'മൂന്ന് ഫോര്‍മാറ്റിലും അവന്‍ ഒന്നാമന്‍, അടുത്ത ക്യാപ്റ്റനാക്കണം'- നിര്‍ദേശിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞതോടെ അടുത്ത ടെസ്റ്റ് നായകനാരെന്നത് ബിസിസി ഐക്ക് മുന്നിലെ വലിയ ചോദ്യമാണ്. നിലവിലെ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ മുഖ്യ പരിഗണന രോഹിത് ശര്‍മക്ക് ലഭിക്കും. എന്നാല്‍ 35കാരനായ രോഹിത്തിന്റെ പ്രായവും ഫിറ്റ്‌നസും പ്രശ്‌നമാണ്. സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന രോഹിത്തിന് മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനവുമായി മുന്നോട്ട് പോകാനാവുമോയെന്നതും കണ്ടറിയേണ്ട കാര്യമാണ്.
റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ടെങ്കിലും ബിസിസി ഐക്ക് വിശ്വാസം രോഹിത് ശര്‍മയില്‍ത്തന്നെയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം. പല പ്രമുഖരും രോഹിത് ശര്‍മയെ അടുത്ത നായകനാക്കരുതെന്നും അവന്റെ ഫിറ്റ്‌നസ് പ്രശ്‌നമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ അടുത്ത നായകനാരാവണമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.

രോഹിത് ശര്‍മയെത്തന്നെയാണ് ഇന്ത്യ അടുത്ത ടെസ്റ്റ് നായകനാക്കേണ്ടത്. വരുന്ന ആറ് ഏഴ് വര്‍ഷത്തിനുള്ളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് നോക്കിയിട്ടല്ല ക്യാപ്റ്റനെ തീരുമാനിക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മയാണ് ഏറ്റവും അനുയോജ്യനെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. ' അടുത്ത നായകന്‍ മൂന്ന് ഫോര്‍മാറ്റിലും നമ്മുടെ ഒന്നാമന്‍ തന്നെയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നം?. അടുത്ത അഞ്ച്-ആറ് വര്‍ഷം മുന്നില്‍ക്കണ്ട് തീരുമാനമെടുക്കുന്നത് ശരിയായ രീതിയല്ല.
മുന്നോട്ടുള്ളത് നോക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ നിലവിലെ സാഹചര്യവും വളരെ പ്രധാനപ്പെട്ടതാണ്. ഭാവിയിലേക്ക് ചിന്തിച്ച് ഇപ്പോള്‍ തീരുമാനമെടുത്താല്‍ അനുഭവസമ്പന്നരായ താരങ്ങളുടെ കുറവുണ്ടെന്നതാണ് പ്രശ്‌നം. രോഹിത് ശര്‍മ മികച്ചൊരു താരവും അതിലുപരി നല്ലൊരു നായകനുമാണെന്നാണ് തോന്നിയിട്ടുള്ളത്. എന്റെ അനുഭവസമ്പത്തില്‍ നിന്ന് പറഞ്ഞാല്‍ രോഹിത് ശര്‍മക്ക് നായകസ്ഥാനം നല്‍കണമെന്നാണ് പറയുക.

അടുത്ത മൂന്ന് വര്‍ഷത്തേക്കെങ്കിലും അവന് ക്രിക്കറ്റുമായി മുന്നോട്ട് പോകാനാവും. അതിലും കൂടുതല്‍ ചിലപ്പോള്‍ പോകാനായേക്കും. എന്നാല്‍ അവന്റെ ഫിറ്റ്‌നസ് അല്‍പ്പം ആശങ്കയുണ്ടാക്കുന്നതാണ്. രോഹിത്തിന്റെ അഭാവം എതിരാളികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അത് കണ്ടു. കാരണം അവന്‍ ആക്രമിച്ച് റണ്‍സുയര്‍ത്തുന്നു. ക്രിക്കറ്റിനെ വളരെ സ്‌നേഹിച്ച് അവന്‍ ബാറ്റ് ചെയ്യുന്നു'- അസ്ഹറുദ്ദീന്‍ പറഞ്ഞു.
നിലവില്‍ പരിക്കേറ്റ രോഹിത് ടീമിന് പുറത്താണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വളരെയധികം പ്രയാസപ്പെടുത്തുന്നു. അമിത ശരീര ഭാരവും തുട മസിലിന്റെ പരിക്കുമാണ് രോഹിത്തിന്റെ പ്രധാന പ്രശ്‌നം. ഇതേ പരിക്കാണ് രോഹിത്തിന് ആവര്‍ത്തിച്ച് സംഭവിക്കുന്നതെന്നാണ് ആശങ്കയുണ്ടാക്കുന്നത്. രോഹിത്തിന്റെ നായകമികവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ നായകനായിരിക്കുമ്പോള്‍ ഇടക്കിടെ പരിക്കേല്‍ക്കുന്നത് രോഹിത്തിന് മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം നല്‍കണമോയെന്ന ആശങ്ക ഉണ്ടാക്കുന്നു.

കെ എല്‍ രാഹുല്‍ പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണെങ്കിലും അദ്ദേഹത്തെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. നായകനായി അവസരം ലഭിച്ചപ്പോഴൊന്നും പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ രാഹുലിനായിട്ടില്ല. നിലവിലെ ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. റിഷഭ് പന്തിനെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് പരിഗണിക്കാമെങ്കിലും അനുഭവസമ്പത്ത് പ്രശ്‌നമാണ്. നിലവിലെ ഇന്ത്യന്‍ ടീമിനെ പരിഗണിക്കുമ്പോള്‍ രോഹിത് ശര്‍മ തന്നെയാണ് അനുയോജ്യന്‍. വൈകിയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥാനം സ്ഥിരപ്പെടുത്തിയതെങ്കിലും ഇപ്പോള്‍ ടീമിന്റെ വിശ്വസ്തന്‍മാരിലൊരാളാണ് രോഹിത്.
ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പിന്നാലെയാണ് വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം രാജിവെച്ചത്. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ ടി20 നായകസ്ഥാനം കോലി രാജിവെച്ചിരുന്നു. പിന്നീട് ഏകദിന നായകസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി. ഇതില്‍ കോലിക്ക് അതൃപ്തിയുണ്ടായിരുന്നു. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയും കോലിയുടെ പടിയിറക്കത്തിന്റെ കാരണമായി പറയാം. എന്തായാലും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പിന്നാലെ തന്നെ ഇന്ത്യ പുതിയ ടെസ്റ്റ് നായകനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications