Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തിനൊപ്പം ഫോട്ടോ... ഇന്ത്യന്‍ ഫാന്‍സ് ഇടിച്ചുകയറി, ഭാര്യ ഭയന്നതായി ഓസീസ് താരം

മെല്‍ബണ്‍: ഇന്ത്യയുടെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യ ചരിത്ര വിജയം കൊയ്ത ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തും ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്‌നും തമ്മിലുള്ള വാക് പോരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പന്ത് ബാറ്റ് ചെയ്യുന്നതിനിടെ പ്രകോപിപ്പിക്കാന്‍ വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ വരുമോയെന്നു പെയ്ന്‍ ചോദിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. അതിനു ശേഷം പെയ്‌നിന്റെ ഭാര്യയെ ഒരു ചടങ്ങില്‍ വച്ച് കണ്ടുമുട്ടിയ പന്ത് അവര്‍ക്കും കുഞ്ഞിനുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു.

pant

ഇതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്‌ പെയ്ന്‍. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ടി20 ലീഗിനിടെ ഒരു ചാനലില്‍ കമന്ററി പറയവെയാണ് അദ്ദേഹം മനസ്സ് തുറന്നത്. പന്തിനോടൊപ്പമുള്ള ഫോട്ടോ പുറത്തു വിട്ടതോടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷം ഇന്ത്യന്‍ ഫോളോവേഴ്‌സിനെയാണ് ഭാര്യക്കു പുതുതായി ലഭിച്ചത്. തൊട്ടടുത്ത ദിവസം ഇതറിഞ്ഞപ്പോള്‍ അവള്‍ പരിഭ്രാന്തിയിലാവുകയും ചെയ്തതായി പെയ്ന്‍ വെളിപ്പെടുത്തി.

പന്തിനെ പ്രകോപിപ്പിച്ച് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ അന്നു അങ്ങനെ പറഞ്ഞതെന്നു പെയ്ന്‍ വ്യക്തമാക്കി. തന്റെ വാക്കുകള്‍ കേട്ട് പ്രകോപിതനായി മോശം ഷോട്ട് കളിച്ച് പന്ത് ഔട്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ പന്തിന്റെ നിയന്ത്രണം വിട്ടില്ല. വളരെ പ്രതിഭാശാലിയായ കളിക്കാരനാണ് പന്തെന്നും പെയ്ന്‍ അഭിപ്രായപ്പെട്ടു.

Story first published: Tuesday, January 14, 2020, 14:39 [IST]
Other articles published on Jan 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+