Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി-ബാബര്‍ ആസം ആരാണ് കേമന്‍? താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല, കാരണവുമായി ഷമി

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്ന് പറയുന്നതില്‍ തെറ്റില്ല. കോലിയുടെ സ്ഥിരതയും ഷോട്ടുകളുടെ മനോഹാരിതയും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറോട് പോലും ചേര്‍ത്ത് താരതമ്യപ്പെടുത്തുന്ന താരമാണ് കോലി. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവനെന്ന് ക്രിക്കറ്റ് ലോകം വിശ്വസിക്കുന്ന പേരുകളിലൊന്നാണ് കോലി.

സമീപകാലത്തായി കോലിയോട് കിടപിടിക്കാന്‍ കെല്‍പ്പുള്ളവനെന്ന പേരില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിന്റേത്. ബാറ്റിങ്ങിന്റെ മനോഹാരിതകൊണ്ടും നായക മികവുകൊണ്ടും സ്ഥിരതകൊണ്ടുമെല്ലാം കോലിയുടെ ഒത്ത എതിരാളിയെന്ന് ബാബറിനെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ കോലിയേക്കാള്‍ മികച്ചവനെന്ന് പാകിസ്താന്‍ ആരാധകര്‍ ബാബറിനെ വിശേഷിപ്പിക്കുന്നു. ആധുനിക ക്രിക്കറ്റിലെ ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇരുവരും ചര്‍ച്ചാ വിഷയമായിട്ട് ഏറെ നാളുകളായി. ഇപ്പോഴിതാ കോലി-ബാബര്‍ ഇവരില്‍ ആരാണ് ഏറ്റവും കേമനെന്നതില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി.

1

രണ്ട് പേരെയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഷമി അഭിപ്രായപ്പെട്ടിരിക്കുന്നത്. 'പാകിസ്താന് സമീപകാലത്തായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്നോ നാലോ താരങ്ങളുടെ പ്രകടനങ്ങള്‍ പാകിസ്താന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ബാബര്‍ ആസം മികച്ച താരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസന്‍ എന്നിവരോടൊപ്പമെല്ലാം കോലിയെ താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ലെന്നാണ് കരുതുന്നത്.

ബാബറിനെ ഇനിയും ഏറെ വര്‍ഷങ്ങള്‍ കളിക്കാന്‍ അനുവദിക്കൂ. എന്നിട്ട് നമുക്ക് വിധിയെഴുതാം. നിലവിലെ പ്രകടനം കരിയറില്‍ എത്ര നാള്‍ അവന് തുടരാനാവുമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതേ പ്രകടനം തുടര്‍ന്നാല്‍ പാകിസ്താന്റെ എക്കാലത്തെയും മികച്ചവനായിരിക്കും ബാബര്‍. ഈ അവസരത്തില്‍ അവന് എല്ലാവിധ ആശംസകളുമാണ് നേരാനാവുക'- ഷമി ഇന്ത്യ ഡോട്ട് കോമിനോട് സംസാരിക്കവെ പറഞ്ഞു.

2

ബാബറിന് മുന്നില്‍ ഇനിയും ഏറെ കരിയര്‍ ബാക്കിയുണ്ട്. കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ മാത്രമെ ഏറ്റവും മികച്ചവന്‍ ആരെന്നത് സംബന്ധിച്ച് വിധി എഴുതാനാവു. സമീപകാലത്തെ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനം അല്‍പ്പം മോശമാണ്. പ്രതീക്ഷക്കൊത്ത പ്രകടനം അദ്ദേഹത്തിന് നടത്താനാവുന്നില്ലെന്ന് തന്നെ പറയാം. 70 സെഞ്ച്വറിയില്‍ കോലി ബ്രേക്കിട്ടിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞ കോലി ബാറ്റിങ്ങില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അതേ സമയം ബാബര്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. അവസാന ടി20 ലോകകപ്പിലടക്കം പാകിസ്താനായി തിളങ്ങാന്‍ ബാബറിനായിരുന്നു. എന്നാല്‍ പരിമിത ഓവറിലെ മികവ് ടെസ്റ്റില്‍ ആവര്‍ത്തിക്കാനാവുന്നില്ലെന്നത് ബാബറിനെ സംബന്ധിച്ച് എടുത്തു പറയാവുന്ന പോരായ്മയാണ്. വിരാട് കോലിയുടെ പേരില്‍ ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ച്വറിയുണ്ട്. എന്നാല്‍ ഇതുവരെ ഒരു ഇരട്ട സെഞ്ച്വറി പോലും ടെസ്റ്റില്‍ നേടാന്‍ ബാബറിനായിട്ടില്ല.

3

37 ടെസ്റ്റില്‍ നിന്ന് 43.18 ശരാശരിയില്‍ 2461 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം. 83 ഏകദിനത്തില്‍ നിന്ന് 56.93 ശരാശരിയില്‍ 3985 റണ്‍സും 73 ടി20യില്‍ നിന്ന് 45.17 ശരാശരിയില്‍ 2620 റണ്‍സും പാക് നായകന്റെ പേരിലുണ്ട്. ടെസ്റ്റില്‍ അഞ്ചും ഏകദിനത്തില്‍ 14ഉും ടി20യില്‍ ഒരു സെഞ്ച്വറിയുമാണ് ബാബറിന്റെ പേരിലുള്ളത്. വിരാട് കോലി 99 ടെസ്റ്റില്‍ നിന്ന് 50.39 ശരാശരിയില്‍ 7962 റണ്‍സും 257 ഏകദിനത്തില്‍ നിന്ന് 58.78 ശരാശരിയില്‍ 12285 റണ്‍സും 95 ടി20യില്‍ നിന്ന് 52.05 ശരാശരിയില്‍ 3227 റണ്‍സുമാണ് നേടിയിട്ടുള്ളത്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ സൂപ്പര്‍ താരങ്ങളിലെ ഏക താരം കോലിയാണ്.

Story first published: Tuesday, February 1, 2022, 14:08 [IST]
Other articles published on Feb 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+