For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടരെ 8 ഫ്‌ളോപ്പ്, ഒടുവില്‍ ഡുപ്ലെസി കത്തിക്കയറി! 58 ബോളില്‍ 100; ആര്‍സിബിയും ഹാപ്പി

ഐപിഎല്‍ മാതൃകയില്‍ അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ (MLC) കന്നി സെഞ്ച്വറി കുറിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഫാഫ് ഡുപ്ലെസി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമകള്‍ക്കു കീഴിലുള്ള ടെക്‌സാസ് സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഡുപ്ലെസി സെഞ്ച്വറി നേടിയിരിക്കുന്നത്. 58 ബോളില്‍ നിന്നാണ് അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 12 ഫോറും അഞ്ചു സിക്‌സറും ഡുപ്ലെസിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. സ്റ്റീവ് സ്മിത്ത് നയിച്ച വാഷിങ്ടണ്‍ ഫ്രീഡം ടീമിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര ഇന്നിങ്‌സ്.

ഈ ഇന്നിങ്‌സ് ഡുപ്ലെസിയെ സംബന്ധിച്ച് വളരെ സ്‌പെഷ്യല്‍ കൂടിയാണ്. കാരണം ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ചിട്ടുള്ള എട്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായ ശേഷമാണ് അദ്ദേഹം തന്റെ യഥാര്‍ഥ മികവ് പുറത്തെടുത്തിരിക്കുന്നത്. നേരത്തേ കളിച്ച എട്ടിന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും ഡുപ്ലെസിക്കു എടുത്തുകാണിക്കാനില്ല. മാത്രമല്ല 20 റണ്‍സ് പോലും അദ്ദേഹം ഒരിന്നിങ്സിലും നേടിയിട്ടില്ല. രണ്ടു മല്‍സരങ്ങളില്‍ ഡെക്കാവുകയും ചെയ്തു. ഇതോടെ ടീമില്‍ ഡുപ്ലെസിയുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

FA DU PLESSIS

6 (ഒമ്പതു ബോള്‍), 5 (8), 0 (2), 13 (10), 8 (9), 14 (15), 0 (1), 14 (14) എന്നിങ്ങനെയായിരുന്നു എട്ടിന്നിങ്‌സുകളില്‍ ഡുപ്ലെസിയുടെ സ്‌കോറുകള്‍. ഇവയ്‌ക്കെല്ലാം കിടിലനൊരു സെഞ്ച്വറിയോടെ പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് അദ്ദേഹം. വാഷിങ്ടണ്‍ ഫ്രീഡം ടീമിനെതിരേ ആദ്യം ബാറ്റ് ചെയ്തപ്പോഴാണ് ഡുപ്ലെസി സെഞ്ച്വറിയോടെ ടീമിന്റെ അമരക്കാരനായത്.

അദ്ദേഹത്തിന്റെ ഇന്നിങ്‌സിലേറി ടീം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ഡുപ്ലെസിയെക്കൂടാതെം ഓപ്പണിങ് പങ്കാളി ഡെവന്‍ കോണ്‍വേ (26 ബോളില്‍ 39), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (18 ബോളില്‍ 29) എന്നിവരും സൂപ്പര്‍ കിങ്‌സിനായി മോശമല്ലാത്ത പ്രകടനം നടത്തി.

ആറു ടീമുകള്‍ പങ്കെടുക്കുന്ന ലീഗില്‍ ഇപ്പോള്‍ അഞ്ചാംസ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ് ടീമുള്ളത്. രണ്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്കു ഇനിയും ജയിക്കാനായിട്ടില്ല. ഒരു മല്‍സരത്തില്‍ തോല്‍വിയേറ്റി വാങ്ങിയപ്പോള്‍ മറ്റൊരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് വാഷിങ്ടണ്‍ ഫ്രീഡം ടീമാണ്. രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ അവര്‍ ജയിച്ചപ്പോള്‍ ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു,

ടെക്‌സാസ് സൂപ്പര്‍ കിങ്‌സിനായി ഡുപ്ലെസിയുടെ സെഞ്ച്വറി നേട്ടം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ടീമിന്റെ ആരാധകരെയും വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. അടുത്ത സീസണിലെ ഐപിഎല്ലിലും അദ്ദേഹം സമാനമായ വലിയ ഇന്നിങ്‌സുകള്‍ കളിക്കുകയാണെങ്കില്‍ ഐപിഎല്‍ ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് തീര്‍ച്ചയായും അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സമാപിച്ച ഐപിഎല്ലില്‍ തുടക്കത്തില്‍ പതറിയ ശേഷം അവിസ്മരണീയ തിരിച്ചുവരവാണ് ഡുപ്ലെസിക്കു കീഴില്‍ ആസിബി നടത്തിയത്. സീസണിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലായിരുന്ന ആര്‍സിബി തുടര്‍ന്നുള്ള മല്‍സരങ്ങളിലെല്ലാം ജയിച്ച് പ്ലേഓഫിലേക്കു കുതിക്കുകയായിരുന്നു. പക്ഷെ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ അവര്‍ക്കു കാലിടറുകയായിരുന്നു.

Story first published: Tuesday, July 9, 2024, 9:48 [IST]
Other articles published on Jul 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+