Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും സേവാഗും അല്ല ജോണ്‍സണ്‍ പേടിച്ച ബാറ്റ്സ് മാന്‍ പിന്നെയോ?

സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ് ഇവര്‍ ആരുമല്ല മിച്ചല്‍ ജോണ്‍സണ്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ബാറ്റ്സ് മാന്‍. പിന്നെയോ, അത് എ ബി ഡിവില്ലിയേഴ്‌സാണ്. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ എ ബി ഡിവില്ലിയേഴ്‌സ്. മിച്ചല്‍ ജോണ്‍സണ്‍ തന്നെയാണ് തന്നെ ഏറ്റവും അധികം പ്രയാസപ്പെടുത്തിയിട്ടുള്ള ബാറ്റ്‌സ്മാനെക്കുറിച്ച് തുറന്നുപറഞ്ഞത്.

എ ബി ഡിവില്ലിയേഴ്‌സ് തങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് എന്നാണ് ജോണ്‍സണ്‍ പറയുന്നത്. ഡിവില്ലിയേഴ്‌സിനെ പുറത്താക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീണിട്ടും എ ബി ഡിവില്ലിയേഴ്‌സ് മികച്ച ഒരു ഇന്നിംഗ്‌സിലൂടെ ദക്ഷിണാഫ്രിക്കയെ രക്ഷിച്ച കാര്യം ജോണ്‍സണ്‍ എടുത്തുപറഞ്ഞു.

mitchell-johnson

ന്യൂസിലന്‍ഡിനെതിരെ പെര്‍ത്തിലെ ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ് ജോണ്‍സണ്‍. നവംബര്‍ 27ന് അഡലെയ്ഡില്‍ ഒരു കളി കൂടി പരമ്പരയില്‍ ബാക്കിയുണ്ട്. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് പരമ്പരയ്ക്കിടെ തന്നെ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിട്ടാണ് ജോണ്‍സണ്‍ കരുതപ്പെടുന്നത്.

Story first published: Thursday, November 19, 2015, 19:41 [IST]
Other articles published on Nov 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+