ഗുഡ് ബൈ മിച്ചല്‍: ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോണ്‍സണ്‍ വിരമിച്ചു!
പെര്‍ത്ത്: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ മിച്ചല്‍ ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മോശം ഫോമും പരിക്കും അലട്ടുന്ന ജോണ്‍സണ്‍ മുപത്തിനാലാം വയസ്സിലാണ് ക്രിക്കറ്റിനോട് വിട പറയുന്നത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റോടെ ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റ് വിടും. ഐ പി എല്ലിലും ആഭ്യന്തര ടൂര്‍ണമെന്റിലും ജോണ്‍സണെ ഇനിയും കാണാം.
മികച്ച ഫോമില്‍ നില്‍ക്കേ ഇടംകൈ കൊണ്ട് ജോണ്‍സണ്‍ തൊടുത്തുവിടുന്ന തീപ്പന്തങ്ങള്‍ ലോകത്ത് ഏതൊരു ബാറ്റ്‌സ്മാന്റെയും പേടിസ്വപ്‌നമാണ്. 150 കിലോമീറ്ററിന് മേല്‍ സ്ഥിരമായി പന്തെറിയാന്‍ ജോണ്‍സണ് പറ്റും. ഇന്ത്യയിലെ പോലുള്ള ചത്ത പിച്ചുകളില്‍ പോലും ജോണ്‍സണെ കളിക്കാന്‍ എളുപ്പമല്ല. പക്ഷേ കുറച്ച് കാലമായി ഫോമില്ല. പതിനാറാമത്തെ ടെസ്റ്റാണ് ജോണ്‍സണ്‍ ഒരു 5 വിക്കറ്റ് വീഴ്ത്താതെ കടന്നുപോകുന്നത്.

മിച്ചല്‍ ദ ബെസ്റ്റ്
ഡെന്നിസ് ലിലി, മക്ഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവരിലൂടെ കടന്നുവന്ന ഓസീസ് ഫാസ്റ്റ് ബൗളിംഗിന്റെ കരുത്താണ് മിച്ചല്‍ ജോണ്‍സണ്‍. ലോകത്ത് ഏത് പിച്ചിലും ബാറ്റ്‌സ്മാനെ ഭയപ്പെടുത്താന്‍ ജോണ്‍സണ് കഴിഞ്ഞു.

മാഗ്നിഫിസന്റ് മിച്ചല്‍
ടെസ്റ്റ് ക്രിക്കറ്റായിരുന്നു ജോണ്‍സന്റെ തട്ടകം. വെറും 73 ടെസ്റ്റില്‍ നിന്നാണ് മിച്ചല്‍ ജോണ്‍സണ്‍ 311 വിക്കറ്റുകള്‍ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 127 റണ്‍സിന് 12 വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിലെ ബെസ്റ്റ്.

ഏകദിനത്തിലും മോശമല്ല
153 ഏകദിന മത്സരങ്ങള്‍ മാത്രമേ ജോണ്‍സണ്‍ കളിച്ചിട്ടുള്ളൂ. 239 വിക്കറ്റുകള്‍ ഉണ്ട്. ശ്രീലങ്കയ്‌ക്കെതിരെ ആറിന് 31 ആണ് കരിയര്‍ ബെസ്റ്റ്.

രണ്ട് ലോകകപ്പുകള്‍
2015 ലും 2007 ലും ലോകകപ്പ് നേടിയ ഓസീസ് ടീമിലംഗമായിരുന്നു മിച്ചല്‍ ജോണ്‍സണ്‍. ഈ ലോകകപ്പിലെ സെമിഫൈനല്‍ വിജയത്തിന് ഓസീസ് ടീം ജോണ്‍സനോട് കടപ്പെട്ടിരിക്കുന്നു.

ഗുഡ് ബൈ ക്രിക്കറ്റ്
പെര്‍ത്ത് ടെസ്റ്റില്‍ ജോണ്‍സന്റെ നിഴല്‍ മാത്രമാണ് കണ്ടത്. 23 ഓവര്‍ പന്തെറിഞ്ഞ ജോണ്‍സണ് കിട്ടിയത് ഒരേയൊരു വിക്കറ്റ്. ഇഷ്ടം പോലെ റണ്‍സും വഴങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications