Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

42ആം വയസ്സില്‍ മിസ്ബ ഉള്‍ ഹഖിന് കന്നി സെഞ്ചുറി.. പിന്നാലെ 10 പുഷ് അപ്പും... ട്വിറ്ററില്‍ സല്യൂട്ട് !

ലണ്ടന്‍: ഒടുവില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖ് ആ വാക്ക് പാലിച്ചു. എന്നെങ്കിലും ഒരിക്കല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി തികച്ചാല്‍ പത്ത് തവണ നിങ്ങള്‍ക്ക് വേണ്ടി പുഷ് അപ്പ് എടുക്കുമെന്ന വാക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലായിരുന്നു മിസ്ബയുടെ ആദ്യത്തെ സെഞ്ചുറി. അതും നാല്‍പ്പത്തിരണ്ടാം വയസ്സില്‍. മുന്‍താരങ്ങളും സഹതാരങ്ങളും എന്ന് വേണ്ട ക്രിക്കറ്റ് ആരാധകരെല്ലാം മിസ്ബയ്ക്ക് സല്യൂട്ട് നല്‍കുന്ന തിരക്കിലാണ്.

Read Also: രാജ്ദീപ് സര്‍ദേശായിയുടെ സെക്‌സിസ്റ്റ് ചോദ്യത്തിന് സാനിയ മിര്‍സയുടെ ചുട്ട മറുപടി, വീഡിയോ!

ശരിയായ സമയത്ത് ടീമിലെത്തിയിരുന്നെങ്കില്‍ മിസ്ബ ഇന്നാരാകുമായിരുന്നു എന്നോര്‍ത്ത് നെടുവീര്‍പ്പെടുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇമ്രാന്‍ ഖാന്‍. പാഴായിപ്പോയ പ്രതിഭ എന്നാണ് ഇമ്രാന്‍ മിസ്ബയെ വിളിക്കുന്നത്. സൂപ്പര്‍ ഡ്യൂപ്പര്‍ ഇന്നിംഗ്‌സ് എന്നാണ് ഷോയിബ് മാലിക്ക് മിസ്ബയുടെ ഇന്നിംഗ്‌സിനെ വിശേഷിപ്പിക്കുന്നത്, പുഷ് അപ്പ് സൂപ്പറായി എന്നും ഷോയിബ് ട്വിറ്ററില്‍ പറയുന്നു.

misbah-ul-haqq

പാക് താരങ്ങളായ സയീദ് അജ്മല്‍, അഹമ്മദ് ഷെഹ്‌സാദ് എന്നിവരും മിസ്ബയ്ക്ക് സല്യൂട്ടുമാി ട്വീറ്റ് ചെയ്തു. ലിയാന്‍ഡര്‍ പേസിനും മിസ്ബാ ഉള്‍ഹഖിനും മാത്രം 40 കഴിഞ്ഞാലും സ്‌പോര്‍ട്‌സ് ബാക്കിയുണ്ട് എന്നാണ് മോഹന്‍ദാസ് മേനോന്‍ ട്വീറ്റ് ചെയ്തത്. മിസ്ബയുടെ കരിയറിലെ 77 ശതമാനം റണ്‍സും ക്യാപ്റ്റന്‍ എന്ന നിലയിലായിരുന്നു എന്ന നേട്ടവും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ പ്രായം കൂടിയ ബാറ്റ്‌സ്മാനാണ് മിസ്ബ ഉള്‍ ഹഖ്. മിസ്ബയുടെ സെഞ്ചുറിയുടെ കരുത്തില്‍ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം പാകിസ്താന്‍ ആറ് വിക്കറ്റിന് 282 റണ്‍സ് എന്ന നിലയിലാണ്. 110 റണ്‍സുമായി മിസ്ബ ഉള്‍ ഹഖ് പുറത്താകാതെ നില്‍ക്കുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ആര്‍മി ക്യാംപില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Story first published: Friday, July 15, 2016, 13:21 [IST]
Other articles published on Jul 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+