മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ ആ താരം തിരിച്ചെത്തി; ഇന്ത്യ ഭയക്കണം
മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം ടെസ്റ്റില്‍ നിന്നും ഒരു മാറ്റവുമായാണ് ഓസീസ് ടീം ഇറങ്ങുക. മധ്യനിര ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന് പകരം ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയ്‌ക്കെതിരെ കളിക്കും. ഫോമില്ലായ്മയെ തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ട മിച്ചല്‍ മാര്‍ഷിന് തിരിച്ചുവരാനുള്ള മികച്ച അവസരമാണ് മെല്‍ബണില്‍ ലഭിച്ചിരിക്കുന്നത്.
മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രാഹുലും മുരളിയും പുറത്ത്, മായങ്കിന് അരങ്ങേറ്റം
മത്സരം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് മിച്ചല്‍. വാലറ്റത്ത് ബാറ്റുകൊണ്ട് വിസ്മയിപ്പിക്കാനും ബൗളിങ്ങില്‍ നിര്‍ണായക വിക്കറ്റെടുക്കാനും മിച്ചലിന് കഴിയുമെന്നതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ആദ്യ രണ്ടു ടെസ്റ്റുകളിലും ബാറ്റിങ്ങില്‍ നിലവാരത്തിലേക്കുയരാന്‍ കഴിയാത്തതാണ് ഹാന്‍ഡ്‌സ്‌കോംബിന് വിനയായത്. പരമ്പരയില്‍ നാല് ഇന്നിങ്സുകളില്‍ നിന്നായി 68 റണ്‍സ് ആണ് താരത്തിന്റെ സമ്പാദ്യം.

ഓസ്‌ട്രേലിയന്‍ ടീം
മെല്‍ബണില്‍ ബാറ്റിങ് പിച്ച് ആയിരിക്കും എന്നതുകൊണ്ടുതന്നെ മിച്ചലിന്റെ സാന്നിധ്യം ഓസ്‌ട്രേലിയയ്ക്ക് ഗുണകരമായേക്കും. ഒരു അധിക ബൗളറുടെ സേവനവും ഓസീസിന് ലഭിക്കുമെന്നാണ് ക്യാപ്റ്റന്റെ വിലയിരുത്തല്‍. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ആരോണ്‍ ഫിഞ്ച് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ഓസീസിന്റെ മറ്റു താരങ്ങള്‍.

മാറ്റങ്ങളുമായി ഇന്ത്യ
ഇന്ത്യയാകട്ടെ മൂന്ന് മാറ്റങ്ങളുമായാണ് മൂന്നാം ടെസ്റ്റിനിറങ്ങുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയമായ കെഎല്‍ രാഹുലിനെയും മുരളി വിജയിയേയും നീക്കി. കൂടാതെ പേസര്‍ ഉമേഷ് യാദവിനും മുന്നാം ടെസ്റ്റില്‍ ഇടം കിട്ടിയില്ല. പരിക്കിന്റെ പിടിയില്‍ നിന്നും മടങ്ങിയെത്തിയ രോഹിത് ശര്‍മയ്‌ക്കൊപ്പം പുതുമുഖം മായങ്ക് അഗര്‍വാള്‍ ടീമിന്റെ ബാറ്റിങ് ഓപ്പണ്‍ ചെയ്യും.

ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി. ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ മത്സരം ജയിച്ച് പരമ്പര സമനിലയിലാണ്. അതുകൊണ്ടുതന്നെ മൂന്നാം മത്സരം ജയിക്കുന്നവര്‍ പരമ്പരയില്‍ അപരാജിത ലീഡ് നേടും. മെല്‍ബണില്‍ ഒടുവില്‍ നടന്ന പ്രധാന മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിച്ചതിനാല്‍ പിച്ചില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ടോസ് ജയിക്കുന്നവര്‍ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications