Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

MissyouYuvi: ജൂണ്‍ 10- യുവി ആരാധകര്‍ എങ്ങനെ മറക്കും? 'ദുരന്തത്തിന്' ഒരു വര്‍ഷം

മുംബൈ: കളിക്കളത്തിനകത്തും ജീവിതത്തിലും യഥാര്‍ഥ പോരാളായിരുന്ന, ആരാധകരുടെ പ്രിയങ്കരനായ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ക്രിക്കറ്റിനോട് വിട പറഞ്ഞിട്ട് ഇന്നു ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ലോകമെമ്പാടുമുള്ള ആരാധകരെ സ്തബ്ധരാക്കിക്കൊണ്ട് താന്‍ കളി മതിയാക്കുന്നതായി യുവി പ്രഖ്യാപിച്ചത്. വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യന്‍ ജഴ്‌സിയില്‍ യുവി കാണുമെന്ന് സ്വപ്‌നം കണ്ട ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ യാഥാര്‍ഥ്യത്തെ അംഗീകരിച്ചത്. യുവിയുടെ വിരമിക്കലിന് ഇന്നു ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ മിസ്സ് യു യുവിയെന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് യുവിയെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

1

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് യുവിയുടെ സ്ഥാനം. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാൡായ താരം കൂടിയാണ് അദ്ദേഹം. 2007ലെ പ്രഥമ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകപ്പിലും ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ യുവി മുന്നില്‍ തന്നെയുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പായിച്ച് ലോക റെക്കോര്‍ഡ് കുറിക്കാന്‍ യുവിക്കായിരുന്നു. 2011ലെ ലോകകപ്പിലാവട്ടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു അദ്ദേഹം.

ദേശീയ ടീമിനായി 304 ഏകദിനങ്ങളില്‍ നിന്നും 8701 റണ്‍സ് യുവി നേടിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച എട്ട് റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ എട്ടാംസ്ഥാനത്തും അദ്ദേഹത്തെ കാണാം. യുവിയുടെ ഇടംകൈ കൊണ്ടുള്ള സ്പിന്‍ ബൗളിങും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായിട്ടുണ്ട്. ബാറ്റിങ്, ബൗളിങ് എന്നിവയില്‍ മാത്രമല്ല ഫീല്‍ഡിങിലും കസറിയ ഒരു കംപ്ലീറ്റ് പ്ലെയര്‍ തന്നെയായിരുന്നു യുവി.

2

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. പല തവണ യുവി ഇതു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ലോകകപ്പ് സംഘത്തില്‍ നാലാം നമ്പറിലേക്കു അനുയോജ്യനായ ഒരു താരം ഇല്ലാതിരുന്നിട്ടും യുവിയെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ലോകകപ്പ് ടീമില്‍ നിന്നും അവഗണിക്കപ്പെട്ടതോടെ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന നിരാശയോടെയും ദുഖത്തോടെയുമാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 10ന് യുവി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

യുവിയെ പുകഴ്ത്തിക്കൊണ്ട് നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിഹാസങ്ങള്‍ വിരമിക്കാറില്ല, നിങ്ങള്‍ എക്കാലവും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ടാവും. ക്രിക്കറ്റെന്ന ഗെയിമിനെയും ജീവിതമെന്ന ഗെയിമിനെയും ഒരുപോലെ ലോകത്തെയാകെ പ്രചോദിപ്പിച്ചയാള്‍ കൂടിയാണ് നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു. ഒരു വര്‍ഷം പൂര്‍ത്തിയായി എന്നായിരുന്നു യുവിയുടെ ഒരോവറിലെ ആറു സിക്‌സറുകളെ അനുസ്മരിക്കുന്ന ചിത്രത്തോടൊപ്പമുള്ള ഒരു ട്വീറ്റ്.

3

വിരമിക്കലിന് ഒരു വര്‍ഷം പിന്നിട്ടു, തലൈവാ നിങ്ങളെ ഇഷ്ടപ്പെടുന്നു... സന്തോഷവാനായിരിക്കൂ, ജീവിതം ആസ്വദിക്കുയെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

തന്റെ ജീവിതത്തില്‍ ഹൃദയം തകര്‍ന്നു പോയ ദിവസമായിരുന്നു ഇത്-ജൂണ്‍ 10. ഒരു വര്‍ഷം മുമ്പ് യുവി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റും മതിയാക്കി, ഒരു ക്രിക്കറ്റ് യുഗമാണ് അവസാനിച്ചത്. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു. പോരാളി ഗുഡ്‌ബൈ പറഞ്ഞത് ഈ ദിവസമായിരുന്നു. തന്റെ പ്രചോദനമായ നിങ്ങളെ മിസ്സ് ചെയ്യുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു.

Story first published: Wednesday, June 10, 2020, 14:09 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+