സ്‌പെഷല്‍ ബൗളര്‍: ജോണ്‍സണെ പറ്റി സച്ചിനും മറ്റ് കളിക്കാരും പറയുന്നത്...
പെര്‍ത്ത്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മിച്ചല്‍ ജോണ്‍സണെ പുകഴ്ത്തി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. സ്‌പെഷല്‍ ബൗളര്‍ എന്നാണ് സച്ചിന്‍ മിച്ചല്‍ ജോണ്‍സണെ വിളിച്ചത്. ഐ പി എല്ലില്‍ മിച്ചല്‍ ജോണ്‍സനൊപ്പം മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച കാര്യവും സച്ചിന്‍ എടുത്തുപറഞ്ഞു. മുംബൈയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മിച്ചല്‍ ജോണ്‍സന്റെ ആക്രമണാത്മക ബൗളിംഗ് അടുത്തുനിന്ന് കാണാന്‍ സാധിച്ചു - സച്ചിന്‍ ട്വിറ്ററില്‍ എഴുതി.ട
ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ മിച്ചല്‍ ജോണ്‍സണ്‍ മോശം ഫോമും പരിക്കും കാരണമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റോടെ ജോണ്‍സണ്‍ കളി നിര്‍ത്തും. 73 ടെസ്റ്റില്‍ നിന്ന് ജോണ്‍സണ്‍ 311 വിക്കറ്റുകള്‍ വീഴ്ത്തി. 153 ഏകദിന മത്സരങ്ങളില്‍ നിന്നായി 239 വിക്കറ്റുകളും.

സച്ചിന്‍ പറഞ്ഞത്
മിച്ചല്‍ ജോണ്‍സണ്‍ സ്‌പെഷല്‍ ബൗളറാണ് - സച്ചിന്‍ പറഞ്ഞു. ജോണ്‍സണും മലിംഗയും കൂടി സച്ചിന്റെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് ഐ പി എല്ലിലെ ഒരു കാഴ്ച തന്നെയായിരുന്നു.

വി വി എസ് ലക്ഷ്മണ്‍
ഓണ്‍ ഫീല്‍ഡിലെ ഓരോ പോരാട്ടങ്ങളും ആസ്വദിച്ചിരുന്നു. വിരമിക്കല്‍ ജീവിതത്തിന് ആശംസകള്‍ - വി വി എസ് ലക്ഷ്മണിന്റെ ട്വീറ്റ്.

എ ബി ഡിവില്ലിയേഴ്‌സ്
പകരം വെക്കാനില്ലാത്ത അത്‌ലറ്റ്. മനോഹരമായ കരിയറിന് അഭിനന്ദനങ്ങള്‍ - ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് ട്വിറ്ററില്‍.

മൈക്കല്‍ ക്ലാര്‍ക്ക്
ഒന്നിച്ച് കളിച്ചവരില്‍ ഏറ്റവും മികച്ച ഒരാള്‍ - മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്

ഫാഫ് ഡുപ്ലിസി
നേട്ടങ്ങളില്‍ അഭിമാനിച്ചുകൊണ്ട് വിരമിക്കാം - ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിയുടെ വകയാണ് ഈ വാക്കുകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications