ടെസ്റ്റ് പരമ്പര വിജയം ഇന്ത്യക്കു ദുഷ്‌കരം... ഇവര്‍ വിചാരിച്ചാല്‍ ചിലത് നടക്കും!!
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. എന്നാല്‍ അത്ര എളുപ്പമാവില്ലെന്ന് കഴിഞ്ഞ ഏകദിന പരമ്പരയുടെ ഇന്ത്യക്കു ബോധ്യമായിട്ടുണ്ടാവും. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-2നാണ് ഇന്ത്യ കൈവിട്ടത്.
അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ട ദൈര്‍ഘ്യമേറിയ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്.
ഈ ടെസ്റ്റ് പരമ്പര സമനിലയില്‍ എങ്കിലും അവസാനിപ്പിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും അത്. ഈ ടെസ്റ്റ് പരമ്പരയില്‍ ചില നാഴികക്കല്ലുകള്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിപ്പുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

6000 റണ്‍സിനരികെ കോലി
റണ്‍വേട്ടയില്‍ ഇതിനകം പല റെക്കോര്‍ഡുകലും സ്വന്തം പേരില്‍ കുറിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റില്‍ 6000 റണ്‍സെന്ന നേട്ടത്തിന് അരികിലാണ്.
അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ നിന്നും 446 റണ്‍സ് നേടാനാല്‍ കോലിക്ക് 6000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം. ഒമ്പത് ഇന്ത്യന്‍ താരങ്ങളാണ് നേരത്തേ ടെസ്റ്റില്‍ 6000 റണ്‍സ് തികച്ചിട്ടുള്ളത്.

5000 റണ്‍സിലേക്ക് പുജാര
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര കരിയറില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് ഇംഗ്ലണ്ടിനെതരായ പരമ്പരയില്‍ തികയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. 5000 റണ്‍സിലെത്താന്‍ 469 റണ്‍സ് കൂടിയാണ് ഇനി താരത്തിനു വേണ്ടത്.
5000 റണ്‍സ് ക്ലബ്ബില്‍ എത്താനായാല്‍ഈ നേട്ടത്തിലെത്തിയ 12ാമത്തെ ഇന്ത്യന്‍ താരമായി പുജാര മാറും.

4000 തികയ്ക്കാന്‍ വിജയ്
ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ് 4000 റണ്‍സാണ് ടെസ്റ്റ് പരമ്പരയില്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 3907 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 4000 റണ്‍സ് തികയ്ക്കാന്‍ വിജയ്ക്കു 93 റണ്‍സ് മാത്രം മതി.
പരമ്പരയിലെ ആദ്യത്തെ ടെസ്റ്റില്‍ തന്നെ ഈ നേട്ടം കൈവരിക്കുകയാവും വിജയിയുടെ ലക്ഷ്യം. നേരത്തേ 16 താരങ്ങളാണ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി 4000 റണ്‍സടുത്തിട്ടുള്ളത്.

3000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ രഹാനെ
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ ടെസ്റ്റില്‍ 3000 റണ്‍സെന്ന നേട്ടത്തിന് അരികിലാണ്. മുംബൈയില്‍ നിന്നുള്ള വലംകൈയന്‍ ബാറ്റ്‌സ്മാന് 107 റണ്‍സ് കൂടി നേടാനായാല്‍ 3000 റണ്‍സ് ക്ലബ്ബില്‍ ഇടംനേടാം.
നേരത്തേ 22 ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റില്‍ 3000 റണ്‍സ് തികച്ചിട്ടുണ്ട്.

250 വിക്കറ്റ് ക്ലബ്ബിലേക്ക് ഇഷാന്ത്
ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയൊരു നേട്ടം എത്തിപ്പിടിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാട്ടിലും വിദേശത്തും ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഇഷാന്തില്‍ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്.
ടെസ്റ്റില്‍ 250 വിക്കറ്റുകളെന്ന നാഴികക്കല്ലിന് അരികെയാണ് അദ്ദേഹം. 12 വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാന്‍ ഇഷാന്തിന് ഈ നേട്ടത്തിലെത്താം. നേരത്തേ ഏഴ് ഇന്ത്യന്‍ താരങ്ങളാണ് ടെസ്റ്റില്‍ 250 വിക്കറ്റെടുത്തിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications