ പൂണ്ട് പാക് ഇതിഹാസം വസിം അക്രം പറഞ്ഞത്

സെന്റ് മോര്‍ട്ടിസ്: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ മികവേറിയ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പാക് ഇതിഹാസം വസീം അക്രം. ഓട്ടത്തിലെ പിഴവ് തിരുത്താന്‍ കഴിഞ്ഞാല്‍ മുഹമ്മദ് ഷമി ഇംഗ്ലണ്ടില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ജസ്പ്രീത് ബൂംറ കൗണ്ടി ക്രിക്കറ്റില്‍ ഒരു കൈ പയറ്റണമെന്നും അക്രം അഭിപ്രായപ്പെട്ടു. മുന്‍ കാലഘട്ടത്തേക്കാള്‍ ഇന്ത്യന്‍ പേസര്‍മാര്‍ ആത്മവിശ്വാസം നേടിയെന്നും എക്കാലത്തെയും മികച്ച ഇടങ്കയ്യന്‍ ബൗളര്‍ വ്യക്തമാക്കുന്നു.

ഷമി ഒരു നല്ല ബൗളറാണെങ്കിലും ഇടയ്ക്ക് പിന്‍വലിയുന്ന ശീലമുണ്ട്. റണ്ണപ്പിലെ കുതിപ്പില്‍ മാറ്റം വരുത്തിയാല്‍ അദ്ദേഹം എതിരാളികള്‍ക്ക് ഒത്ത താരമാകും. ചെറിയ റണ്ണിംഗിന് പകരം നീളം കൂടിയ റണ്ണപ്പാണ് ആവശ്യമെന്നും ടെസ്റ്റില്‍ 414 വിക്കറ്റുകള്‍ നേടിയ അക്രം പറയുന്നു. 19 വര്‍ഷക്കാലത്തെ കരിയറില്‍ 502 ഏകദിന വിക്കറ്റുകളും ഇദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. അടുത്ത 10 വര്‍ഷത്തേക്കെങ്കിലും ഷമിക്ക് ഇന്ത്യക്കായി കളിക്കാന്‍ കഴിയുമെന്നും വസീം അക്രം അഭിപ്രായപ്പെട്ടു.

wasimakram

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ കൗണ്ടി കളിക്കാന്‍ അനുവദിക്കുന്നില്ല. പക്ഷെ ഇത് മാറി ജസ്പ്രീത് ബൂംറയെ പോലുള്ള താരങ്ങള്‍ ഒരു മാസമെങ്കിലും കൗണ്ടി കളിച്ചാല്‍ അവരുടെ കഴിവ് തിളക്കമേറിയതാകും. ഐപിഎല്‍ ഒരു മാസം കളിക്കേണ്ടെന്ന് വെച്ചാല്‍ ഈ വ്യത്യാസം അറിയാം.

ഇന്ത്യന്‍ ബൗളര്‍മാരില്‍ വസീമിന്റെ പ്രിയ താരം ഭൂവനേശ്വര്‍ കുമാറാണ്. ഇരുവശങ്ങളിലേക്കും പന്ത് സ്വിംഗ് ചെയ്യാനും പേസ് കൂട്ടാനും കഴിയുന്നതിനാല്‍ ഭുവനേശ്വര്‍ ഫലപ്രദമായ ബൗളറാണ്. നിലവിലെ ഇന്ത്യന്‍ പേസ് നിരയ്ക്ക് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നും വസീം അക്രം വ്യക്തമാക്കി.

Story first published: Friday, February 9, 2018, 9:40 [IST]
Other articles published on Feb 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+