Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റിഷഭ് പന്തല്ല, ടീം ഇന്ത്യയുടെ പന്ത് ! വ്യത്യാസം ചൂണ്ടിക്കാട്ടി കൈഫ്

2

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവുമെന്ന വിശേഷണത്തോടെ ടീമിലെത്തിയ താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇതിഹാസ താരം എംഎസ് ധോണിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഇന്ത്യ കണ്ടു വച്ചിരുന്ന ഉത്തരം കൂടിയായിരുന്നു പന്ത്. എന്നാല്‍ പ്രതീക്ഷയുടെ അമിതഭാരവുമായി ഇറങ്ങിയ പന്തിന് ഇതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. ഇപ്പോള്‍ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം, ഐപിഎല്ലില്‍ മറ്റൊരു പന്തിനെയാണ് ആരാധകര്‍ ഇതുവരെ കണ്ടത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇതേ പന്തിനെ എന്തുകൊണ്ട് ഇന്ത്യന്‍ ജഴ്‌സിയില്‍ കാണുന്നില്ലെന്നതാണ് ആരാധകരുടെ ചോദ്യം. ദേശീയ ടീമിനു വേണ്ടിയും ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടിയും കളിക്കുന്നോഴുള്ള പന്തിന്റെ വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. ഡല്‍ഹി ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയാണ് അദ്ദേഹം.

ബാറ്റിങ് പൊസിഷന്‍

ബാറ്റിങ് പൊസിഷന്‍

റിഷഭ് പന്ത് വളരെ ഒഴുക്കോടെ കളിക്കുന്ന ക്രിക്കറ്ററാണെന്നു കൈഫ് അഭിപ്രായപ്പെട്ടു. പന്തിന് കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ നല്‍കേണ്ടതുണ്ട്. ബാറ്റിങ് പൊസിഷനില്‍ മാറ്റങ്ങള്‍ വലുത്തിക്കൊണ്ടിരിക്കുന്നത് അവന്റെ ഏകാഗ്രതയെ ബാധിക്കും. ഒരു കൃത്യമായ ബാറ്റിങ് പൊസിഷന്‍ അനുവദിച്ചാല്‍ തനിക്കു ഏകദേശം എത്ര ഓവര്‍ ബാറ്റ് ചെയ്യാമെന്ന തിനെക്കുറിച്ച് പന്തിന് ധാരണയുണ്ടായിരിക്കും. അപ്പോള്‍ പ്രതിരോധിച്ചു കളിക്കണോ, സിംഗിള്‍ നേടണോയെന്ന ആശയക്കുഴപ്പം അവനുണ്ടാവില്ല. ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ് അവന്‍. ആദ്യത്തെ പന്ത് മുതല്‍ പന്ത് ഈ ശൈയിലിയില്‍ തന്നെ കളിക്കണമെന്നും ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ കൈഫ് വിശദമാക്കി.

ഡല്‍ഹി ടീം ചര്‍ച്ച ചെയ്തു

ഡല്‍ഹി ടീം ചര്‍ച്ച ചെയ്തു

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ പന്തിനെ ഏതു ബാറ്റിങ് പൊസിഷനില്‍ ഇറക്കുമെന്ന കാര്യത്തില്‍ താനും സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങും കുറച്ചു തവണ ചര്‍ച്ച ചെയ്തിരുന്നു. പന്തിനെ മൂന്നാം നമ്പറിലോ അതോ നാലാം നമ്പറിലോ ഇറക്കേണ്ടത് എന്നതേക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍. ഒടുവില്‍ ക്രീസിലെത്തിയാല്‍ ചുരുങ്ങിയത് 10 ഓവറുകളെങ്കിലും പന്തിന് കളിക്കാന്‍ അവസരം ലഭിക്കുന്ന ബാറ്റിങ് പൊസിഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ബാറ്റിങ് പൊസിഷന്‍ ഏതുമാവട്ടെ, അവന് ചുരുങ്ങിയത് 60 ബോളുകളെങ്കിലും കളിക്കാനുള്ള അവസരം ലഭിക്കണമെന്നത് മാത്രമായിരുന്നു പ്രധാനം. എന്നാല്‍ ഇങ്ങനെയൊരു ചര്‍ച്ച ഇന്ത്യന്‍ ടീമില്‍ പന്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്നും കൈഫ് പറഞ്ഞു.

വ്യത്യസ്ത റോളുകള്‍

വ്യത്യസ്ത റോളുകള്‍

ഇന്ത്യന്‍ ടീമില്‍ പന്തിന് വ്യത്യസ്ത റോളുകളാണ് നല്‍കുന്നത്. ചിലപ്പോള്‍ ഏകദിന മല്‍സരത്തില്‍ 15ാം ഓവറില്‍ തന്നെ പന്തിനെ ബാറ്റിങിന് ഇറക്കും. മറ്റു ചിലപ്പോള്‍ ഫിനിഷറുടെ റോളായിരിക്കും. അറ്റാക്കിങ് ബാറ്റ്‌സ്മാന് ഒരേ റോള്‍ തന്നെ നല്‍കുന്നതാണ് ഏറ്റവും നല്ലത്.
ഇന്ത്യന്‍ ടീമില്‍ പന്തിന്റെ ബാറ്റിങ് പൊസിഷന്‍ ഏതെന്ന കാര്യത്തില്‍ ഇതുവരെ ടീം മാനേജ്‌മെന്റിനു വ്യക്തതയില്ല. പക്ഷെ ഐപിഎല്ലില്‍ ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ വ്യക്തതയുണ്ട്. അതുകൊണ്ടാണ് ഐപിഎല്ലില്‍ പന്ത് ഒഴുക്കോടെയുള്ള, തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നതെന്നും കൈഫ് ചൂണ്ടിക്കാട്ടി.

Story first published: Tuesday, July 14, 2020, 11:23 [IST]
Other articles published on Jul 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+