ധോണിയും പാണ്ഡ്യയും തിരിച്ചെത്തി; ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമില്‍ നിന്നും പുറത്തായ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും പരിക്കുമൂലം വിട്ടുനില്‍ക്കുകയായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജനുവരിയിലും ഫിബ്രവരിയിലുമായാണ് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഇന്ത്യ പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്നത്.
വിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കുമെതിരായ ടി20 ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ധോണിയുടെ മടങ്ങിവരവ് തന്നെയാണ് പ്രധാന മാറ്റം. ധോണി ഇനി ടി20യില്‍ മടങ്ങിയെത്തില്ലെന്ന ആശങ്ക വേണ്ടെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റിനിടെ കാര്യമായ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പരിക്കില്‍നിന്നും മുക്തനായ ഓള്‍റൗണ്ടറെ നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ടെസ്റ്റിലേക്ക് തിരിച്ചുവിളിച്ചിരുന്നു.

ദിനേഷ് കാര്‍ത്തിക്കും മുഹമ്മദ് ഷമിയും
ധോണിക്കു പകരം ടി20യില്‍ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനെ നിലനിര്‍ത്തി. അതേസമയം, താരത്തെ ഏകദിനത്തില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. മറ്റൊരു വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തിക് ഏകദിന, ടി20 ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. വെറ്ററന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍, പേസര്‍ ഉമേഷ് യാദവിന് ഇടംകിട്ടിയില്ല.

ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും എതിരായ ഏകദിന ടീം
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.

ന്യൂസിലന്‍ഡിനെതിരായ ടി20 ടീം
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications