Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി, കോലി വില്ലന്‍മാര്‍!! ആരോപണം സത്യമെന്ന് കരുതുന്നില്ല, യുവിയുടെ അച്ഛനെതിരൈ കൈഫ്

മുംബൈ: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും നിലവിലെ നായകന്‍ വിരാട് കോലിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ് അടുത്തിടെ രംഗത്തു വന്നിരുന്നു. യുവിക്കു ഇരുവരും വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നായിരുന്നു യോഗ്‌രാജിന്റെ ആരോപണം. സൗരവ് ഗാംഗുലി ക്യാപ്റ്റനായപ്പോള്‍ ലഭിച്ചതു പോലെയൊരു പരിഗണന ധോണിയും കോലിയും നല്‍കിയില്ലെന്നും ഇതാണ് യുവിയുടെ കരിയര്‍ നേരത്തേ അവസാനിക്കാന്‍ കാരണമെന്നുമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ധോണിക്കെതിരേ നേരത്തേ തന്നെ യോഗ്‌രാജ് പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടെങ്കിലും കോലിക്കെതിരേ രംഗത്തു വരുന്നത് ഇതാദ്യമാണ്. യോഗ്‌രാജിന്റെ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് യുവിയുടെ അടുത്ത സുഹൃത്തും മുന്‍ ടീമംഗവുമായ മുഹമ്മദ് കൈഫ്. ഹെലോ ആപ്പില്‍ സംസാരിക്കുകയായിരുന്നു താരം.

സത്യമെന്നു കരുതുന്നില്ല

യോഗ്‌രാജിന്റെ ആരോപണം സത്യമാണെന്നു താന്‍ കരുതുന്നില്ലെന്നു കൈഫ് വ്യക്തമാക്കി. ധോണി, കോലി എന്നിവര്‍ക്കെതിരേ യുവിയുടെ അച്ഛന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്നു വിശ്വസിക്കുന്നില്ല. യുവി തീര്‍ച്ചയായും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ചാംപ്യന്‍ താരം തന്നെയായിരുന്നു. അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങളും ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഒരു താരം കുറച്ചു മല്‍സരങ്ങളില്‍ നിറംമങ്ങിയാല്‍ പിന്നീട് ടീമില്‍ സ്ഥാനം നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്. കാരണം ദേശീയ ടീമിലേക്കു അവസരം കാത്ത് അത്രയധികം താരങ്ങളാണ് പുറത്തു നില്‍ക്കുന്നതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ധോണിക്കു സ്വാതന്ത്ര്യമുണ്ട്

ടീമിന്റെ ക്യാപ്റ്റനായതിനാല്‍ തന്നെ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാന്‍ ധോണിക്കു സ്വാതന്ത്ര്യമുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. സ്വന്തമായി ടീമിനെ തിരഞ്ഞെടുക്കാന്‍ ധോണി സ്വാതന്ത്ര്യം അര്‍ഹിക്കുകയും ചെയ്യുന്നു. ടീമിന്റെ പ്രകടനം മോശമായാല്‍ നിങ്ങള്‍ക്കു അദ്ദേഹത്തെ ചോദ്യം ചെയ്യാം. എന്നാല്‍ ധോണിയുടെ റെക്കോര്‍ഡ് ഗംഭീരമാണ്. ഇന്ത്യക്കു നിരവധി ട്രോഫികള്‍ അദ്ദേഹം നേടിത്തന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ സെലക്ടര്‍മാര്‍ അദ്ദേഹത്തിന് ടീം സെലക്ഷനില്‍ സ്വാതന്ത്ര്യം നല്‍കുന്നതിനൊപ്പം അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കു വില കല്‍പ്പിക്കുകയും ചെയ്യും. അദ്ദേഹം പക്ഷപാതമായി പരമായി പെരുമാറിയെന്ന് പറയാന്‍ സാധിക്കില്ലെന്നും കൈഫ് വിശദമാക്കി.

യോഗ്‌രാജിന്റെ ആരോപണം

യുവരാജിനു ഇനിയും കൂടുതല്‍ മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നും എന്നാല്‍ ധോണിയും കോലിയും ചേര്‍ന്നു ചതിക്കുകയായിരുന്നുവെന്നും യോഗ്രാജ് ആരോപിച്ചിരുന്നു.
ധോണിയും കോലിയും മാത്രമല്ല വേറെയും പലരും യുവിയെ പിറകില്‍ നിന്നു കുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനു വളരെയേറെ സംഭാവനകള്‍ നല്‍കിയ മഹാന്‍മാരായ താരങ്ങള്‍ക്കു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കേണ്ടതുണ്ട്. പക്ഷെ യുവരാജിന് അതു ലഭിച്ചില്ലെന്നും യോഗ്രാജ് കൂട്ടിച്ചേര്‍ത്തു. 2017ലാണ് യുവി ഇന്ത്യക്കു വേണ്ടി അവസാനമായി കളിക്കുന്നത്. ഒടുവില്‍ 2019 ജൂണ്‍ 10ന് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

സെലക്ടറെയും വെറുതെവിട്ടില്ല

ഇന്ത്യയുടെ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങിനെയും യോഗ്രാജ് വിമര്‍ശിച്ചിരുന്നു. ഇത്രയും അനുഭവസമ്പത്തില്ലാത്ത ഒരാളെ സെലക്ടറായി ബിസിസിഐ നിയമിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവരാജ് സിങിനെ ഒഴിവാക്കണമെന്നാണ് പല മീറ്റിങുകളിലും ശരണ്‍ദീപ് സിങ് പറയാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് എബിസിഡി പോലുമറിയാത്ത ഇതുപോലെയുള്ളവരെ സെലക്ടര്‍മാരായി നിയമിക്കാന്‍ പാടില്ല. ഇങ്ങനെയുള്ളവരില്‍ നിന്നും പിന്നെയെന്ത് പ്രതീക്ഷിക്കാനാണ്?
ആരെങ്കിലും പിന്നില്‍ നിന്നു കുത്തുമ്പോള്‍ അത് വളരെയധികം വേദനിപ്പിക്കും. യുവരാജ് മികച്ച പ്രകടനം നടത്തിയാല്‍ അതോടെ തങ്ങളുടെ ഭാവിയെന്താവുമെന്ന കാര്യത്തില്‍ അന്നു ടീമിലെ എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നതായും യോഗ്രാജ് പറഞ്ഞു.

Story first published: Tuesday, May 19, 2020, 13:18 [IST]
Other articles published on May 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+