ഏകദിനത്തിലെ ഇന്ത്യയുടെ ബൗളിങ് പുലി ഷമി തന്നെ; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നേട്ടം
സിഡ്‌നി: 2020ലെ ഇന്ത്യയുടെ ഏകദിന പരമ്പരകള്‍ അവസാനിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും മൂന്നാം മത്സരത്തില്‍ വിജയിച്ച് അഭിമാനം കാക്കാന്‍ ഇന്ത്യക്കായി. പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏകദിനത്തില്‍ ഇൗ വര്‍ഷവും തിളങ്ങിയിരിക്കുന്നത് മുഹമ്മദ് ഷമിയാണ്. 6 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് ഷമി നേടിയത്.

ഓസീസ് പരമ്പരയ്ക്ക് മുമ്പ് ന്യൂസീലന്‍ഡുമായാണ് ഇന്ത്യ ഏകദിന പരമ്പര കളിച്ചത്. ശ്രീലങ്ക,സിംബാബ് വെ ടീമുമായെല്ലാം പരമ്പര നിശ്ചയിച്ചിരുന്നതാണെങ്കിലും കൊറോണയെത്തുടര്‍ന്ന് പരമ്പര റദ്ദാക്കേണ്ടി വന്നു. ഈ വര്‍ഷം ഏഴ് വിക്കറ്റിലധികം ഏകദിനത്തില്‍ നേടിയ ഏക ഇന്ത്യന്‍ ബൗളറാണ് മുഹമ്മദ് ഷമി. സമീപകാലത്തായി ബൗളറെന്ന നിലയില്‍ ഏറെ വളര്‍ന്ന ഷമി ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ്.

ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരം മാത്രമാണ് ഷമി കളിച്ചത്. നാല് വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് ഷമി നേടിയത്. ന്യൂസീലന്‍ഡിനെതിരേ ഒരു വിക്കറ്റുമാണ് ഷമി വീഴ്ത്തിയത്. 2019ലും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ ഷമിക്ക് സാധിച്ചു. 21 മത്സരത്തില്‍ നിന്ന് 42 വിക്കറ്റാണ് അവസാന വര്‍ഷം ഷമി നേടിയത്. 2019ലെ ഇംഗ്ലണ്ട് ലോകകപ്പും ഇതില്‍ ഉള്‍പ്പെടും.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ ഹാട്രിക് നേടാനും ഷമിക്ക് സാധിച്ചിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയും ഷമി തിളങ്ങിയിരുന്നു. ഷോര്‍ട്ട് ബോളുകളിലൂടെ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ഷമി. അതിവേഗ യോര്‍ക്കറുകളും ഷമിയുടെ പ്രത്യേകതയാണ്. എന്നാല്‍ റണ്‍സ് വഴങ്ങുന്നതില്‍ അത്ര പിശുക്കുകാട്ടാറില്ല. പലപ്പോഴും ഡെത്ത് ഓവറുകളില്‍ ഷമി നന്നായി റണ്‍സ് വഴങ്ങാറുണ്ട്. 2020ല്‍ ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ യുസ് വേന്ദ്ര ചഹാല്‍,ശര്‍ദുല്‍ ഠാക്കൂര്‍,രവീന്ദ്ര ജഡേജ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. മൂവരും ഏഴ് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഷമിക്ക് വിശ്രമം നല്‍കി ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിച്ചിരുന്നു. മൂന്ന് വിക്കറ്റുമായി ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാനും ശര്‍ദുല്‍ ഠാക്കൂറിനായി. ജസ്പ്രീത് ബൂംറയുടെ ഈ വര്‍ഷത്തിലെ ഏകദിന ബൗളിങ് പ്രകടനം അത്ര മികച്ചതല്ല. എന്നാല്‍ ഐപിഎല്ലിലടക്കം തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെക്കാന്‍ ബൂംറയ്ക്ക് സാധിച്ചിരുന്നു.

ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലൂടെ ടി നടരാജനും ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷ നല്‍കുന്ന താരമാണ് നടരാജന്‍. ഓസീസിനെതിരേ മൂന്ന് മത്സര ടി20യും നാല് മത്സര ടെസ്റ്റും ഇന്ത്യ കളിക്കുന്നുണ്ട്. ഓസീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടിനെതിരേ നാട്ടിലാണ് ഇന്ത്യക്ക് പരമ്പര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications