Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കുള്ളത് അഞ്ചു പേരുള്‍പ്പെടുന്ന പേസ് നിര, ചരിത്രത്തില്‍ മറ്റൊരു ടീമിനും ഉണ്ടായിട്ടില്ല- ഷമി

മുംബൈ: പരമ്പരാഗതമായി പേസ് ബൗളിങായിരുന്നു ഇന്ത്യയുടെ ശക്തിയായ മുമ്പ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഇന്ത്യയുടെ വിജയങ്ങള്‍ക്കു പിന്നിലെല്ലാം സ്പിന്നര്‍മാര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലം മാറി, ടീം ഇന്ത്യയും. ഒരുകാലത്ത് സ്പിന്‍ ബൗളിങിന്റെ തമ്പുരാന്‍മാരായിരുന്ന ഇന്ത്യക്കു ഇപ്പോള്‍ പഴയ പ്രതാപം നഷ്ടമായിക്കഴിഞ്ഞു, പകരം ഈ സ്ഥാനത്തേക്കു വന്നിരിക്കുന്നത് പേസ് നിരയാണ്.

നിലവില്‍ ലോകത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ പേസ് ബൗളിങ് നിര തന്നെയാണ് ടെസ്റ്റിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഇന്ത്യക്കുള്ളത്. നാട്ടിലും വിദേശത്തും ഒരുപോലെ വിക്കറ്റ് കൊയ്ത്ത് ഇവര്‍ നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച് പേസ് ബൗളിങ് നിരയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളതെന്ന് ടീമംഗവും പ്രമുഖ പേസറുമായ മുഹമ്മദ് ഷമി അഭിപ്രായപ്പെട്ടു.

എല്ലാവരും സമ്മതിക്കും

ടെസ്റ്റില്‍ ഷമിയെക്കൂടാതെ ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് പേസ് ബൗളര്‍മാരുടെ നിരയിലുള്ളത്. ലോകത്തില്‍ ഒരു ടീമിനും ഇതുപോലെ അഞ്ചു പേസര്‍മാരുടെ നിരയുണ്ടായിട്ടില്ലെന്നു എല്ലാവരും സമ്മതിക്കുമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ദീപാദാസ് ഗുപ്തയുമായുള്ള ലൈവില്‍ ഷമി പറഞ്ഞു.
ഇപ്പോള്‍ മാത്രമല്ല ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം എടുത്തുനോക്കിയാലും ഇങ്ങനെ ഒരുമിച്ച് അഞ്ചു പേസര്‍മാരുടെ നിര ലോകത്ത് മറ്റൊരു ടീമിനും ഉണ്ടായിക്കാണില്ല. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളിങ് യൂണിറ്റായിരിക്കാം ഇതൈന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷമിയുടെ തന്ത്രം

49 ടെസ്റ്റുകളില്‍ നിന്നും 180 വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമായി തിരിച്ചെത്തിയ ശേഷം ഏറ്റവും മികച്ച ഫോമിലാണ് പേസര്‍ പന്തെറിയുന്നത്. ക്രീസില്‍ നിലയുറപ്പിച്ച ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ താന്‍ പരീക്ഷിക്കുന്ന തന്ത്രത്തെക്കുറിച്ചും ഷമി വെളിപ്പെടുത്തി.
ഒരു ബാറ്റ്‌സ്മാന്‍ സെറ്റായി കളിക്കുകയാണെങ്കില്‍, വിക്കറ്റുകള്‍ കൂടുതല്‍ വീഴ്ത്താനായില്ലെങ്കില്‍ കര്‍ശനമായ ലൈനിലും ലെങ്തിലുമാണ് ബൗള്‍ ചെയ്യാറുള്ളത്. ഇതിനു വേണ്ടി ബൗളിങ് വേഗം കുറയ്ക്കും. എന്നാല്‍ വിക്കറ്റ് വീഴ്ത്തിയാല്‍ ബൗളിങിന് കിമി വരെ വേഗത വര്‍ധിപ്പിക്കും. വേഗതയിലെ ഈ വ്യത്യാസം പ്രകടമാവുകയും ചെയ്യാറുണ്ട്. നേരത്തേ ഒരു ബൗളര്‍ 140 കിമി വേഗതയിലാണ് ബൗള്‍ ചെയ്തിരുന്നതെങ്കില്‍ വിക്കറ്റ് നേടിയ ശേഷം ഇത് 145 കിമി ആക്കി വര്‍ധിപ്പിക്കുമെന്നും ഷമി വിശദമാക്കി.

രണ്ടാമിന്നിങ്‌സിലെ പ്രകടനം

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാമിന്നിങ്‌സ് സ്‌പെഷ്യലിസ്റ്റെന്നാണ് ഷമി വിശേഷിപ്പിക്കപ്പെടുന്നത്. കാരണം ആദ്യ ഇന്നിങ്‌സിനേക്കാള്‍ നന്നായി രണ്ടാമിന്നിങ്‌സില്‍ ബൗള്‍ ചെയ്ത് വിക്കറ്റുകള്‍ കൊയ്യാന്‍ ഷമിക്കു പ്രത്യേക മിടുക്കുണ്ടുണ്ടായിരുന്നു. ഇതിനു പിന്നിലെ രഹസ്യമെന്താണെന്ന് പേസര്‍ വെളിപ്പെടുത്തി. രണ്ടാമിന്നിങ്‌സില്‍ കൂടുതല്‍ സ്മാര്‍ട്ടായാണ് ബൗള്‍ ചെയ്യാറുള്ളത്. പിച്ച് മനസ്സിലാക്കി ബൗള്‍ ചെയ്യുതാണ് മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശാഖപട്ടണത്തു നടന്ന ടെസ്റ്റ് ഇതിനു ഉദാഹരണമാണ്. അന്നു അഞ്ചു വിക്കറ്റുകള്‍ ലഭിച്ചിരുന്നു. രണ്ടാമിന്നിങ്‌സില്‍ പിച്ച് 'ചത്തതിന്' തുല്യമായിരുന്നു. ഒരു ബൗണ്‍സും പിച്ചില്‍ നിന്നു ലഭിച്ചില്ല. സ്പിന്നര്‍മാരുടെ പന്തുകള്‍ക്കും കാര്യമായ ടേണ്‍ ലഭിക്കുന്നില്ല. എന്നാല്‍ പന്തിനെ കൂടുതല്‍ താഴ്ത്തി എറിഞ്ഞാല്‍ ബാറ്റ്‌സ്മാന്‍ക്കു നേരിടുക ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല അപ്രതീക്ഷിത ബൗണ്‍സും ലഭിക്കും. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ബൗള്‍ ചെയ്യേണ്ടത് പ്രധാനമാണെന്നും ഷമി ചൂണ്ടിക്കാട്ടി.

Story first published: Friday, June 19, 2020, 12:54 [IST]
Other articles published on Jun 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+