Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിങ്ങള്‍ കോലിയുടെ ഫേവറിറ്റ് ബൗളര്‍, പിന്നാലെ ജോണ്‍സന്റ മാരക മറുപടി! വൈറല്‍

ലോക ക്രിക്കറ്റില്‍ ഒരു സമയത്തെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇടംകൈയന്‍ സ്പീഡ് സ്റ്റാര്‍ മിച്ചെല്‍ ജോണ്‍സന്‍. ഉജ്ജ്വലമായ സ്വിങ് ബൗളിങിലൂടെ എതിര്‍ ടീം ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. ബൗളിങില്‍ മാത്മ്രല്ല ബാറ്റിങിലും ഓസ്‌ട്രേലിയക്കു വേണ്ടി ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ ജോണ്‍സന്‍ കാഴ്ചവച്ചിട്ടുണ്ട്.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റായ വിരാട് കോലിക്കെതിരേ പോലും ബൗള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടായ ക്രിക്കറ്ററാണ് അദ്ദേഹം. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ ജോണ്‍സന്‍ സജീവമാണ്. പലപ്പോഴും ആരാധകരുമായി സംവദിക്കാന്‍ അദ്ദേഹം സമയവും കണ്ടെത്താറുണ്ട്.

MITCHELL JOHNSON

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ കോലിയുടെ പേര് പറഞ്ഞ് തന്നെ കളിയാക്കാന്‍ ശ്രമിച്ച ഒരു ആരാധകന്റെ വായടപ്പിച്ചിരിക്കുകയാണ് ജോണ്‍സന്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആതര്‍ എന്ന യൂസര്‍ നെയിമോടു കൂടിയ ഒരാള്‍ ഓസീസ് സൂപ്പര്‍ പേസറെ ട്രോളിയത്.

ബ്രോ, നിങ്ങളാണ് വിരാടിന്റെ ഫേവറിറ്റ് ബൗളറെന്നായിരുന്നു ആരാധകന്‍ കുറിച്ചത്. പിന്നാലെ ഇയാളെ ക്ലീന്‍ ബൗള്‍ഡാക്കുന്ന ജോണ്‍സന്റെ മറുപടിയും വന്നു. എനിക്കു പുറത്താക്കാന്‍ ഏറ്റവും എളുപ്പമുള്ള ആളായിരുന്നു അദ്ദേഹം എന്നായിരുന്നു ലൗ ഇമോജിയോടൊപ്പം ജോണ്‍സന്റെ പ്രതികരണം. അതേസമയം, കോലിയും ജോണ്‍സനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുഖാമുഖം വന്നപ്പോഴുള്ള കണക്കുകളെടുത്താല്‍ ഓസീസ് പേസര്‍ക്കു അത്ര ഗംഭീരമായ റെക്കോര്‍ഡല്ല ഉള്ളതെന്നു വ്യക്തമാവും.

മൂന്നു ഫോര്‍മാറ്റുകളിലുമായി വെറും നാലു തവണ മാത്രമേ കോലിയെ പുറത്താക്കാന്‍ ജോണ്‍സനു സാധിച്ചിച്ചുള്ളൂ. ടി20യിലാവട്ടെ അദ്ദേഹത്തിനു ഒരിക്കലും ഇന്ത്യയുടെ മുന്‍ നായകന്റെ വിക്കറ്റും ലഭിച്ചിട്ടില്ല. ടെസ്റ്റില്‍ മൂന്നു തവണയും ഏകദിനത്തില്‍ ഒരു തവണയും മാത്രമേ കോലിയുടെ വിക്കറ്റ് വീഴ്ത്താന്‍ ജോണ്‍സനായിട്ടുള്ളൂ.

2013ല്‍ കോലിക്കെതിരേ മൂന്നു ബോളില്‍ ഒരു റണ്‍സും 2014ല്‍ 157 ബോളില്‍ 145ഉം റണ്‍സാണ് ടെസ്റ്റില്‍ ജോണ്‍സന്‍ വഴങ്ങിയിട്ടുള്ളത്. 22 ഫോറുകള്‍ ഇതിള്‍പ്പെടും. മൂന്നു തവണ പുറത്താക്കുകയും ചെയ്തു. സ്‌ട്രൈക്ക് റേറ്റ് 91.2ഉം ശരാശരി 48.7ഉം ആണ്. ഏകദിനത്തിലേക്കു വന്നാല്‍ 2009 മുതല്‍ 15 വരെ 83 ബോളുകളാണ് കോലിക്കെതിരേ ജോണ്‍സന്‍ എറിഞ്ഞത്.

VIRAT KOHLI

ഇത്ര തന്നെ റണ്‍സ് ഇന്ത്യന്‍ താരം നേടുകയും ചെയ്തു. 13 ഫോറുകളാണ് ഓസീസ് പേസര്‍ക്കെതിരേ കോലി പായിച്ചത്. ടെസ്റ്റിലേതു പോലെ ഏകദിനത്തിലും ഒരു സിക്‌സര്‍ പോലും നേടിയിട്ടുമില്ല. ഏകദിനത്തില്‍ ഒരിക്കല്‍ മാത്രമേ കോലിയെ പുറത്താക്കാന്‍ ജോണ്‍സനായുള്ളൂ. 2015ലായിരുന്നു ഇത്.

ടി20 ഫോര്‍മാറ്റിലാണ് ജോണ്‍സനെതിരേ കോലി ഏറ്റവും കുറവ് ബോളുകള്‍ നേരിട്ടിട്ടുള്ളത്. 2013 മുതല്‍ 16 വരെ അദ്ദേഹം ആകെ കളിച്ചത് 21 ബോളുകളാണ്. ഇവയില്‍ നിന്നും 28 റണ്‍സും നേടി. മൂന്നു ഫോറും ഒരു സികസറുമടക്കമാണിത്. പക്ഷെ ഒരിക്കല്‍പ്പോലും കോലിയുടെ വിക്കറ്റ് ടി20യില്‍ ജോണ്‍സനു ലഭിച്ചതുമില്ല.

അതേസമയം, ഓസ്‌ട്രേലിയക്കായി 73 ടെസ്റ്റുകളില്‍ നിന്നും 313ഉം 153 ഏകദിനങ്ങളില്‍ നിന്നും 239ഉം 30 ടി20കളില്‍ നിന്നും 38ഉം വിക്കറ്റുകളെടുത്തിട്ടുള്ള ബൗളറാണ് ജോണ്‍സന്‍. ടെസ്റ്റില്‍ മൂന്നു തവണ പത്തു വിക്കറ്റ് നേട്ടവും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും കൈവരിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ മൂന്നു തവണയാണ് ജോണ്‍സന്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചത്.

Story first published: Wednesday, December 6, 2023, 13:04 [IST]
Other articles published on Dec 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+