For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിന്‍ ഓസ്‌ട്രേലിയയിലെത്തിയാല്‍ 'അടിക്കു'മെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക്

By Anwar Sadath

മെല്‍ബണ്‍: പരിക്കിന്റെ പിടിയിലായി ബോര്‍ഡര്‍ ഗാവാസ്‌കര്‍ സീരീസില്‍ നിന്നും മിച്ചല്‍ സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇന്ത്യയിലെ വിവാദത്തില്‍ പങ്കുചേരുകയാണ് ഓസീസ് ഫാസ്റ്റ് ബൗളര്‍. ഇരു ടീമുകളും തമ്മില്‍ ഇതിനകം തന്നെ പല വിവാദങ്ങളും സീരിസില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍ പുതിയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പരയ്‌ക്കെത്തിയാല്‍ ഇന്ത്യന്‍ ബൗളര്‍ അശ്വനെ കണക്കിന് പ്രഹരിക്കുമെന്നാണ് സ്റ്റാര്‍ക്കിന്റെ വീരവാദം. അശ്വിനെതിരെ ബൗളിങ് ചെയ്യുന്നത് താന്‍ ആസ്വദിക്കും. നേരത്തെ ഔട്ടാക്കിയതിന് സമാനമായി അശ്വിനെ പുറത്താക്കുമെന്ന് പറഞ്ഞ സ്റ്റാര്‍ക്ക് അശ്വിന്റെ ഉപദേശം സ്വീകരിക്കുമെന്നും വ്യക്തമാക്കി.

mitchell-ashwin

അശ്വിനെ പുറത്താക്കിയതും തമിഴ്‌നാട് സഹതാരം അഭിനവ് മുകുന്ദ് സ്റ്റാര്‍ക്കിനെ സിക്‌സറടിച്ചതുമെല്ലാം ഇന്ത്യ ഓസീസ് ടെസ്റ്റിനിടെ ശ്രദ്ധേയമായ സംഭവങ്ങളായിരുന്നു. ഇന്ത്യയില്‍ ഓസ്‌ട്രേലിയ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. ഒന്നാം ടെസ്റ്റില്‍ ജയിച്ചതും മൂന്നാം ടെസ്റ്റില്‍ പൊരുതി സമനില നേടിയതുമെല്ലാം തങ്ങളുടെ കളിമികവാണ് പ്രകടിപ്പിക്കുന്നത്. ഒരു ടീമെന്ന നിലയില്‍ ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ പ്രകടനം പ്രതീക്ഷയ്ക്കു മുകളിലാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.

Story first published: Thursday, March 23, 2017, 7:28 [IST]
Other articles published on Mar 23, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+