Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നല്ലേയുളളൂ, ഇന്ത്യ കപ്പടിച്ചിട്ടും ഹാപ്പിയല്ലാതെ വോന്‍! സൂര്യയുടെ ക്യാച്ചല്ല കാരണം, അറിയാം

17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചാംപ്യന്‍മാരായിട്ടും അതിലെ ചെറിയൊരു പ്രശ്‌നം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. കഴിഞ്ഞ 11 വര്‍ഷത്തിനു ശേഷം ഇന്ത്യ നേടിയ ആദ്യത്തെ ഐസിസി ട്രോഫി കൂടിയായിരുന്നു ഇത്തവണത്തേത്. ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ക്ലബ്ബ് പ്രെയറി ഫയര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തെക്കുറിച്ചും രോഹിത്, കോലി, ജഡേജ എന്നിവരെക്കുറിച്ചും വോന്‍ സംസാരിച്ചത്. ശക്തമായ ടീമുണ്ടായിട്ടും ഇത്രയും വര്‍ഷത്തിനിടെ ഒരേയൊരു ടി20 ലോകകപ്പ് മാത്രമല്ലേ നേടാന്‍ കഴിഞ്ഞുള്ളൂവെന്നു വോന്‍ പറയുന്നു.

ROHIT SHARMA - VIRAT KOHLI

രോഹിത്, കോലി, ജഡേജ എന്നിവരുള്‍പ്പെടുന്ന ഇന്ത്യയുടെ സുവര്‍ണ തലമുറയുള്‍പ്പെട്ട ടീമിനു കൂടുതല്‍ ട്രോഫികള്‍ നേടാന്‍ സാധിക്കേണ്ടതായിരുന്നുവെന്നു വോന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഈ പരാമര്‍ശം ആരാധകരെ ചെറുതായൊന്നു ചൊടിപ്പിച്ചെങ്കിലും പറഞ്ഞതില്‍ കാര്യമില്ലാതില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. രോഹിത്തും കോലിയുമടക്കമുള്ള ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ കൂടുതല്‍ ട്രോഫികള്‍ തീര്‍ച്ചയായും അര്‍ഹിക്കുകയും ചെയ്യുന്നതായും പലരും ശരിവയ്ക്കുന്നു.

ഇതു തന്നെയാണ് ടി20യില്‍ നിന്നും പടിയിറങ്ങാനുള്ള ഏറ്റവും ഉചിതമായ സമയമെന്നു എല്ലാവരും അംഗീകരിക്കും. പക്ഷെ ഇവര്‍ (രോഹിത്, കോലി, ജഡേജ) കൂടുതല്‍ വൈറ്റ് ബോള്‍ ട്രോഫികള്‍ വിജയിക്കേണ്ടതായിരുന്നു. ഇതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ രോഹിത്തിന് വീണ്ടുമൊരു ലോകകപ്പ് ഏറ്റുവാങ്ങാന്‍ 17 വര്‍ഷങ്ങള്‍ വേണ്ടിവന്നു. തങ്ങള്‍ക്കു കൂടുതല്‍ കിരീടങ്ങള്‍ നേടാന്‍ കഴിയുമായിരുന്നുവെന്നു ആദ്യം സമ്മതിക്കുന്നയാള്‍ രോഹിത്തായിരിക്കുമെന്നു താന്‍ കരുതുന്നതായും വോന്‍ വ്യക്തമാക്കി.

ബാര്‍ബഡോസില്‍ ജയിച്ച് കൈയില്‍ ട്രോഫിയുമായി വിരമിക്കുകയെന്നത് എത്ര അവിസ്മരണീയമായ കാര്യമാണ്. ഇനിയവര്‍ക്കു ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുകയും കുറച്ചൊക്കെ ഏകദിന മല്‍സരങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്യാം. കൂടാതെ എംഎസ് ധോണിയെപ്പോലെ എക്കാലവും ഐപിഎല്ലിലും കളി തുടരാം. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ മൂന്നു പേര്‍ക്കും പകരക്കാരുണ്ട്, കാരണം ഒരു പാട് പ്രതിഭകളുള്ളതാണ് ഇന്ത്യന്‍ ടീമെന്നും വോന്‍ വിലയിരുത്തി.

MICHAEL VAUGHAN

രോഹിത്തിനെ സംബന്ധിച്ച് 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ കപ്പുയര്‍ത്തിയ ശേഷമുള്ള ആദ്യത്തെ ലോകകപ്പ് വിജയമാണ് കരീബിയന്‍ മണ്ണിലേത്. 2011ല്‍ ധോണി നയിച്ച ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പ് നേടിയപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നില്ല. കോലിയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ കരിയറിലെ കന്നി ടി20 ലോകകപ്പ് നേട്ടമാണിത്. 2007ലെ ടി20 ലോകകപ്പില്‍ കോലിയുള്‍പ്പെട്ടിരുന്നില്ല.

2013ല്‍ ധോണിക്കു കീഴില്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായതിനു ശേഷം ഒരു ഐസിസി ട്രോഫി പോലുമില്ലാതെ വലയുകയായിരുന്നു ഇന്ത്യ. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഈ കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിനു തൊട്ടരികിലെത്താന്‍ ഇന്ത്യക്കായിരുന്നു. രോഹിത്തിനു കീഴില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ഇന്ത്യ ഫൈനല്‍ വരെ കുതിച്ചെങ്കിലും കപ്പിനരികെ കാലിടറി വീഴുകയായിരുന്നു. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നിലാണ് ഇന്ത്യന്‍ ടീം കിരീടം അടിയറവച്ചത്.

Story first published: Tuesday, July 9, 2024, 12:25 [IST]
Other articles published on Jul 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+