ഏകദിനത്തില്‍ മിതാലിക്ക് 21ാം പിറന്നാള്‍... അപൂര്‍വ്വ റെക്കോര്‍ഡ്, വനിതാ ക്രിക്കറ്റില്‍ ആദ്യം
വഡോദര: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താര മിതാലി രാജിനു അപൂര്‍വ്വ റെക്കോര്‍ഡ്. ഏകദിനത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ലോകത്തിലെ തന്നെ ആദ്യ വനിതാ ക്രിക്കറ്ററെന്ന റെക്കോര്‍ഡിനാണ് മിതാലി അവകാശിയായത്. വഡോദരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിനത്തില്‍ കളിച്ചതോടെയാണ് ഇന്ത്യന്‍ താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ മിതാലി ഏകദിനത്തില്‍ 20 വര്‍ഷവും 105 ദിവസവും തികയ്ക്കുകയും ചെയ്യുകയായിരുന്നു.

1999 ജൂണ്‍ 26ന് അയര്‍ലാന്‍ഡിനെതിരായ മല്‍സരത്തില്‍ കളിച്ചുകൊണ്ടായിരുന്നു ഏകദിനത്തില്‍ മിതാലിയുടെ അരങ്ങേറ്റം. ഏറ്റവുമധികം ഏകദിനങ്ങളില്‍ കളിച്ച വനിതാ താരമെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ മിതാലി തന്റെ പേരിലാക്കിയിരുന്നു. 230 മല്‍സരങ്ങളില്‍ താരം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.
പുരുഷ, വനിതാ ക്രിക്കറ്റിലെ റെക്കോര്‍ഡ് പരിഗണിക്കുകയാണെങ്കില്‍ ഏറ്റവുമധികം കാലം ഏകദിനത്തില്‍ കളിച്ച താരം ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 22 വര്‍ഷവും 91 ദിവസവും നീണ്ടുനിന്നതായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കരിയര്‍. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം സനത് ജയസൂര്യ (21 വര്‍ഷം 184 ദിവസം), പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ജാവേദ് മിയാന്‍ദാദ് (20 വര്‍ഷം, 272 ദിവസം) എന്നിവരാണ് 20 വര്‍ഷത്തിലേറെ കളിച്ചവര്‍. ഇക്കൂട്ടത്തില്‍ നാലാംസ്ഥാനത്ത് മിതാലിയുമുണ്ട്. ഏകദിനത്തില്‍ 183 ഇന്നിങ്‌സുകളില്‍ നിന്നും മിതാലി 6720 റണ്‍സ് നേടിക്കഴിഞ്ഞു. ഈ ഫോര്‍മാറ്റില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സെടുത്തതും ഇന്ത്യന്‍ താരം തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications