'എന്തൊരു മനുഷ്യനാടോ?', ജന്മദിനത്തിലും വസിം ജാഫറെ ട്രോളി മൈക്കല്‍ വോണ്‍, വൈറല്‍

ലണ്ടന്‍: മുന്‍ ക്രിക്കറ്റ് താരങ്ങളായ വസിം ജാഫറും മൈക്കല്‍ വോണും സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും സജീവമായിട്ടുള്ള രണ്ട് പേരാണ്. മുന്‍ ഇന്ത്യന്‍ താരമായ വസിം ജാഫറും മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണും നേര്‍ക്കു നേര്‍ എത്തുമ്പോഴെല്ലാം ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എന്തെങ്കിലും വകയുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. വ്യത്യസ്തമായ രീതിയില്‍ ട്രോളുകയെന്നതാണ് രണ്ട് പേരുടെയും പ്രധാന രീതി. ഇന്ത്യയുടെ പ്രകടനങ്ങളെ പരിഹസിച്ച് പല തവണ മൈക്കല്‍ വോണ്‍ എത്തിയിട്ടുണ്ട്. അപ്പോഴെല്ലാം വായടപ്പിക്കുന്ന മറുപടിയുമായി വസിം ജാഫര്‍ രംഗത്തെത്താറുമുണ്ട്.
ഇപ്പോഴിതാ വസിം ജാഫറിന്റെ ജന്മദിനത്തിലും അദ്ദേഹത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മൈക്കല്‍ വോണ്‍. ' എന്റെ ആദ്യ ടെസ്റ്റ് വിക്കറ്റിന് ജന്മദിന ആശംസകള്‍' എന്നാണ് വസിം ജാഫറിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ മൈക്കല്‍ വോണ്‍ പോസ്റ്റിട്ടത്. ഇമോജികള്‍ ഉള്‍പ്പെടെ വസിം ജാഫറിനെ പരിഹസിച്ചുള്ള മൈക്കല്‍ വോണിന്റെ ജന്മദിനാശംസ അതിവേഗം വൈറലാവുകയും ചെയ്തു. നിരവധി ആരാധകരാണ് മൈക്കല്‍ വോണിന്റെ ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തിയത്.

ഇന്ന് വസിം ജാഫറിന്റെ 44ാം ജന്മദിനമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ ജാഫറിനായിരുന്നില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ആരെയും മോഹിപ്പിക്കുന്ന റെക്കോഡിനുടമയാണ് അദ്ദേഹം. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമായാണ് ജാഫറിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കായി 31 ടെസ്റ്റ് കളിച്ച് 34.11 ശരാശരിയില്‍ 1944 റണ്‍സാണ് ജാഫര്‍ നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ട് ഏകദിനത്തില്‍ നിന്ന് 10 റണ്‍സും നേടി. എട്ട് ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായിരുന്ന അദ്ദേഹം 130 റണ്‍സും നേടി. ഇതിലൊരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 260 മത്സരം കളിച്ച ജാഫര്‍ 418 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 19410 റണ്‍സാണ്. 50.67 എന്ന മികച്ച ശരാശരിയിലായിരുന്നു ജാഫറിന്റെ പ്രകടനം. 314* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 57 സെഞ്ച്വറിയും 91 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 118 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4849 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിലടക്കം കളിച്ച് മികവ് കാട്ടാന്‍ ജാഫറിനായെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം വലിയൊരു കരിയര്‍ സൃഷ്ടിക്കാനായില്ല.
മുന്‍ ഇംഗ്ലണ്ട് നായകന്‍ അപൂര്‍വ്വമായാണ് ടെസ്റ്റ് പന്തെറിഞ്ഞിട്ടുള്ളത്. ആറ് വിക്കറ്റാണ് മൈക്കല്‍ വോണിന്റെ പേരിലുള്ളത്. 2002 ജൂലൈയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലാണ് വസിം ജാഫറിനെ മൈക്കല്‍ വോണ്‍ പുറത്താക്കിയത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 53 റണ്‍സുമായി ജാഫര്‍ വലിയ സ്‌കോറിലേക്ക് പോകവെയാണ് മൈക്കല്‍ വോണിന്റെ പന്തില്‍ ഇംഗ്ലണ്ട് നായകനായിരുന്ന നാസര്‍ ഹുസൈന്റെ ക്യാച്ചില്‍ ജാഫര്‍ പുറത്താവുന്നത്. മൈക്കല്‍ വോണിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്.

രസകരമായ ചില ആശംസകളും വസിം ജാഫറിന് ലഭിച്ചു. മുന്‍ ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേലിന്റെ ജന്മദിനാശംസയായിരുന്നു ഇതില്‍ കൗതുകം നിറഞ്ഞത്. 'ട്വിറ്ററിന്റെ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ജന്മദിനാശംസകള്‍' എന്നാണ് മുനാഫ് പട്ടേല്‍ കുറിച്ചത്. ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരും ജാഫറിന് ആശംസകള്‍ നേര്‍ന്നു. വസിം ജാഫര്‍ ഇന്ത്യയുടെ ഓപ്പണറായി ഉണ്ടായിരുന്നപ്പോള്‍ പ്രധാന പങ്കാളിയായിരുന്നു ദിനേഷ് കാര്‍ത്തിക്.

രസകരമായ ചില ആശംസകളും വസിം ജാഫറിന് ലഭിച്ചു. മുന്‍ ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേലിന്റെ ജന്മദിനാശംസയായിരുന്നു ഇതില്‍ കൗതുകം നിറഞ്ഞത്. 'ട്വിറ്ററിന്റെ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ജന്മദിനാശംസകള്‍' എന്നാണ് മുനാഫ് പട്ടേല്‍ കുറിച്ചത്. ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരും ജാഫറിന് ആശംസകള്‍ നേര്‍ന്നു. വസിം ജാഫര്‍ ഇന്ത്യയുടെ ഓപ്പണറായി ഉണ്ടായിരുന്നപ്പോള്‍ പ്രധാന പങ്കാളിയായിരുന്നു ദിനേഷ് കാര്‍ത്തിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications