Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര... ഇവരെ കാത്തിരിക്കുന്നത് നാഴികക്കല്ലുകള്‍!! ആരൊക്കെ നേടും?

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ മികച്ച ഫോമിലൂടെയാണ് കടന്നുപോവുന്നത്. തുടര്‍ച്ചയായ രണ്ടു പരമ്പര വിജയങ്ങളുമായി ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് കോലിയും സംഘവും. യുകെയില്‍ പര്യടനം നടത്തുന്ന ഇന്ത്യ അയര്‍ലാന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരകള്‍ പോക്കറ്റിലാക്കിയിരുന്നു.

ഇനി ഇംഗ്ലണ്ടിനെതിരേ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കൂടി ഇന്ത്യക്കു ബാക്കിയുണ്ട്. വരാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ചില നാഴികക്കല്ലുകള്‍ ഇന്ത്യന്‍ താരങ്ങള്‍ കാത്തിരിക്കുകയാണ്.

10,000 റണ്‍സ് ക്ലബ്ബിലേക്ക് ധോണി

10,000 റണ്‍സ് ക്ലബ്ബിലേക്ക് ധോണി

ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാനുള്ള അവസരമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു ലഭിച്ചിരിക്കുന്നത്. ഇതിഹാസ താരങ്ങളുള്‍പ്പെട്ട 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ ധോണിക്ക് ഇനി 33 റണ്‍സ് മാത്രം മതി.
നിലവില്‍ ഇന്ത്യയില്‍ നിന്നു മൂന്നു താരങ്ങള്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ലോകത്തിലാവട്ടെ 12 പേരും. എന്നാല്‍ 50 ബാറ്റിങ് ശരാശരിയോടെ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ധോണിയെ കാത്തിരിക്കുന്നത്.

റെയ്‌നയുടെ ലക്ഷ്യം 8000 റണ്‍സ്

റെയ്‌നയുടെ ലക്ഷ്യം 8000 റണ്‍സ്

പരിക്കും മോശം ഫോമും കാരണം ഇന്ത്യന്‍ ടീമിനു പുറത്തായിരുന്ന സൂപ്പര്‍ താരം സുരേഷ് റെയ്‌ന അടുത്തിടെയാണ് മടങ്ങിയെത്തിയത്. തിരിച്ചുവരവില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന അദ്ദേഹം 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമിലും ഇടം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
ഏകദിനത്തതില്‍ 8000 റണ്‍സെന്ന നാഴികക്കല്ലാണ് ഇംഗ്ലണ്ടിനെതിരേ റെയ്‌നയെ കാത്തിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ അദ്ദേഹത്തിനു 60 റണ്‍സ് മാത്രം മതി. നിലവില്‍ 14 ഇന്ത്യന്‍ താരങ്ങളാണ് 8000 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

സെഞ്ച്വറിക്കരികെ ഭുവി

സെഞ്ച്വറിക്കരികെ ഭുവി

ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയാണ് ഭുവനേശ്വര്‍ കുമാര്‍. മൂന്നു ഫോര്‍മാറ്റിലും ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായ അദ്ദേഹം ഏകദിനത്തില്‍ 100 വിക്കറ്റുകളെന്ന നേട്ടത്തിനരികെയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തന്നെ ഇതിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പരിക്കു മൂലം തന്റെ പേസ് പങ്കാളിയായ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരേ കളിക്കാത്തതിനാല്‍ ഭുവിയില്‍ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്.
മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 10 വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ ഏകദിനത്തില്‍ 100 വിക്കറ്റുകളെന്ന ഭുവിയുടെ സ്വപ്‌നം സത്യമാവും. 18 ഇന്ത്യന്‍ താരങ്ങളാണ് 100ല്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ളത്.

കോലിയും 10,000 റണ്‍സ് ക്ലബ്ബിലേക്ക്

കോലിയും 10,000 റണ്‍സ് ക്ലബ്ബിലേക്ക്

ധോണിയെപ്പോലെ തന്നെ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയും ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബിന് തൊട്ടരികിലാണ്. നേരത്തേ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ 2000 റണ്‍സെന്ന നാഴികക്കല്ല് അദ്ദേഹം തികച്ചിരുന്നു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരമായും കോലി മാറിയിരുന്നു.
ഇനി ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കാനാണ് കോലിയുടെ ശ്രമം. ഇതിനായി മൂന്നു മല്‍സരങ്ങൡ നിന്നും 412 റണ്‍സാണ് അദ്ദേഹത്തിനു വേണ്ടത്. എന്നാല്‍ വെറും മൂന്നു കളിയില്‍ നിന്നും ഇത്രയുമധികം റണ്‍സ് നേടുകയെന്നത് കോലിക്ക് എളുപ്പമാവില്ല.

 ഫിഫ്റ്റിക്കരികെ ചഹല്‍

ഫിഫ്റ്റിക്കരികെ ചഹല്‍

ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ പുതിയ സെന്‍സേഷനായ യുസ്‌വേന്ദ്ര ചഹലാണ് ഇംഗ്ലണ്ടിനെതിരേ പുതിയ നാഴികക്കല്ല് ലക്ഷ്യമിടുന്ന മറ്റൊരു താരം. അടുത്തിടെ ദേശീയ ടീമിലെത്തിയ ഹരിയാനയില്‍ നിന്നുള്ള റിസ്റ്റ് സ്പിന്നര്‍ ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നേട്ടത്തിന് അരികെയാണ്.
ഇംഗ്ലണ്ടിനെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഏഴു വിക്കറ്റുകള്‍ മാത്രം നേടാനായാല്‍ ചഹലിന് വിക്കറ്റ് വേട്ടയില്‍ അര്‍ധസെഞ്ച്വറി തികയ്ക്കാം.
ഇംഗ്ലണ്ടിനെതിരേ തന്നെ ഇതിനു സാധിച്ചാല്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകളെന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറും.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Tuesday, July 10, 2018, 15:02 [IST]
Other articles published on Jul 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+