നാലാം ടെസ്റ്റ് മിസ്സാക്കരുത്!! മഗ്രാത്തിനെ പിന്നിലാക്കാന്‍ ജിമ്മി... നേട്ടത്തിനരികെ കോലിയും ഇഷാന്തും
സതാംപ്റ്റണ്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. മൂന്നു ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 2-1നു മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ട് ആധികാരികമായി ജയിച്ചുകയറിയപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ഗംഭീര വിജയവുമായി ടീം ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. നാലാം ടെസ്റ്റിലും വിജയമാവര്‍ത്തിച്ചു പരമ്പരയില്‍ 2-2ന് ഒപ്പമെത്തുകയാവും ഇനി കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
നാലാം ടെസ്റ്റില്‍ ചില നാഴികക്കല്ലുകളും റെക്കോര്‍ഡുകളുമെല്ലാം ഇരുടീമിലെയും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

50 വിക്കറ്റുകള്‍ക്കരികെ ആദില്‍ റഷീദ്
ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയതിന്റെ പേരില്‍ ഏറെ വിവാദമുണ്ടായെങ്കിലും ഇംഗ്ലീഷ് സ്പിന്നറായ ആദില്‍ റഷീദ് നാലാം ടെസ്റ്റില്‍ ഒരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്. പരമ്പരയില്‍ ഇതുവരെ ഭേദപ്പെട്ട പ്രകടനം നടത്തിയ റഷീദ്് കരിയറില്‍ 50 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തിന് അരികെയാണ്. അഞ്ചു വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ വിക്കറ്റ് വേട്ടയില്‍ താരത്തിന് അര്‍ധസെഞ്ച്വറി തികയ്ക്കാനാവും.

250 വിക്കറ്റ് മോഹവുമായി ഇഷാന്ത്
ഈ പരമ്പരയില്‍ ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് നാലാം ടെസ്റ്റില്‍ നാഴികക്കല്ലിന് അരികെയുള്ള മറ്റൊരാള്‍. കരിയറില്‍ 250 ടെസ്റ്റുകള്‍ തികയ്ക്കാന്‍ അദ്ദേഹത്തിന് ഇനി ഒരു വിക്കറ്റ് മാത്രം മതി. നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഇഷാന്ത്.
ടെസ്റ്റില്‍ നേരത്തേ രണ്ടു ഇന്ത്യന്‍ പേസര്‍മാര്‍ മാത്രമേ 250 വിക്കറ്റ് ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളൂ. ലോക ക്രിക്കറ്റില്‍ ഇതുവരെ ആറു പേസര്‍മാരാണ് 250 വിക്കറ്റുകള്‍ നേടിയിട്ടുള്ളത്.

ഇതിഹാസമാവാന്‍ ആന്‍ഡേഴ്‌സന്‍
ടെസ്റ്റ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച പേസറെന്ന റെക്കോര്‍ഡിനു അരികിലാണ് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സന്‍. ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയാവുക. 124 ടെസ്റ്റുകളില്‍ നിന്നും 563 വിക്കറ്റുകളുമായി എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ പേസറെന്ന റെക്കോര്‍ഡ് മഗ്രാത്തിന്റെ പേരിലാണ്. ഇതു മറികടക്കാന്‍ ആന്‍ഡേഴ്‌സന് ഇനി ഏഴു വിക്കറ്റുകള്‍ കൂടി മതി. അവസാന ടെസ്റ്റിനായി കാത്തുനില്‍ക്കാതെ നാലാം ടെസ്റ്റില്‍ തന്നെ ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനാവും ജിമ്മിയുടെ ശ്രമം.

6000 റണ്‍സ് ക്ലബ്ബിലേക്ക് കോലി
ഈ പരമ്പരയില്‍ റണ്‍സ് വാരിക്കൂട്ടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പുതിയൊരു നാഴികക്കല്ലാണ് ലക്ഷ്യമിടുന്നത്. രണ്ടു സെഞ്ച്വറികളുള്‍പ്പെടെ മൂന്നു ടെസ്റ്റുകൡ നിന്നും 400 അധികം റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ടെസ്റ്റില്‍ 6000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ കോലിക്കു ഇനി ആറു റണ്‍സ് മാത്രം മതി. ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് പിന്നിടുന്ന ലോകത്തിലെ ഒമ്പതാമത്തെ താരമായി ഇതോടെ കോലി മാറും.
കൂടാതെ നാലാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയാല്‍ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളുടെ ഫാബ് ഫോറിലുള്ള സ്റ്റീവ് സ്മിത്തിനെ മറികടക്കാനും കോലിക്കാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications