Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓപ്പണിങില്‍ ഒഴിവില്ല, എങ്കിലും അസ്ഹര്‍ ആര്‍സിബിക്കായി കളിക്കും! ഇത് ഹോഗിന്റെ ഇലവന്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ മികച്ച പ്രകടനത്തിന് തയ്യാറെടുക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയുയടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കഴിഞ്ഞ 13 സീസണുകളില്‍ ഒരു തവണ പോലും കിരീടം നേടാന്‍ ഭാഗ്യമുണ്ടായിയിട്ടില്ലാത്ത ചുരുക്കം ടീമുകളിലൊന്നാണ് ആര്‍സിബി. എന്നാല്‍ ഇത്തവണ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ തന്നെയാണ് വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം. ആര്‍സിബിയും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഈ മാസം ഒമ്പതിനാണ് ഉദ്ഘാടന മല്‍സരം.

1

പുതുതായി ഇത്തവണ ആര്‍സിബിയുടെ ഭാഗമായ മലയാളി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനെക്കൂടി ഉള്‍പ്പെടുത്തിയാണ് ഹോഗ് ഇലവനെ പ്രഖ്യാപിച്ചത്. മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലിനൊപ്പം നായകന്‍ വിരാട് കോലി തന്നെ ആര്‍സിബിക്കു വേണ്ടി ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പായതോടെ അസ്ഹറിന്റെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരുന്നു. കാരണം ഓപ്പണറായാണ് താരം കേരളത്തിനായി കളിച്ചുകൊണ്ടിരുന്നത്. തന്റെ ഫേവറിറ്റ് പൊസിഷനും ഓപ്പണിങാണെന്നു അസ്ഹര്‍ വെളിപ്പെടുത്തിയിരുന്നു.

ദേവ്ദത്ത് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. കോലി തന്നെ അദ്ദേഹത്തിനൊപ്പം ഓപ്പണറായി കളിക്കും. ഇക്കാര്യം കോലി തന്നെ പ്രഖ്യാപിച്ചതുമാണ്. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അവസാനം വരെ ബാറ്റ് ചെയ്യുകയെന്നതാവും കോലിയുടെ റോളെന്നും ഹോഗ് യൂട്യുബ് വീഡിയോയില്‍ പറഞ്ഞു. മൂന്നാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സിനെയാണ് ഹോഗ് തിരഞ്ഞെടുത്തത്. നാലാം നമ്പറില്‍ പുതുതായെത്തിയ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, അഞ്ചാമനായി ഓസീസിന്റെ തന്നെ മറ്റൊരു ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഇറങ്ങണം. ആറാം നമ്പറില്‍ ഫിനിഷറായി അസ്ഹറുദ്ദീനെ പരീക്ഷിക്കാം. വിക്കറ്റ് കീപ്പറുടെ റോളും അസ്ഹറിനെ തന്നെ ഏല്‍പ്പിക്കാവുന്നതാണെന്നും ഹോഗ് നിരീക്ഷിച്ചു.

ഇന്ത്യയുടെ യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഓസ്‌ട്രേലിയയുടെ ആദം സാംപ എന്നിവരാണ് ആര്‍സിബിയിലെ സ്പിന്നര്‍മാര്‍. ചഹല്‍, സുന്ദര്‍ എന്നിവരെയാണ് ഹോഗ് പ്ലെയിങ് ഇലവനിലെടുത്തത്. സാംപയെ ഒഴിലാക്കി. പകരം ഓസീസ് പേസറായ കെയ്ന്‍ റിച്ചാര്‍ഡ്‌സിനെ കളിപ്പിക്കുന്നതാണ് നല്ലതെന്നു ഹോഗ് വിലയിരുത്തി. നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം കെയ്‌നും ചേരുന്നതാവണം ആര്‍സിബിയുടെ പേസ് നിര. ഇവര്‍ക്കു എതിര്‍ ടീം ബാറ്റിങ് നിരയ്ക്കുമേല്‍ ആഘാതം സൃഷ്ടിക്കാന്‍ കഴിയും. ഇതോടെ പുതുതായി ടീമിലെത്തിയ ന്യൂസിലാന്‍ഡ് പേസറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ കൈല്‍ ജാമിസണിനെ ഹോഗ് പുറത്തിരുത്തി.

2

ഹോഗ് തിരഞ്ഞെടുത്ത ആര്‍സിബിയുടെ പ്ലെയിങ് ഇലവന്‍
ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, യുസ്വേന്ദ്ര ചഹല്‍.

Story first published: Friday, April 2, 2021, 16:27 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+