Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലഞ്ച്- മാസത്തേക്ക് ഒരു സ്‌പോര്‍ട്‌സും പ്രതീക്ഷിക്കേണ്ട... മടങ്ങിവരവ് വൈകുമെന്ന് ഗവാസ്‌കര്‍

ദില്ലി: അടുത്ത നാല്- അഞ്ചു മാസത്തേക്കു ഒരു സ്‌പോര്‍ട്‌സും നടക്കുമെന്ന് ആരും കരുതേണ്ടെന്നു ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. കഴിയുന്നത്ര വേഗത്തില്‍ മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നതിന് കായിക സംഘടനകള്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ വൈറസിനെ തുടര്‍ന്നു ലോകമെമ്പാടുമുള്ള എല്ലാ കായിക മല്‍സരങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. ഒളിംപിക്‌സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക തുടങ്ങിയ വമ്പന്‍ മേളകള്‍ അടുത്ത വര്‍ഷത്തേക്കു മാറ്റിയിരിക്കുകയാണ്. ഐപിഎസ്സിന്റെ 13ാം സീസണ്‍ അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിട്ടുണ്ട്.

gavaskar

വിവിധ കായിക സംഘടനകളുടെ മേധാവകികള്‍ പോംവഴി കണ്ടെത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ബുദ്ധിശാലികളായ നിരവധി പേര്‍ ഈ സംഘടനകളിലെല്ലാം ഉണ്ടാവുമെന്ന് അറിയാം. അതുകൊണ്ടു തന്നെ മല്‍സരങ്ങള്‍ പുനരാരംഭിക്കാന്‍ ഒരു വഴി അവര്‍ കണ്ടെത്താതിരിക്കില്ല. അങ്ങനെ നടന്നാല്‍ അതു എല്ലാ കായിതപ്രേമികളെയും സന്തോഷിപ്പിക്കും. പക്ഷെ അങ്ങനെയൊരു പോംവഴി കണ്ടെത്തുകയെന്നത് എളുപ്പമല്ലെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

നിലവിലെ താരങ്ങള്‍ക്കു മാത്രമല്ല സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഈ ഇടവേള കടുപ്പം തന്നെയാണ്. വ്യത്യസ്ത കായിക ഇനങ്ങള്‍ക്കായി നിരവധി ആരാധകര്‍ ഇപ്പോള്‍ ലോകം മുഴുവനുമുണ്ട്. പഴയ മല്‍സരങ്ങളുടെ റീപ്ലേ എത്രയെങ്കിലും കാണുക അവരെയെല്ലാം ബോറടിപ്പിക്കും. ഒരു നൊസ്റ്റാള്‍ജിയക്കു വേണ്ടി ഇടയ്ക്കു ചില പഴയ മല്‍സരങ്ങള്‍ വീണ്ടും ആസ്വദിക്കാം. എന്നാല്‍ ലൈവായി, ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരങ്ങള്‍ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഈ വര്‍ഷം സപ്തംബര്‍ വരെയെങ്കിലും ഒരു മല്‍സരവും നടക്കുമെന്ന് താന്‍ കരുതുന്നില്ല. ഇതു തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന കാര്യമാണെന്നും ഗവാസ്‌കര്‍ വിശദമാക്കി.

ക്രിക്കറ്റിലേക്കു വന്നാല്‍ ഇന്ത്യയില്‍ ആദ്യമായി ഉപേക്ഷിക്കെപ്പട്ടത് റോഡ് സുരക്ഷ ലോക സീരീസ് ടൂര്‍ണമെന്റായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയും ഉപേക്ഷിക്കെപ്പെട്ടു. തുടര്‍ന്നാണ് ഐപിഎല്ലിനെയും കൊവിഡ്-19 വിഴുങ്ങിയത്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് ആദ്യം ഏപ്രില്‍ 15ലേക്കു നീട്ടിയിരുന്നു. എന്നാല്‍ രാജ്യത്തു ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Tuesday, April 28, 2020, 13:15 [IST]
Other articles published on Apr 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+