മികച്ച ഏകദിന ക്യാപ്റ്റന്‍ ധോണിയോ, പോണ്ടിങോ? ഹസ്സി പറയുന്നു... കാരണവുമുണ്ട്

മെല്‍ബണ്‍: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റുവും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയില്‍ മുന്‍നിരയില്‍ തന്നെയുള്ളവരാണ് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ലോകകപ്പ് കിരിട വിജയമുള്‍പ്പെടെ ദേശീയ ടീമിനൊപ്പം അവിസ്മരണീയമായ പല നേട്ടങ്ങളും ഇരുവരും കൈവരിച്ചിട്ടുണ്ട്.
ഏകദിനത്തില്‍ ഇവരില്‍ ആരാണ് മികച്ച ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം മൈക്കല്‍ ഹസ്സി. പോണ്ടിങിനു കീഴില്‍ ദേശീയ ടീമിനായും ധോണിക്കു കീഴില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയുമാണ് താരം ഇറങ്ങിയിട്ടുള്ളത്.

കടുപ്പം, എങ്കിലും പോണ്ടിങ്
ധോണി, പോണ്ടിങ് ഇവരില്‍ ഏകദിനത്തിലെ മികച്ച ക്യാപ്റ്റന്‍ ആരെന്നു തിരഞ്ഞെടുക്കുക ദുഷ്‌കരമാണെന്നു ഹസ്സി വ്യക്തമാക്കി. എങ്കിലും പോണ്ടിങിനെയാണ് താന്‍ തിരഞ്ഞെടുക്കുക. ഇതിനൊരു കാരണം കൂടിയുണ്ട്.
ധോണിക്കു കീഴില്‍ ഇതുവരെ ഏകദിനത്തില്‍ കളിച്ചിട്ടില്ല. എന്നാല്‍ പോണ്ടിങിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലയക്കു വേണ്ടി നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ടെന്നും ഹസ്സി വിശദമാക്കി.

ഭയപ്പെടുത്തിയ ബൗളര്‍
കരിയറില്‍ ഏറ്റവുധികം തന്നെ ഭയപ്പെടുത്തിയ ബൗളര്‍ ആരെന്നതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഹസ്സി. ദക്ഷിണാഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ മല്‍സരത്തിന്റെ തലേദിവസം രാത്രി തനിക്കു ഉറക്കം വരാറില്ലെന്നു ഹസ്സി പറയുന്നു.
സ്‌റ്റെയ്‌നിനെതിരേ കളിക്കുക വളരെ വിഷമകരമായ കാര്യമാണ്. മികച്ച വേഗം, നല്ല സ്വിങ് എല്ലാം അദ്ദേഹത്തിനുണ്ട്. കുറച്ചു തവണ സ്‌റ്റെയ്ന്‍ തന്നെ പുറത്താക്കിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ നേരിടാന്‍ ഇഷ്ടമില്ലെന്നും ഓസീസ് താരം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ സിഎസ്‌കെയോടൊപ്പം
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു ഹസ്സി. സിഎസ്‌കെയ്ക്കായി ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. ടീമിന്റെ മൂന്നു കിരീടവിജയങ്ങളില്‍ ഹസ്സി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 64 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 17 ഫിഫ്റ്റികളുമടക്കം 2213 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ധോണിയും റെയ്‌നയും കഴിഞ്ഞാല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ കൂടുതല്‍ റണ്‍സെടുത്തതും ഹസ്സി തന്നെയാണ്. നിലവില്‍ സിഎസ്‌കെ ടീമിന്റെ ബാറ്റിങ് കോച്ചായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications