For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ബെഹറന്‍ഡോര്‍ഫിനു പരിക്ക്, മക്ലെനഗനെ തിരിച്ചുവിളിച്ച് മുംബൈ ഇന്ത്യന്‍സ്

നേരത്തേ ലേലത്തില്‍ ഒരു ടീമും താരത്തെ വാങ്ങിയിരുന്നില്ല

മുംബൈ: ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസണിനുള്ള മുംബൈ ഇന്ത്യന്‍സ് ടീമില്‍ ന്യൂസിലന്‍ഡ് പേസര്‍ മിച്ചെന്‍ മക്ലെനഗനെ ഉള്‍പ്പെടുത്തി. ഓസ്‌ട്രേലിയന്‍ പേസര്‍ ജാസണ്‍ ബെഹറന്‍ഡോര്‍ഫ് പരിക്കു മൂലം പിന്‍മാറിയതോടെയാണ് തന്റെ മുന്‍ ടീം കൂടിയായ മുംബൈയിലേക്ക് മക്ലെനഗന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഇത്തവണ ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ബെഹറന്‍ഡോര്‍ഫിനെ ടീമിലേക്കു കൊണ്ടുവന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരുടെ വെല്ലുവിളി അതിജീവിച്ചായിരുന്നു ഇത്.

1

എന്നാല്‍ പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്ന് 27 കാരനായ ബെഹറന്‍ഡോര്‍ഫ് ഐപിഎല്ലില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെയാണ് ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന മക്ലെനഗനെ ടീമില്‍ തിരികെയെത്തിക്കാന്‍ മുംബൈയെ പ്രേരിപ്പിച്ചത്.

2

2015ലാണ് മക്ലെനഗന്‍ മുംബൈ ടീമിന്റെ ഭാഗമാവുന്നത്. തുടര്‍ന്ന് മൂന്നു സീസണുകളില്‍ മുംബൈയുടെ മുന്‍നിര ബൗളറായിരുന്നുല അദ്ദേഹം. 2015, 17 വര്‍ഷങ്ങളില്‍ ടീമിനെ ഐപിഎല്‍ ജേതാക്കളാക്കുന്നതില്‍ മക്ലെനഗന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. റണ്‍സ് വഴങ്ങേണ്ടിവന്നെങ്കിലും വിക്കറ്റുകള്‍ പിഴുത് നിര്‍ണായക ബ്രേക്ത്രൂകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുംബൈക്കു വേണ്ടി 40 മല്‍സരങ്ങളില്‍ നിന്നും 54 വിക്കറ്റുകളാണ് മക്ലെനഗന്റെ സമ്പാദ്യം.

Story first published: Monday, March 19, 2018, 15:56 [IST]
Other articles published on Mar 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+