ചെന്നൈയില്‍ പിറക്കുമോ പുതുചരിത്രം? ഹിറ്റ്മാനെ കാത്ത് വീണ്ടും റെക്കോര്‍ഡ്... ഫിഫ്റ്റിക്കരികെ ബുംറ
ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര വരുതിയിലാക്കിയതോടെ ഇനി ടീം ഇന്ത്യയുടെ ലക്ഷ്യം സമ്പൂര്‍ണ ജയമായിരിക്കും. രണ്ടാം ടി20യില്‍ ജയിച്ചതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ അഭേദ്യമായ ലീഡ് നേടിയിരുന്നു. ഇനി അവസാന കളിയും ജയിച്ച് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യയുടെ ശ്രമം.
ഞായറാഴ്ച ചെന്നൈയിലാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെ ടി20. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളെ കാത്ത് ചില നാഴികക്കല്ലുകളുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ടി20യില്‍ ഏറ്റവുമധികം റണ്‍സ്
അന്താരാഷ്ട്ര ട്വന്റി20യില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നിലവില്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്താണ് അദ്ദേഹം. 78 ഇന്നിങ്‌സുകളില്‍ നിന്നും 33.89 ശരാശരിയില്‍ 15 ഫിഫ്റ്റികളും നാലു സെഞ്ച്വറികളുമടക്കം 2203 റണ്‍സാണ് രോഹിത് നേടിയത്.
73 ഇന്നിങ്‌സുകളില്‍ നിന്നും 2271 റണ്‍സെടുത്ത ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മാത്രമേ ഇനി ഹിറ്റ്മാന് മുന്നിലുള്ളൂ. മൂന്നാം ടി20യില്‍ 69 റണ്‍സ് നേടാനായാല്‍ റണ്‍വേട്ടക്കാരില്‍ അമരത്തേക്കു കയറാന്‍ രോഹിത്തിനാവും.

സിക്‌സറില്‍ സെഞ്ച്വറി
മറ്റൊരു നാഴികക്കല്ല് കൂടി രോഹിത്തിനെ ചെന്നൈയില്‍ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി20യില്‍ സിക്‌സറുകളില്‍ സെഞ്ച്വറിയെന്ന നേട്ടത്തിന് തൊട്ടരികിലാണ് അദ്ദേഹം. 96 സിക്‌സറുകള്‍ അദ്ദേഹം ഇതുവരെ നേടിക്കഴിഞ്ഞു. അവസാന കളിയില്‍ നാലു സിക്‌സറുകള്‍ കൂടി നേടിയാല്‍ ഹിറ്റ്മാന്‍ സിക്‌സറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കും.
ചെന്നൈയില്‍ എട്ടു സിക്‌സറുകള്‍ കണ്ടെത്തിയാല്‍ അത് പുതിയ റെക്കോര്‍ഡാവും. ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോര്‍ഡാണ് ലോഹിത് തന്റെ പേരിലാക്കുക. നിലവില്‍ 103 സിക്‌സറുകള്‍ വീതം നേടി ക്രിസ് ഗെയ്‌ലും മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് തലപ്പത്ത് നില്‍ക്കുന്നത്.

50ന് അരികെ ബുംറ
ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറ ടി20യില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലിന് അരികെയാണ്. അവസാന മല്‍സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയാല്‍ അദ്ദേഹം അര്‍ധസെഞ്ച്വറി ക്ലബ്ബിലെത്തും. നിലവില്‍ 37 ടി20കളില്‍ നിന്നും 46 വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം. അടുത്ത കളിയില്‍ 50 വിക്കറ്റ് തികച്ചാല്‍ ഏറ്റവും വേഗത്തില്‍ നേട്ടത്തിന് അവകാശിയായ ഇന്ത്യന്‍ താരമായി ബുംറ മാറും. 42 മല്‍സരങ്ങളില്‍ നിന്നും 50 വിക്കറ്റെടുത്ത ആര്‍ അശ്വിന്റെ പേരിലാണ് നിലവിലെ ഇന്ത്യന്‍ റെക്കോര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications