For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചിക്കന്‍പോക്‌സ് പണികൊടുത്തു; മുഹമ്മദ് അമീറിന്റെ ലോകകപ്പ് പ്രതീക്ഷയ്ക്ക് തിരിച്ചടി

കറാച്ചി:ഏകദിന ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ ഇടം നേടാമെന്ന പേസ് ബൗളര്‍ മുഹമ്മദ് അമീറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. പാകിസ്താന്‍ പ്രഖ്യാപിച്ച ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതിരുന്ന അമീറിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. മികച്ച പ്രകടനം പുറത്തെടുത്താല്‍ ലോകകപ്പ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്താനായിരുന്നു പാകിസ്താന്റെ പദ്ധതി. എന്നാല്‍ അസുഖം താരത്തിന് തിരിച്ചടിയായി. രണ്ടാം ഏകദിനം അണുബാധയെത്തുടര്‍ന്ന് താരത്തിന് കളിക്കാന്‍ സാധിച്ചില്ല. മൂന്നാം മത്സരത്തിന് തയ്യാറെടുക്കവെ താരത്തിന് ചിക്കന്‍ പോക്‌സ് പിടിച്ചു.

mohammadamir

ഇതോടെ ചുരുങ്ങിയത് 20 ദിവസത്തെ വിശ്രമം അമീറിന് വേണ്ടിവരും. ഈ മാസം 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കുക താരത്തിന് അസാധ്യനായ കാര്യമാണ്. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ശേഷം പാക് ടീമിലേക്ക് മടങ്ങിയെത്തിയ അമീറിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനടക്കം പലര്‍ക്കും താല്‍പ്പര്യക്കുറവുണ്ട്. ഇത് നേരത്തെ പരസ്യമായി സര്‍ഫറാസ് പറയുകയും ചെയ്തിരുന്നു. അടുത്തിടയ്‌ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത അമീറിന് ഇത്തവണ ഗാലറിയിലിരുന്ന് കളി കാണേണ്ടി വരും.

2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ചാമ്പ്യന്മാരായതില്‍ അമീറിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ഫൈനലില്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയുമുള്‍പ്പെടെ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. നിലവില്‍ മികച്ച പേസ്‌ക്കരുത്ത് പാക് ടീമിനുണ്ടെങ്കിലും അമീറിന്റെ അഭാവം ടീമിനെ ബാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. 51 ഏകദിനത്തില്‍ നിന്ന് 60 വിക്കറ്റും 352 റണ്‍സുമാണ് അമീറിന്റെ സമ്പാദ്യം. രണ്ട് ഏകദിന അര്‍ദ്ധ സെഞ്ച്വറിയും അമീറിന്റെ പേരിലുണ്ട്.

Story first published: Wednesday, May 15, 2019, 9:16 [IST]
Other articles published on May 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+