ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ പേസ് ബൗളറാണ് മുഹമ്മദ് ഷമി. വലം കൈയന്‍ പേസറായ അദ്ദേഹം കുറച്ച് നാളുകളായി പരിക്കേറ്റ് ടീമിന് പുറത്താണ്. ഇപ്പോള്‍ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അവസാന ഐപിഎല്‍ സീസണടക്കം പല പ്രധാന ടൂര്‍ണമെന്റുകളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ ഷമിയുമായി ബന്ധപ്പെട്ട ഒരു ചിത്രം വൈറലായിരുന്നു. ഷമി സാനിയ മിര്‍സയെ വിവാഹം കഴിക്കുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.
രണ്ട് പേരും വിവാഹ മോചിതരാണ്. ഹസിന്‍ ജഹാനാണ് ഷമിയുടെ ആദ്യ ഭാര്യ. ഈ വിവാഹ ബന്ധം കഴിഞ്ഞിടെ വേര്‍പെടുത്തിയെങ്കിലും ഇപ്പോഴും ഷമിക്കെതിരേ ആരോപണവുമായി ഹസിന്‍ ജഹാന്‍ എത്താറുണ്ട്. അതേ സമയം ഇന്ത്യയുടെ ടെന്നിസ് ഇതിഹാസമായ സാനിയ വിവാഹം കഴിച്ചത് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ്. ഈ ബന്ധവും അടുത്തിടെയാണ് വേര്‍പെടുത്തിയത്. ഇതിന് പിന്നാലെ തന്നെ ഷമിയും സാനിയയും തമ്മിലുള്ള വിവാഹ വാര്‍ത്തകളുടെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
ഇന്ന് ഇത്തരം ഗോസിപ്പുകളെയെല്ലാം ഇവര്‍ തള്ളിക്കളയുകയും ചെയ്തതാണ്. ഇപ്പോള്‍ വീണ്ടും ഇവരുടെ വിവാഹ ചിത്രങ്ങളടക്കം പ്രചരിച്ചതോടെ ആരാധകരും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ രംഗത്തെത്തിയിരിക്കുകയാണ്. 'ഈ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. സാനിയ ഇതുവരെ ഷമിയെ നേരിട്ട് കണ്ടിട്ട് പോലുമില്ല' എന്‍ഡി ടിവിയോട് പ്രതികരിക്കവെ സാനിയയുടെ പിതാവ് പറഞ്ഞു.
ഷമിയുടെ രണ്ടാം വിവാഹം സംബന്ധിച്ചുള്ള ഗോസിപ്പുകള്‍ നേരത്തെ തന്നെ ഉയര്‍ന്നതാണ്. ഇതില്‍ സാനിയുമായി ചേര്‍ന്നാണ് കൂടുതല്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇരുവരുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. സാനിയയുടെ വിവാഹ ചിത്രത്തില്‍ മാലിക്കിന്റെ തലയുടെ ഭാഗത്ത് ഷമിയുടെ തല ഉപയോഗിച്ചാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിരിക്കുന്നത്. എന്തായാലും ഇവരുടെ ചിത്രങ്ങള്‍ വളരെ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഷമിയുടെ ആദ്യ വിവാഹ ബന്ധം വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് വേര്‍പെടുത്തിയത്. ഷമിക്കെതിരേ നിരവധി പരാതികളാണ് ആദ്യ ഭാര്യ നല്‍കിയത്. ഈ സംഭവങ്ങള്‍ക്ക് ശേഷം മാനസികമായി തകര്‍ന്നെങ്കിലും ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചെത്താന്‍ ഷമിക്ക് സാധിച്ചിരുന്നു. ഐപിഎല്ലിലും ഏകദിന ലോകകപ്പിലുമെല്ലാം മികച്ച പ്രകടനത്തോടെ കൈയടി നേടിയ ഷമി കാലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് വിശ്രമത്തിലുള്ളത്.
ശസ്ത്രക്രിയക്ക് ശേഷം നിലവില്‍ അദ്ദേഹം വിശ്രമത്തിലാണ്. തിരിച്ചുവരാന്‍ ഇനിയും മാസങ്ങളെടുത്തേക്കും. സാനിയയുടെ വിവാഹവും വിവാഹ മോചനവും വളരെ വലിയ ചര്‍ച്ചയായതാണ്. പാകിസ്താന്‍ ക്രിക്കറ്റ് താരത്തെ ഇന്ത്യന്‍ ടെന്നിസ് ഇതിഹാസമായ സാനിയ വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. വലിയ വിമര്‍ശനം സാനിയക്കെതിരേ ഉയര്‍ന്നതാണ്. ഇപ്പോള്‍ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയതും വലിയ ചര്‍ച്ചയായി മാറി.
മാലിക്ക് പാകിസ്താന്‍ മോഡലുമായി പ്രണയത്തിലായതാണ് സാനിയയുമായുള്ള വിവാഹ മോചനത്തില്‍ കലാശിച്ചത്. നിലവില്‍ സാനിയ മകനുമൊത്ത് ദുബായിലാണ് താമസം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും സാനിയ സജീവമാണ്. ഷമി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് ഷമി കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിലവില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളെല്ലാം വസ്തുതാ വിരുദ്ധമാണ്.
ഷമിയും സാനിയയും വിവാഹം ചെയ്യാനുള്ള യാതൊരു സാധ്യതയുമില്ല. ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ഫോളോ ചെയ്യുന്നവരല്ല. എന്നാല്‍ രണ്ട് പേരും രണ്ട് വ്യത്യസ്ത കായിക മേഖലയില്‍ ഇന്ത്യയുടെ അഭിമാനമായവരാണ്. എന്തായാലും ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്.