മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രാഹുലും മുരളിയും പുറത്ത്, മായങ്കിന് അരങ്ങേറ്റം
മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സാധാരണ രീതിയില്‍ 12, 13 അംഗ ടീമിനെ മത്സരത്തിന്റെ തലേദിവസം പ്രഖ്യാപിച്ചശേഷം ടോസ് വേളയില്‍ അന്തിമ ഇലവനെ പ്രഖ്യാപിക്കുകയാണ് ഇന്ത്യയുടെ രീതി. എന്നാല്‍, ഇത്തവണ പതിവിന് വിപരീതമായി ഇന്ത്യ ആദ്യ ഇലവനെ തന്നെ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചു.
ധോണിയും പാണ്ഡ്യയും തിരിച്ചെത്തി; ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ടീമിനെ പ്രഖ്യാപിച്ചു
വര്‍ഷങ്ങളായി മികച്ച ഫോമില്‍ കളിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതിരുന്ന കര്‍ണാടക താരം മായങ്ക് അഗര്‍വാളിന്റെ അരങ്ങേറ്റമാണ് ടീമിലെ മുഖ്യ സവിശേഷത. ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയമായ കെഎല്‍ രാഹുലിനെയും മുരളി വിജയിയേയും നീക്കുകയും ചെയ്തിട്ടുണ്ട്. പരിക്കിന്റെ പിടിയില്‍ നിന്നും മടങ്ങിയെത്തിയ രോഹിത് ശര്‍മയ്‌ക്കൊപ്പം മായങ്ക് ടീമിന്റെ ബാറ്റിങ് ഓപ്പണ്‍ ചെയ്യും.

രണ്ടാം ടെസ്റ്റിലെ മറ്റൊരു താരം ഉമേഷ് യാദവിനും മുന്നാം ടെസ്റ്റില്‍ ഇടം കിട്ടിയില്ല. രവീന്ദ്ര ജഡേജയാണ് സ്പിന്നറുടെ റോളില്‍ ടീമിലെത്തിയത്. മറ്റു കളിക്കാരില്‍ മാറ്റമില്ലാതെയാകും ഇന്ത്യ ഇറങ്ങുക. മധ്യനിരയില്‍ ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവര്‍ ഇന്ത്യന്‍ ബാറ്റിങ്ങിനെ നയിക്കുമ്പോള്‍ ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ പേസര്‍മാരാകും. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വര്‍ കുമാറിനും ടീമില്‍ ഇടംകിട്ടിയില്ല.
ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ മത്സരം ജയിച്ച് പരമ്പര സമനിലയിലാണ്. അതുകൊണ്ടുതന്നെ മൂന്നാം മത്സരം ജയിക്കുന്നവര്‍ പരമ്പരയില്‍ അപരാജിത ലീഡ് നേടും. മെല്‍ബണില്‍ ഒടുവില്‍ നടന്ന പ്രധാന മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിച്ചതിനാല്‍ ബൗളിങ്ങിനും പിന്തുണ നല്‍കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്. ടോസ് ജയിക്കുന്നവര്‍ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications