For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്ര വിജയം മാത്രമല്ല ഇംഗ്ലണ്ടില്‍ ടീം ഇന്ത്യയുടെ ലക്ഷ്യം... പലതും വഴിമാറും!!

ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ അപൂര്‍വ്വനേട്ടത്തിന് അരികിലാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറ്റവു വലിയ വെല്ലുവിളിയാണ് വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലീഷ് പിച്ചിലും തങ്ങളുടെ മികവ് പുറത്തെടുക്കാന്‍ ടീം ഇന്ത്യക്കു കഴിയുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വിരാട് കോലിയുടെ നായകത്വത്തില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്.

അഞ്ചു ടെസ്റ്റുകളും മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മല്‍സരങ്ങളുമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുക. നിലവില്‍ ഇന്ത്യന്‍സ സംഘത്തിലുള്ള ചില താരങ്ങള്‍ക്കു നാഴികക്കല്ല് തികയ്ക്കാനുള്ള അവസരം കൂടിയാണ് ഇംഗ്ലണ്ട് പര്യടനം. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സെഞ്ച്വറിക്കരികെ ഭുവി

സെഞ്ച്വറിക്കരികെ ഭുവി

ഇന്ത്യയുടെ മുന്‍നിര പേസ് ബൗളറായ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി നേട്ടത്തിന് അരികിലാണ്. 2012ല്‍ ഇന്ത്യക്കായി അരങ്ങേറിയ മീററ്റില്‍ നിന്നുള്ള ഈ പേസര്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ടീം ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിലെ കുന്തമുനയായി മാറിയത്. ഇടയ്ക്കു ടീമില്‍ നിന്നും പുറത്തായ ശേഷം തിരിച്ചുവന്ന ഭുവിയുടെ പ്രകടനത്തില്‍ വളരെ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്.
10 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഏകദിനത്തില്‍ 100 വിക്കറ്റുകളെന്ന നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തിനാവും. 18 ബൗളര്‍മാരാണ് ഇതിനു മുമ്പ് ഏകദിനത്തില്‍ ഇന്ത്യക്കായി 100 വിക്കറ്റ് കൊയ്തിട്ടുള്ളത്.

10,000 റണ്‍സ് ക്ലബ്ബിലേക്ക് ഹിറ്റ്മാന്‍

10,000 റണ്‍സ് ക്ലബ്ബിലേക്ക് ഹിറ്റ്മാന്‍

ഇന്ത്യയുടെ ഹിറ്റ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വെടിക്കെട്ട് ഓപ്പണറായ രോഹിത് ശര്‍മയും പുതിയൊരു നാഴികക്കല്ലാണ് ഇംഗ്ലണ്ടില്‍ ലക്ഷ്യം വയ്ക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ അടിച്ചെടുത്തിട്ടുള്ള ഏക താരവും രോഹിത്താണ്.
ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഹിറ്റ്മാന്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 75 റണ്‍സ് കൂടി നേടാനായാല്‍ രോഹിത്തിന് 10,000 റണ്‍സ് തികയ്ക്കാം. ഇതിനുമുമ്പ് 12 ഇന്ത്യന്‍ താരങ്ങളാണ് 10,000ത്തില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്.

10,000 റണ്‍സ് ക്ലബ്ബിനരികെ ധോണിയും

10,000 റണ്‍സ് ക്ലബ്ബിനരികെ ധോണിയും

രോഹിത് മാത്രമല്ല ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ എംഎസ് ധോണിയും 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന ധോണിക്കു കീഴില്‍ ടീം നേടാത്ത ട്രോഫികളില്ല. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും കിരീടേേമറ്റുവാങ്ങിയ ഏക ക്യാപ്റ്റനാണ് അദ്ദേഹം.
ഇംഗ്ലണ്ട് പര്യടനത്തില്‍ 33 റണ്‍സ് കൂടി നേടാനായാല്‍ ധോണിക്കു 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം. 50നു മുകളില്‍ ബാറ്റിങ് ശരാശരിയോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരമായി ഇതോടെ ധോണി മാറും.

രണ്ടായിരത്തില്‍ ഒരുവനാവാന്‍ കോലി

രണ്ടായിരത്തില്‍ ഒരുവനാവാന്‍ കോലി

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ പോലും തകര്‍ക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനെന്ന് ലോകം വിലയിരുത്തുന്ന ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി ഇംഗ്ലണ്ടില്‍ ഒരു നേട്ടത്തിനരികിലാണ്. ഇതിനകം തന്നെ അദ്ഭുതപ്പെടുത്തുന്ന ബാറ്റിങ് പ്രകടനത്തിലൂടെ പല റെക്കോര്‍ഡുകളും കോലി തന്റെ പേരിലാക്കിയിരുന്നു.
ട്വന്റി20 ക്രിക്കറ്റില്‍ 2000 റണ്‍സെന്ന നാഴികക്കല്ലാണ് ഇനി അദ്ദേഹത്തെ കാത്തിരിക്കുന്നത്. വെറും 17 റണ്‍സ് കൂടി നേടാനായാല്‍ കോലി ഈ ക്ലബ്ബില്‍ ഇടംനേടും. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമെന്ന റെക്കോര്‍ഡും ഇതോടെ കോലിയുടെ പേരിലാവും. കൂടാതെ 2000 റണ്‍സെടുക്കുന്ന ഇന്ത്യയുടെ ആദ്യ താരമായും അദ്ദേഹം മാറും.

Story first published: Thursday, June 14, 2018, 13:03 [IST]
Other articles published on Jun 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+