മോദിയെത്തി, ഹര്‍ഭജന്റെ സല്‍ക്കാരത്തിന് വേറെ ആരൊക്കെ എത്തി?
ദില്ലി: സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്റെ വിവാഹ സല്‍ക്കാരത്തിന് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരുടെ നിര. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും അടക്കമുള്ള സെലിബ്രിറ്റികളാണ് ഹര്‍ഭജന്‍ സിംഗ് - ഗീത ബസ്ര വിവാഹസല്‍ക്കാരത്തിന് എത്തിയത്. ഒക്ടോബര്‍ 29 ന് ജലന്ധറില്‍ വെച്ചായിരുന്നു വിവാഹം. സല്‍ക്കാരം നവംബര്‍ 1 ന് ദില്ലിയിലും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഹര്‍ഭജന്‍ സിംഗ് സല്‍ക്കാരത്തിന് ക്ഷണിച്ചത്. വാക്ക് പറഞ്ഞത് പോലെ മോദി എത്തുകയും ചെയ്തു. ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി, മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്, യുവരാജ് സിംഗ്, എം പി രാജീവ് ശുക്ല തുടങ്ങിയ പ്രമുഖരും സല്‍ക്കാരത്തിന് നിറം പകര്‍ന്നു.

നരേന്ദ്ര മോദി
റിസപ്ഷന് അല്‍പം വൈകി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹര്‍ഭജനെയും ഗീത ബസ്രയെയും കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു. സല്‍ക്കാരത്തിനെത്തിയ പ്രമുഖരോടും കുശലം പറഞ്ഞ
ശേഷമാണ് മോദി മടങ്ങിയത്.

മന്‍മോഹന്‍ സിംഗ്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കുടുംബസമേതം ചടങ്ങിനെത്തി

സാക്ഷിയുടെ സെല്‍ഫി
ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ഒരു സെല്‍ഫി

ധോണിയും വിജയും
ക്യാപ്റ്റന്‍ ധോണിയും ഓപ്പണര്‍ മുരളി വിജയും ഒരുമിച്ച് ഒരു സെല്‍ഫി എടുത്തപ്പോള്‍

യുവി സ്‌പെഷല്‍
നവ ദമ്പതികള്‍ക്കൊപ്പം യുവരാജ് സിംഗ്

കപില്‍ ദേവ്
ഇന്ത്യയ്ക്ക് ആദ്യത്തെ ലോകകപ്പ് നേടിത്തന്ന ക്യാപ്്റ്റന്‍ കപില്‍ ദേവ് ഭാര്യയ്‌ക്കൊപ്പം സല്‍ക്കാരത്തിന് എത്തുന്നു

താരങ്ങളുണ്ട്
ഹര്‍ഭജന്റെ വിവാഹ സല്‍ക്കാരത്തിന് വരുണ്‍ ആരോണ്‍, പൂജാര തുടങ്ങിയ സഹതാരങ്ങളുമെത്തി.

രഹാനെ കുടുംബസ്ഥന്‍
ഭാര്യയ്‌ക്കൊപ്പമാണ് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെ സല്‍ക്കാരത്തിന് എത്തിയത്.

ഇനി ഒരുമിച്ച്
വര്‍ഷങ്ങളുടെ പ്രണയസാഫല്യവുമായി ഹര്‍ഭജന്‍ സിംഗും ഗീത ബസ്രയും

ക്യാപ്റ്റനൊപ്പം
രോഹിത് ശര്‍മയ്‌ക്കൊപ്പം ഹര്‍ഭജന്‍ സിംഗ്

ജഡേജ
മുന്‍ താരങ്ങളായ ജഡേജയും ശരണ്‍ദീപ് സിംഗും

കുംബ്ലെ ആദ്യമേ എത്തി
ഇന്ത്യന്‍ ടീമില്‍ ഹര്‍ഭജന്റെ സഹതാരമായിരുന്ന അനില്‍ കുംബ്ലെ കുടുംബസമേതം തന്നെ എത്തി. സല്‍ക്കാരത്തിന് ആദ്യമേ എത്തിയവരുടെ കൂട്ടത്തിലായിരുന്നു കുംബ്ലെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications