മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ച് 2023 വിട പറയാന്‍ പോവുകയാണ്. ചരിത്ര നിമിഷങ്ങളുടെ ആവേശവും നിരാശയുടെ കണ്ണുനീരും ഇൗ വര്‍ഷം കാണാനായി. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത് ഇപ്പോഴും കണ്ണീരോര്‍മയായി തുടരുന്നു. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യത്തെ ഐസിസി ട്രോഫിയെന്ന സ്വപ്‌നമാണ് അഹമ്മദാബാദില്‍ അവസാനിച്ചത്. ഇന്ത്യയെ സംബന്ധിച്ച് മികച്ച വര്‍ഷമായാണ് 2023 അവസാനിക്കാന്‍ പോകുന്നത്.
ഈ വര്‍ഷം ഇന്ത്യന്‍ താരങ്ങള്‍ ഏകദിനത്തില്‍ നടത്തിയ മറക്കാനാവാത്ത അഞ്ച് ബൗളിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ പ്രകടനം ലോകകപ്പില്‍ മുഹമ്മദ് ഷമി നടത്തിയതാണ്. മുംബൈയിലെ വാംഖഡെയില്‍ ന്യൂസീലന്‍ഡിനെതിരേയാണ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനം. 57 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഷമിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ആരാധക മനസില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രകടനമായിരുന്നു ഇത്.
ഏകദിന ലോകകപ്പില്‍ ആദ്യത്തെ നാല് മത്സരങ്ങളും കളിക്കാതിരുന്ന ഷമി പിന്നീട് നടന്ന മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പിലെ ഹീറോയായിരുന്നു ഷമിയെന്ന് പറയാം. രണ്ടാമത്തെ പ്രകടനം മുഹമ്മദ് സിറാജിന്റെ പേരിലാണ്. രണ്ടാമത്തേത് ഏഷ്യാ കപ്പില്‍ സിറാജ് നടത്തിയ പ്രകടനമാണ്. ശ്രീലങ്കയ്‌ക്കെതിരേ 21 റണ്‍സിന് ആറ് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. അതും ശ്രീലങ്കയുടെ തട്ടകമായ കൊളംബോയില്‍.
ശ്രീലങ്കയ്‌ക്കെതിരായ ഈ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ നിരവധി റെക്കോഡുകളും സിറാജ് സ്വന്തമാക്കി. ഏകദിനത്തില്‍ വേഗത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത് സിറാജാണ്. മറ്റൊരു പ്രകടനം മുഹമ്മദ് ഷമിയുടെ പേരിലാണ്. മുംബൈയിലെ വാംഖഡെയില്‍ ശ്രീലങ്കയ്‌ക്കെതിരേ 18 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ ഷമിക്കായി. മികച്ച ലൈനും ലെങ്തും ഉപയോഗിച്ച് ഷമി ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ തകര്‍ക്കുകയായിരുന്നു.

ആരാധകര്‍ക്ക് മറക്കാനാവാത്ത മറ്റൊരു പ്രകടനം ന്യൂസീലന്‍ഡിന്റെ ഇഷ് സോധിയുടെ പേരിലാണ്. മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരേ 39 റണ്‍സിന് 6 വിക്കറ്റാണ് ഇഷ് സോധി വീഴ്ത്തിയത്. സ്പിന്നറായ ഇഷ് സോധി ആധുനിക ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍മാരിലൊരാളാണ്. മറ്റൊരു പ്രകടനം ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചറിന്റെ പേരിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 40 റണ്‍സിന് 6 വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന ആര്‍ച്ചര്‍ നിലവില്‍ ടീമിന് പുറത്താണുള്ളത്.
കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് മറ്റൊന്ന്. പാകിസ്താനെതിരേ കൊളംബോയില്‍ 25 റണ്‍സിന് 5 വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് ഏഷ്യാ കപ്പില്‍ ഗംഭീര പ്രകടനമാണ് നടത്തിയതെങ്കിലും ഏകദിന ലോകകപ്പില്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. നിലവില്‍ പരിമിത ഓവറില്‍ ഇന്ത്യയുടെ നിര്‍ണ്ണായക സ്പിന്നറാണ് കുല്‍ദീപ് യാദവ്.
മറക്കാനാവാത്ത ചില ബാറ്റിങ് പ്രകടനങ്ങളും ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ കണ്ടു. വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന റെക്കോഡ് തകര്‍ത്തത് ഇപ്പോഴും ആരാധക മനസിലുണ്ട്. രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവെച്ചത്. എങ്കിലും ഐസിസി ട്രോഫി നേടാനാവാത്തത് ഇന്ത്യന്‍ ആരാധകര്‍ക്കും താരങ്ങള്‍ക്കും വലിയ നിരാശയായി തീരുന്നു.