Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ റൂട്ടിനോളമെത്തില്ല കോലി! കളിയാക്കി വോന്‍, തിരിച്ചടിച്ച് ഇന്ത്യന്‍ ഫാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേയും താരങ്ങള്‍ക്കെതിരേയും പലപ്പോഴും പരിഹാസവും വിമര്‍ശങ്ങളുമായി രംഗത്തു വരികയും ഇതിന്റെ പേരില്‍ പുലിവാല്‍ പിടിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വോന്‍ ഈ തരത്തില്‍ വിവാദങ്ങള്‍ക്കു തുടക്കമിടാറുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ് വോന്‍. എന്നാല്‍ അദ്ദേഹത്തിനു ചുട്ട മറുപടിയുമായി ഇന്ത്യന്‍ ആരാധകരും തിരിച്ചടിച്ചിട്ടുണ്ട്.

ശ്രീലങ്കയുമായി ഇപ്പോള്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് (143) തകര്‍പ്പന്‍ സെഞ്ച്വറിയോടെ കസറിയിരുന്നു. അദ്ദേഹത്തിന്റെ 33ാം ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കിന്റെ (33 സെഞ്ച്വറി) റെക്കോര്‍ഡിനൊപ്പവും റൂട്ട് എത്തിയിരുന്നു. ഇനിയൊരു സെഞ്ച്വറി കൂടി നേടിയാല്‍ ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളുള്ള ഇംഗ്ലീഷ് താരമായും റൂട്ട് മാറും.

VIRAT KOHLI IN TEST

മാത്രമല്ല ഒരു സെഞ്ച്വറി കൂടി നേടുന്നതോടെ മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധനെ, യൂനിസ് ഖാന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പവും റൂട്ടിനു എത്താന്‍ സാധിക്കും. റൂട്ടിന്റെ ഈ സെഞ്ച്വറിക്കു ശേഷാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ പരോക്ഷമായി കളിയാക്കുന്ന തരത്തില്‍ വോന്‍ എക്‌സില്‍ ഒരു പോസ്റ്റിട്ടത്.

വോനിന്റെ പരിഹാസം

മോണിങ് ഇന്ത്യ (Morning India) എന്ന ക്യാപ്ഷനോടു കൂടി വിരാട് കോലിയുടെയും ജോ റൂട്ടിന്റെയും ടെസ്റ്റ് കരിയറിലെ പ്രകടനം വെള്ള പേപ്പറില്‍ എഴുതി താരതമ്യം ചെയ്തു കൊണ്ടുള്ള പോസ്റ്റാണ് എക്‌സില്‍ മൈക്കല്‍ വോന്‍ പങ്കുവച്ചത്.

ഈ പോസ്റ്റിനൊപ്പം മറ്റൊന്നും അദ്ദേഹം കുറിച്ചിട്ടില്ലെങ്കിലും കോലിയെ കളിയാക്കുകയും റൂട്ടിനെ പുകഴ്ത്തുകയുമാണ് വോന്‍ ചെയ്തിട്ടുള്ളതെന്നു വ്യക്തമാണ്. കാരണം ടെസ്റ്റിലെ ഈ കണക്കുകള്‍ നോക്കിയാല്‍ കോലിയേക്കാള്‍ ഏറെ മുന്നിലാണ് റൂട്ടിന്റെ സ്ഥാനമെന്നു വ്യക്തമാണ്.

ടെസ്റ്റ്

വിരാട് vs ജെഇ റൂട്ട്

191 ഇന്നിങ്‌സ് 263
8848 റണ്‍സ് 12,131
254* ഉയര്‍ന്ന സ്‌കോര്‍ 254
49.15 ശരാശരി 50.33
55.56 സ്‌ട്രൈക്ക് റേറ്റ് 56.70
29 സെഞ്ച്വറി 32
30 ഫിഫ്റ്റികള്‍ 64
26 സിക്‌സറുകള്‍ 44

എന്നായിരുന്നു വോന്‍ തന്റെ പോസ്റ്റില്‍ രേഖപ്പെടുത്തിയത്.

JOE ROOT

തിരിച്ചടിച്ച് ഫാന്‍സ്

ജോ റൂട്ടുമായി താരതമ്യം ചെയ്ത് വിരാട് കോലിയെ പരിഹസിച്ചുള്ള മൈക്കല്‍ വോനിന്റെ പോസ്റ്റിനു ചുട്ട മറുപടിയുമായി ഇന്ത്യന്‍ ഫാന്‍സ് രംഗത്തു വന്നിരിക്കുകയാണ്.

മോണിങ് യുക്കെ

ടെസ്റ്റ് സെഞ്ച്വറികള്‍ (വിദേശത്ത്)

16- സ്റ്റീവ് സ്മിത്ത് (ആകെ കളിച്ചത് 32 ടെസ്റ്റുകള്‍)
15- വിരാട് കോലി (ആകെ കളിച്ചത് 29)
13- ജോ റൂട്ട് (ആകെ കളിച്ചത് 33)
13- കെയ്ന്‍ വില്ല്യംസണ്‍ (ആകെ കളിച്ചത് 32)

എന്നായിരുന്നു വിദേശത്ത് വിരാട് കോലിയുടെ ടെസ്റ്റ് സെഞ്ച്വറികളെ പുകഴ്ത്തിയുള്ള ഒരു പോസ്റ്റ്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ജോ റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് ഒന്നു കാണിച്ചു തരൂ. സ്വന്തം നാട്ടില്‍ മാത്രം ഏറ്റവും നന്നായി കളിക്കുന്നയാളാണ് റൂട്ട്. അദ്ദേഹം നേടിയിട്ടുള്ള സെഞ്ച്വറികളില്‍ 70 ശതമാനവും ഇംഗ്ലണ്ടിലാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

Story first published: Saturday, August 31, 2024, 11:19 [IST]
Other articles published on Aug 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+