Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ മറ്റൊരു ക്യാപ്റ്റന്‍ ടീമില്‍ നിര്‍ത്തില്ല! പക്ഷെ കോലി വേറെ ലെവല്‍- സൗഹൃദത്തെക്കുറിച്ച് ഹസ്സി

1

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയും തമ്മിലുള്ള മികച്ച ബന്ധത്തെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസ്സി. കളിക്കളത്തിന് അകത്തും പുറത്തും കോലിയും ധോണിയും തമ്മില്‍ നല്ല സൗഹൃമാണുള്ളത്. ധോണിയെപ്പോലൊരാളെ മറ്റൊരു ക്യാപ്റ്റന്‍ കോലിയെപ്പോലെ ഒപ്പം ടീമില്‍ നിലനിര്‍ത്തില്ലെന്നു ഹസ്സി അഭിപ്രായപ്പെട്ടു.

ഇത്രയും സീനിയറും ഏവരും ആരാധിക്കുന്ന വ്യക്തിത്വവുമുള്ള ധോണിയെപ്പോലൊരാളെ സ്വന്തം ടീമില്‍ നിലനിര്‍ത്താന്‍ മറ്റൊരു ക്യാപ്റ്റന്‍ ധൈര്യപ്പെടില്ല. അക്കാര്യത്തില്‍ കോലിയുടെ സമീപനം അഭിനന്ദനീയമാണ്. ധോണി തനിക്കൊപ്പം ദേശീയ ടീമില്‍ വേണമെന്നാണ് കോലി എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. ധോണിയുടെ സാമീപ്യം മാനസികമായും, തന്ത്രപരമായും തനിക്കു ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന ക്യാപ്റ്റനാണ് കോലിയെന്നും ഹസ്സി അഭിപ്രായപ്പെട്ടു.

സീനിയര്‍-ജൂനിയര്‍ കോംപ്ലക്‌സ്

തന്നേക്കാള്‍ അനുഭവസമ്പത്തുള്ള, വലിയ ആരാധകവൃന്ദമുള്ള താരങ്ങളെ പല ക്യാപ്റ്റന്‍മാരും ദേശീയ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് നേരത്തേ കണ്ടു കഴിഞ്ഞതാണ്. ടീമില്‍ തന്റെ പൂര്‍ണ നിയന്ത്രണം കൊണ്ടു വരുന്നതിനു വേണ്ടി ക്യാപ്റ്റന്‍മാര്‍ ഇവരെ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്.
എന്നാല്‍ ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് കോലി. ധോണി ദേശീയ ടീമില്‍ എല്ലായ്‌പ്പോഴും തനിക്കൊപ്പം വേണമെന്ന് കോലി ആഗ്രഹിക്കുന്നു. ധോണിയുടെ മല്‍സരപരിചയസം ഇന്ത്യക്കു ഗുണം ചെയ്യുമെന്നും കോലി വിശ്വസിക്കുന്നതായി ഹസ്സി പറഞ്ഞു. സ്വന്തം ബാറ്റിങ് മാത്രമല്ല ക്യാപ്റ്റന്‍സിയും എല്ലായ്‌പ്പോഴും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന താരമാണ് കോലി. ഇതിനായി ധോണിയേക്കാള്‍ മികച്ചൊരു ഉപദേശകനെ തനിക്കു ഇനി ലഭിക്കാനില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.

കോലിയെ അഭിനന്ദിക്കണം

ധോണിയുമായി ഇത്രയും നല്ലൊരു ബന്ധമുണ്ടാക്കിയെടുത്തതിനും അത് ഇപ്പോഴും പഴയതു പോലെ തന്നെ മുന്നോട്ട് കൊണ്ടുപോവുന്നതിനും കോലി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായി ഹസ്സി സോണ്‍ ടെന്നിന്റെ പിറ്റ് സ്റ്റോപ്പെന്ന ചാറ്റ് ഷോയില്‍ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നു തെളിയിച്ച ധോണി ദേശീയ ടീമില്‍ ഇപ്പോഴും തുടരാന്‍ കാരണം കോലിയെന്ന നായകനാണ്. ചില സമയങ്ങളില്‍ ഇതുപോലെയുള്ള താരങ്ങളുടെ സാന്നിധ്യം ക്യാപ്റ്റന്‍മാരെ ഭയപ്പെടുത്തും. എന്നാല്‍ ഇവിടെയാണ് കോലിയെ നമ്മള്‍ അഭിനന്ദിക്കേണ്ടത്.
ധോണി തനിക്കൊപ്പം ടീമില്‍ വേണമെന്ന് പറയാനുള്ള വ്യക്തിത്വം കോലി കാണിച്ചു. തനിക്ക് അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ പഠിക്കാന്‍ കഴിയുമെന്നും കൂടുതല്‍ മെച്ചപ്പെട്ട ക്യാപ്റ്റനാക്കാന്‍ ധോണി തന്നെ സഹായിക്കുമെന്നും കോലി പറയുന്നതായി ഹസ്സി വിശദമാക്കി.

2017ല്‍ ധോണി സ്ഥാനമൊഴിഞ്ഞു

2017ലാണ് ധോണി ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനമൊഴിഞ്ഞത്. ഇതോടെ കോലി മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായി നിയോഗിക്കപ്പെടുകയായിരുന്നു. ടെസ്റ്റില്‍ ധോണി വിരമിച്ചതിനെ തുടര്‍ന്ന് നേരത്തേ തന്നെ അദ്ദേഹം നായകനായിരുന്നു.
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി, 2019ലെ ഐസിസി ഏകദിന ലോകകപ്പ് തുടങ്ങിയ വലിയ ടൂര്‍ണമെന്റുകളില്‍ കോലിക്കു ഇന്ത്യയെ നയിക്കാന്‍ സാധിച്ചു. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ റണ്ണറപ്പായപ്പോള്‍ ലോകകപ്പില്‍ സെമി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

Story first published: Wednesday, July 1, 2020, 12:43 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+