For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ ജംക്ഷന്‍ ഇപ്പോള്‍ മിന്നുമണി ജംക്ഷന്‍! അരങ്ങേറ്റത്തില്‍ കിട്ടിയ 'തല്ല്' സഹായിച്ചെന്നു മിന്നു

കേരളത്തില്‍ നിന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലേക്കു വന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായി മാറിയ താരമണ് വയനാട്ടുകാരിയായ മിന്നുമണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതോടെ ഈ നേട്ടം കൈവരിച്ച ആദ്യത്തെ മലയാളി പെണ്‍കൊടിയെന്ന അപൂര്‍വ്വ റെക്കോര്‍ഡും മിന്നുവിനെ തേടിയെത്തിയിരുന്നു.

ഈ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലൂടെയാണ് ഇന്ത്യന്‍ കുപ്പായമണിയുകയെന്ന മിന്നുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായത്. തന്റെ കഥ കേരളത്തില്‍ നിന്നുള്ള നിരവധി പെണ്‍കുട്ടികള്‍ക്കു പ്രചോദനമായി മാറുമെന്നും അവരും തന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കു വരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മിന്നുമണി.

MINNU MANI

വയനാട്ടില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്കുള്ള യാത്ര തനിക്കു ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് താന്‍ ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നതെന്നും താരം പറയുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ഇന്ത്യക്കു വേണ്ടി കളിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി മാറ്റാന്‍ തന്നെ സഹായിച്ചതെന്നും 24 കാരിയായ മിന്നുമണി വ്യക്തമാക്കി. വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ മിന്നു അവരുടെ ഒഫീഷ്യല്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ഒമ്പതാം ക്ലാസ് മുതല്‍ ബിരുദം വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമിയിലാണ് ഞാന്‍ പഠനവും പരിശീലനവുമെല്ലാം നടത്തിയിരുന്നത്. പക്ഷെ ബിരുദ പഠനത്തിനു ശേഷം എനിക്കു പരിശീലന ഗ്രൗണ്ടില്‍ നിന്നും വീട്ടിലേക്കു ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതായി വന്നിരുന്നു. ദിവസേന മൂന്നു മണിക്കൂറോളമായിരുന്നു യാത്ര. എന്റെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കുടുംബം ശരിക്കും ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.

എങ്കിലും എന്റെ കഠിനാധ്വാനത്തിനെല്ലാം ഇപ്പോള്‍ ഫലം ലഭിച്ചിരിക്കുകയാണ്. വനിതാ ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ കേരള താരമായി മാറമെന്നു ഞാന്‍ സ്വപ്‌നം കാണാറുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ യഥാര്‍ഥ്യമായിരിക്കുന്നതെന്നും മിന്നു മണി പറയുന്നു.

പരിശീലനത്തിനായി താന്‍ സ്ഥിരമായി യാത്ര ചെയ്യുമ്പോള്‍ വീടിന് അടുത്തുള്ള ഒരു ജംക്ഷന്‍ പിന്നിട്ട് പോവണമായിരുന്നു. ഇപ്പോള്‍ ആ ജംക്ഷന്റെ പേര് മിന്നുമണി ജംക്ഷന്‍ എന്നാക്കി മാറ്റിയിട്ടുണ്ടെന്നും താരം ചെറുചിരിയോടെ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങറ്റത്തെക്കുറിച്ചും മിന്നുമണി മനസ്സ് തുറന്നു. ബംഗ്ലാദേശുമായുള്ള പരമ്പരയിലെ എല്ലാ ടി20കളിലും എനിക്കു കളിക്കാന്‍ അവസരം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ ഗെയിമില്‍ എന്റെ പേര് ഇലവനിലുണ്ടെന്നു അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല.

MINNU MANI

അരങ്ങേറാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വലിയ ആവേശത്തിലായിരുന്നു. സ്മൃതി മന്ദാനയില്‍ നിന്നും എന്റെ ഇന്ത്യന്‍ ക്യാപ്പ് ഏറ്റുവാങ്ങിയത് മഹത്തായ അനുഭവമായിരുന്നെന്നും കേരള താരം പറഞ്ഞു.

കന്നി മല്‍സരത്തില്‍ ആദ്യമായി ബൗള്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആവശ്യപ്പെട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. പക്ഷെ ബൗള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അല്‍പ്പം പരിഭ്രമിക്കുകയും ചെയ്തു. ഈ ഓവറില്‍ ഓരോ സിക്‌സും ഫോറും ഞാന്‍ വഴങ്ങിയിരുന്നു. തുടര്‍ന്നു ഹര്‍മന്‍പ്രീത് എന്റെയടുത്തേക്കു വരികയും ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആ രണ്ടു തല്ലുകള്‍ കിട്ടിയ ശേഷം തനിക്കു അല്‍പ്പം സുഖം തോന്നിയെന്നും മിന്നുമണി ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

സിക്‌സും ഫോറും വഴങ്ങിയ ഇതേ ഓവറില്‍ തന്നെ ബംഗ്ലാദേശ് താരം ഷമീമ സുല്‍ത്താനയെ പുറത്താക്കി മിന്നുമണി തന്റെ കന്നി അന്താരാഷ്ട്ര വിക്കറ്റും സ്വന്തമാക്കിയിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അഞ്ചു വിക്കറ്റുകള്‍ മലയാളി താരം വീഴ്ത്തുകയും ചെയ്തു. ഇന്ത്യ 2-1നു ജയിച്ച പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ താരവും മിന്നുവായിരുന്നു.

Story first published: Thursday, August 24, 2023, 14:37 [IST]
Other articles published on Aug 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+