Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഷൂ ശരിയെങ്കില്‍ വരണ്ട പിച്ചിലും കസറാം! നിര്‍ണായക ഉപദേശവുമായി അസ്ഹര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ പിച്ചിനെക്കുറിച്ച് സമ്മിശ്രമായ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കവെ ഇത്തരത്തിലുള്ള വരണ്ട പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ ഒരു കുറുക്കുവഴി ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍ ഉപയോഗിക്കുന്ന ഷൂവിന് വളരയേറെ പ്രധാന്യമുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ ഷൂ ധരിച്ചാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു ഇവിടെ അദ്ഭുതം കാണിക്കാനാവുമെന്നും അസ്ഹര്‍ അഭിപ്രായപ്പെട്ടു.

1

സ്പിന്നര്‍മാരെ ഇത്രയുമധികം തുണയ്ക്കുന്ന പിച്ചില്‍ എന്തുകൊണ്ടാണ് ബാറ്റ്‌സ്മാന്‍മാര്‍ സ്‌പൈക്കുകള്‍ ധരിച്ചു കളിക്കാനിറങ്ങുന്നതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. അടിഭാഗം റബര്‍ കൊണ്ടുള്ള ഷൂസാണ് ഇത്തരം പിച്ചുകളില്‍ ബാറ്റ്‌സ്മാന്‍ ഉപയോഗിക്കേണ്ടത്. അങ്ങനെ ചെയ്താല്‍ ബാറ്റിങ് എളുപ്പമാവും. സുനില്‍ ഗവാസ്‌കര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സുള്‍പ്പെടെയുള്ള മുന്‍ ഇതിഹാസങ്ങള്‍ വരണ്ട പിച്ചുകളില്‍ ഇത്തരത്തിലുള്ള ഷൂസാണ് മുമ്പ് ഉപയോഗിച്ചിരുന്നതെന്നും അസ്ഹര്‍ ട്വിറ്ററില്‍ കുറിച്ചു.

അഹമ്മദാബാദ് ടെസ്റ്റില്‍ രണ്ടു ടീമുകളുടെയും ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം കണ്ടപ്പോള്‍ വളരെയധികം നിരാശ തോന്നി. ഇത്തരം ടേണിങ് ട്രാക്കുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഷോട്ട് സെലക്ഷന്‍ ശ്രദ്ധിക്കേണ്ടതുണ്ട്, ഒപ്പം മികച്ച ഫുട്ട് വര്‍ക്കും ഉറപ്പ് വരുത്തണം. ബാറ്റിങിനിടെ സ്‌പൈക്കുകള്‍ ധരിക്കുന്നതില്‍ വലിയ കാര്യമില്ല. ഷൂസിന് അടിഭാഗം റബര്‍ കൊണ്ടുള്ളതാണെങ്കില്‍ അത് ഒരു ബാറ്റ്‌സ്മാന്റെ കഴിവിനു തടസ്സമാവില്ലെന്നും അസ്ഹര്‍ ട്വീറ്റ് ചെയ്തു.

2

റബറിന്റെ അടിഭാഗത്തോടു കൂടിയ ഷൂസ് ധരിച്ച് വളരെ ബുദ്ധിമുട്ടേറിയ പിച്ചില്‍ ചില ബാറ്റ്‌സ്മാന്‍മാരുടെ ഗംഭീര ഇന്നിങ്‌സുകള്‍ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. വിക്കറ്റിനിടയിലൂടെ ഓടുമ്പോള്‍ ഷൂസിന്റെ അടിഭാഗം റബര്‍ കൊണ്ടുള്ളതാണെങ്കില്‍ തെന്നിവീഴുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വിംബിള്‍ഡണില്‍ എല്ലാ ടെന്നീസ് താരങ്ങളും ഈ തരത്തിലുള്ള ഷൂസാണ് ധരിക്കുന്നതെന്ന് മറക്കാന്‍ പാടില്ല. അതുകൊണ്ടു തന്നെ വിമര്‍ശനങ്ങളില്‍ കഴമ്പുമില്ല. ഗവാസ്‌കര്‍ മാത്രമല്ല മൊഹീന്ദര്‍ അമര്‍നാഥ്, ദിലീപ് വെങ്‌സാര്‍ക്കര്‍ എന്നിവരും വിവിയന്‍ റിച്ചാര്‍ഡ്‌സ്, മൈക്ക് ഗാറ്റിങ്, അലന്‍ ബോര്‍ഡര്‍, ക്ലൈവ് ലോയ്ഡ് എന്നിവരടക്കം നിരവധി മഹാന്‍മാരായ താരങ്ങളും ഇത്തരം ഷൂസാണ് ഉപയോഗിച്ചിരുന്നതെന്നും അസ്ഹര്‍ വിശദമാക്കി.

അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വെറു രണ്ടു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ഇരുടീമുകള്‍ക്കും 150 റണ്‍സ് പോലും തികയ്ക്കാനായില്ല. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് വെറും 81 റണ്‍സിനാണ് ഓള്‍ഔട്ടായത്. അക്ഷര്‍ പട്ടേല്‍ രണ്ടിന്നിങ്‌സുകളിലായി 11ഉം ആര്‍ അശ്വിന്‍ ഏഴും വിക്കറ്റുകളെടുത്തിരുന്നു.

Story first published: Friday, February 26, 2021, 18:39 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+