Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

19ാം നിലയിലെ ബാല്‍ക്കണിയില്‍ ഷമി, ജീവനൊടുക്കാന്‍ ആലോചിച്ചു! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് നിരയിലെ മിന്നും താരമായ മുഹമ്മദ് ഷമിയുടെ കരിയറിലെ കറുത്ത ദിനങ്ങളെക്കുറിച്ചു ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തായ ഉമേഷ് കുമാര്‍. ഒരു സമയത്തു ഒത്തുകളി ആരോപണം ഉയര്‍ന്നപ്പോള്‍ ജീവനൊടുക്കുന്നതിനെക്കുറിച്ചു പോലും ഷമി ആലോചിച്ചിരുന്നതായാണ് ഉമേഷ് തുറന്നു പറഞ്ഞിരിക്കുന്നത്. ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

നിലവില്‍ പരിക്കു കാരണം കളിക്കളത്തിനു പുറത്താണ് ഷമി. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹം മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുകയാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് വൈകാതെ കളിക്കളത്തിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ പ്രീമിയം ഫാസ്റ്റ് ബൗളര്‍. കരിയറില്‍ ഒരുപാട് വെല്ലുവിളികളെ ഷമിക്കു നേരിടേണ്ടി വന്നിരുന്നു. അതിലൊന്നായിരുന്നു ഒത്തുകളിയാരോപണം.

MOHAMMED SHAMI

ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടത്തില്‍ അദ്ദേഹം ഒത്തുകളിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഒരു സമയത്തു നേരിട്ടത്. ഭാര്യ ഹസിന്‍ ജഹാനായിരുന്നു അദ്ദേഹത്തിനെതിരേ രംഗത്തുവന്നത്. ഒത്തുകളിക്കുന്നതിനായി ദുബായില്‍ വച്ച് ഒരു പാകിസ്താന്‍ വംശജനില്‍ നിന്നും ഷമി പണം കൈപ്പറ്റിയെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നു ഷമിക്കെതിരേ ബിസിസിഐ അന്വേഷണം നടത്തുകയും ഒടുവില്‍ അദ്ദേഹം നിരപരാധിയാണെന്നു വ്യക്തമാവുകയും ചെയ്യുകയായിരുന്നു.

ഒത്തുകളിയാരോപണത്തെ തുടര്‍ന്നു അന്വേഷണം നേരിട്ട സമയത്തു ഷമി തനിക്കൊപ്പം വീട്ടിലാണ് താമസിച്ചിരുന്നതെന്നാണ് സുഹൃത്തായ ഉമേഷ് പറയുന്നത്. ആ ഘട്ടത്തില്‍ ഷമി എല്ലാത്തിനെതിരേയും പോരാടുകയായിരുന്നു. എനിക്കൊപ്പം വീട്ടിലാണ് അവന്‍ താമസിച്ചിരുന്നത്.

എന്നാല്‍ ഒത്തുകളിയാരോപണം വരികയും അന്നു രാത്രി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ഷമി തകര്‍ന്നു പോയി. എനിക്കു എന്തും സഹിക്കാന്‍ കഴിയും പക്ഷെ സ്വന്തം രാജ്യത്തെ ചതിച്ചുവെന്ന ആരോപണങ്ങള്‍ മാത്രം സഹിക്കാന്‍ പറ്റില്ലെന്നും ഷമി പറഞ്ഞതായി ഉമേഷ് വെളിപ്പെടത്തുന്നു.

ഒരു ദിവസം രാത്രിയില്‍ 19ാം നിലയിലുള്ള തന്റെ ബാല്‍ക്കണിയില്‍ ഷമി നില്‍ക്കുന്നതായി കണ്ടതായും ജീവനൊടുക്കുന്നതിനെക്കുറിച്ചു പോലും അദ്ദേഹം അപ്പോള്‍ ചിന്തിച്ചിട്ടുണ്ടാവുമെന്നും ഉമേഷ് വ്യക്തമാക്കി. ആ രാത്രിയില്‍ അവന്‍ ജീവന്‍ അവസാനിപ്പിക്കാന്‍ പോലും ആലോചിച്ചിരുന്നതായിട്ടാണ് എനിക്കു തോന്നിയത്. പുലര്‍ച്ചെ നാലു മണിക്കു ഞാന്‍ വെള്ളം കുടിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.

ഞാന്‍ അടുക്കളിയിലേക്കു പോകവെയാണ് ഷമി ബാല്‍ക്കണിയില്‍ കയറി നില്‍ക്കുന്നത് കണ്ടത്. ഞങ്ങള്‍ താമസിച്ച ഫ്‌ളാറ്റിന്റെ 19ാമത്തെ നിലയിലായിരുന്നു അത്. എന്താണ് സംഭവിച്ചതെന്നു എനിക്കു മനസ്സിലായി. ഷമിയുടെ കരിയറിലെ ഏറ്റലും ദൈര്‍ഘ്യമേറിയ രാത്രിയും അതായിരിക്കുമെന്നു എനിക്കു തോന്നുന്നു.

MOHAMMED SHAMI

പിന്നീടൊരു ദിസം ഞാനും ഷമിയും സംസാരിച്ചുകൊണ്ടിരിക്കെ അവ്‌ന്റെ ഫോണിലേക്കു ഒരു മെസേജ് വന്നു. ഒത്തുകളിയാരോപണത്തെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ ഭാഗത്തു നിന്നും ക്ലീന്‍ചിറ്റ് ലഭിച്ചുവെന്നതായിരുന്നു ആ മെസേജ്. അന്നു അവന്‍ വളരെയധികം സന്തോഷവാനായാണ് കാണപ്പെട്ടത്. ലോകകപ്പ് നേടിയതു പോലെയായിരുന്നു ഷമിയുടെ ആഹ്ലാദമെന്നും ഉമേഷ് വ്യക്തമാക്കി.

അതേസമയം, ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കു ഷമി മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറും കൂടിയായിരുന്നു ഷമി. രണ്ടു ഫൈഫറുകളുള്‍പ്പെടെ 24 വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്.

Story first published: Wednesday, July 24, 2024, 9:52 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+