For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുട്ടിയെ നോക്കണം, ക്രിക്കറ്റ് കളിക്കരുത്! കല്യാണം ഉപേക്ഷിച്ചത് അതുകൊണ്ട്; മിതാലി പറയുന്നു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മാത്രമല്ല ലോക വനിതാ ക്രിക്കറ്റ് ടീമിന്റെ അഭിമാനമായ താരമാണ് മിതാലി രാജ്. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ എടുത്തു പറയേണ്ട പേരുകളിലൊന്നാണ് മിതാലി രാജിന്റേത്. ഇന്ത്യയിലെ ക്രിക്കറ്റിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചയാളാണ് മിതാലിയെന്ന് പറയാം. പുരുഷ ക്രിക്കറ്റില്‍ ഇന്ത്യക്ക് സച്ചിനെന്ന വികാരം പോലെയാണ് വനിതാ ക്രിക്കറ്റില്‍ മിതാലി രാജ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ നിന്ന് വിടപറയുമ്പോള്‍ ഐതിഹാസികമായി റെക്കോഡുകളും പേരിനോടൊപ്പം ചേര്‍ക്കാന്‍ മിതാലിക്കായി.

ഇന്ത്യയിലെ നിരവധി വനിതകള്‍ക്ക് പ്രചോദനമാകുന്ന കരിയറും ജീവിതവും സൃഷ്ടിച്ച മിതാലി രാജ് വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്നതാണ് എക്കാലവും ഉയര്‍ന്ന് കേട്ടിരുന്ന ചോദ്യമാണ്. ഇപ്പോള്‍ 42 വയസുള്ള മിതാലി ഏതെങ്കിലും പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഇതേ ചോദ്യം ശക്തമായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാത്തതിന്റെ ശരിയായ കാരണത്തെക്കുറിച്ച് മിതാലി ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്.

വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു

എല്ലാവരേയും പോലെ ഒരു പ്രായമായപ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള സമ്മര്‍ദ്ദമുണ്ടായി. ഒരു ഘട്ടത്തില്‍ മാനസികമായി വിവാഹത്തിനായി തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ആലോചനയുമായെത്തിയ ആളില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ വിവാഹമേ വേണ്ടെന്ന് വെക്കാന്‍ കാരണമായ സംഭവമാണ് മിതാലി രാജ് വെളിപ്പെടുത്തിയത്. 'ദി രണ്‍വീര്‍ അലഹാബാദിയ ഷോ' എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മിതാലി തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

2009ലാണ് വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മിതാലി വിവാഹത്തിന് സമ്മതം മൂളുന്നത്. ആ സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മിതാലി രാജ് മാറിയിരുന്നു. അതുകൊണ്ടുതന്നെ മിതാലിയെ വിവാഹം കഴിക്കാന്‍ പല പ്രമുഖരും താല്‍പര്യമറിയിരിക്കുകയും ചെയ്തു. അന്ന് 27-28 വയസായിരുന്നു മിതാലിയുടെ പ്രായം. ടി20 ലോകകപ്പ് നടക്കാനിരിക്കുന്ന സമയമായിരുന്നു അത്. ലോകകപ്പിന് ശേഷം വിവാഹം എന്നതായിരുന്നു പദ്ധതി. പക്ഷെ എല്ലാം മാറിമറിഞ്ഞുവെന്നാണ് മിതാലി പറഞ്ഞത്.

mithali raj

ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ പറഞ്ഞു

വീട്ടുകാരുടെ നിര്‍ദേശ പ്രകാരം ഒരു വിവാഹ ആലോചനയെത്തുകയും അയാളുമായി മിതാലി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഈ ഒറ്റ സംസാരത്തോടെ വിവാഹം കഴിക്കേണ്ടെന്ന തീരുമാനത്തിലേക്കെത്തിയെന്നാണ് മിതാലി വെളിപ്പെടുത്തിയത്. വിവാഹം കഴിച്ച ശേഷം ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നാണ് അയാള്‍ ആവശ്യപ്പെട്ടതെന്നാണ് മിതാലി പറയുന്നത്. വിവാഹം കഴിഞ്ഞാല്‍ വീട്ടിലിരിക്കണമെന്നും കുട്ടികളെ നോക്കണമെന്നുമാണ് അയാള്‍ പറയുന്നത്.

കുടുംബം ആയാല്‍ ക്രിക്കറ്റിനായി സമയം ചിലവിടാന്‍ സാധിക്കില്ല. അമ്മക്ക് അസുഖം വന്നാല്‍ അമ്മയെ നോക്കുമോ അതോ ക്രിക്കറ്റ് കളിക്കാന്‍ പോകുമോ തുടങ്ങിയ ചോദ്യങ്ങളും അയാള്‍ ചോദിച്ചു. ഇതെല്ലാം തന്നെ അസ്വസ്തയാക്കിയെന്നും എത്രയോ ത്യാഗങ്ങള്‍ സഹിച്ചാണ് ഇന്ത്യയുടെ ക്യാപ്റ്റനായി വളര്‍ന്നത്. കഷ്ടപ്പെട്ട് നേടിയതൊക്കെ വിവാഹത്തിനായി നഷ്ടപ്പെടുത്താന്‍ തയ്യാറായിരുന്നില്ലെന്നാണ് മിതാലി പറയുന്നത്. ഇതോടെ വിവാഹം നീട്ടി വെക്കാന്‍ തീരുമാനിച്ചു.

ക്രിക്കറ്റിനായി പിന്നീട് ജീവിതം മാറ്റിവെച്ചു

2009ലെ ലോകകപ്പില്‍ ഗംഭീര പ്രകടനത്തോടെ മിതാലി രാജ് എല്ലാവരുടേയും കൈയടി നേടി. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിനും മിതാലിക്കും വലിയ കൈയടിയാണ് ഈ ലോകകപ്പ് നേടിക്കൊടുത്തത്. ഇതിന് പിന്നാലെ ഉടന്‍ വിവാഹമില്ലെന്ന നിലപാട് മിതാലി കുടുംബത്തെ അറിയിച്ചു. വിവാഹം ഉടന്‍ ഇല്ലെന്ന് പറഞ്ഞതോടെ പ്രണയമോ മറ്റോ ഉണ്ടോ എന്നായിരുന്നു അമ്മയുടെ സംശയമെന്നാണ് മിതാലി പറയുന്നത്. എനിക്ക് പ്രണയമുണ്ടോയെന്ന് എന്റെ കൂട്ടുകാരിയുടെ അമ്മയോട് ഫോണ്‍ വിളിച്ച് അന്വേഷിക്കുന്ന സാഹചര്യവും ഉണ്ടായി.

എന്നാല്‍ അന്ന് വിവാഹത്തോട് നോ പറഞ്ഞ് ക്രിക്കറ്റിനെ സ്‌നേഹിച്ചതാണ് മിതാലിയെ ഇതിഹാസ താരമാക്കി മാറ്റിയത്. ഇന്ന് ലോക വനിതാ ക്രിക്കറ്റിലെ അഭിമാനമായി മിതാലി മാറിയിരിക്കുകയാണ്. ഏകദിനത്തില്‍ 7000 റണ്‍സ് നേടിയ ഏക വനിതാ താരം. തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ ഏകദിനത്തില്‍ നേടിയ ഏക താരം തുടങ്ങിയ പല റെക്കോഡുകളും ഇന്ന് മിതാലിയുടേ പേരിനൊപ്പമുണ്ട്. 42 പിന്നിട്ട മിതാലി ഇനി വിവാഹിതയാകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, December 3, 2024, 15:58 [IST]
Other articles published on Dec 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+