Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയോ, പോണ്ടിങോ? സാമ്യതകളുണ്ട്, വ്യത്യാസങ്ങളും... മികച്ച ക്യാപ്റ്റന്‍ ആരെന്നു ഹസ്സി പറയും

husseu

സിഡ്‌നി: ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ടു ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസ്സി. ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് എന്നിവരാണിത്. വ്യത്യസ്ത കാലഘട്ടത്തില്‍, വ്യത്യസ്ത കരിയര്‍ ഗ്രാഫുള്ള രണ്ടു ക്യാപറ്റന്മാരാണ് ഇരുവരുമെങ്കിലും ഇവരെ വളരെ ക്ലോസായി നിരീക്ഷിക്കാന്‍ സാധിച്ച താരങ്ങളിലൊരാളാണ് ഹസ്സി.

പോണ്ടിങിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസീസിനു വേണ്ടി ഏഴു വര്‍ഷങ്ങള്‍ ഹസ്സി കൡച്ചിരുന്നു. 2007ലെ ലോകകപ്പ്, 2006, 09ലെ ചംപ്യന്‍സ് ട്രോഫി എന്നിവയുടെ വിജയങ്ങളില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ് ധോണിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഹസ്സിക്കായത്. സിഎസ്‌കെ ടീമിന്റെ അവിഭാജ്യ ഘടകം കൂടിയായിരുന്നു അദ്ദേഹം. ധോണിയും പോണ്ടിങും തമ്മിലുള്ള സാമ്യതകളെക്കുറിച്ചും വ്യത്യാസങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഹസ്സി. റോനക് കപൂറിന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എല്ലായ്‌പ്പോഴും മുന്നിലുണ്ടാവും

എല്ലായ്‌പ്പോഴും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ് പോണ്ടിങെന്ന് ഹസ്സി ചൂണ്ടിക്കാട്ടി. എന്തു കാര്യം ചെയ്യുമ്പോഴും അത് മല്‍സബുദ്ധിയോടെയാണ് അദ്ദേഹം ചെയ്യുക. ടീം റൂമില്‍ വച്ച് ചിലപ്പോള്‍ പോണ്ടിങ് ടേബിള്‍ ടെന്നീസ് കളിക്കും, ചിലപ്പോള്‍ മറ്റേതെങ്കിലും ഗെയിം കളിക്കും. ഇവയിലെല്ലാം ജയിക്കാന്‍ തന്നെയാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.
പരിശീലനത്തിനിടെ ഫീല്‍ഡിങ് ഡ്രില്‍ ആണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ പോണ്ടിങാണ് അതിനെ നയിക്കാന്‍ ശ്രമിക്കുക. എല്ലായ്‌പ്പോഴും ഏറ്റവും മികച്ച നിലവാരം തന്നെ നിലനിര്‍ത്തണമെന്ന്അദ്ദേഹം ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും മോശം നെറ്റ്‌സാണ് ലഭിച്ചതെങ്കിലും പോണ്ടിങ് അവിടെ യാതൊരു പരാതിയുമില്ലാതെ പരിശീലനം നടത്തും. ഇവിടെ ആദ്യം പരിശീലനത്തിനു വേണ്ടിയെത്തി എല്ലാം ഓക്കെയാണെന്നു ആദ്യം പറയുന്നതും അദ്ദേഹമായിരിക്കും. ടീമിലെ എല്ലാവരെയും 100 ശതമാനം പിന്തുണയ്ക്കുന്ന ക്യാപറ്റനാണ് പോണ്ടിങ്. ധോണിയും പോണ്ടിങും തമ്മിലുള്ള ഏറ്റവും വലിയ സാമ്യത ഇതു തന്നെയാണെന്നും ഹസ്സി വിശദമാക്കി.

ധോണിയുടെ ക്യാപ്റ്റന്‍സി

ധോണിയുടെയും പോണ്ടിങിന്റെയും ക്യാപ്റ്റന്‍സി താരതമ്യം ചെയ്യുകയാണെങ്കില്‍ ധോണി അല്‍പ്പം മുന്നിലാണെന്നു ഹസ്സി അഭിപ്രായപ്പെട്ടു. എംഎസ് പോണ്ടിങിനേക്കാള്‍ ശാന്തനാണ്. പോണ്ടിങിനെക്കാള്‍ നന്നായി കളിയെ തന്ത്രപരമായി മനസ്സിലാക്കിയെടുക്കാന്‍ ധോണിക്കു കഴിയും. പോണ്ടിങും നല്ല തന്ത്രശാലി തന്നെയാണ്. പക്ഷെ എംഎസ് കളിക്കളത്തില്‍ നടത്തുന്ന ചില നീക്കങ്ങള്‍ പോണ്ടിങില്‍ നിന്നും താന്‍ കണ്ടിട്ടില്ല.
ധോണിയുടെ ചില തീരുമാനങ്ങള്‍ കാണുമ്പോള്‍, ഇതു കൊണ്ടാണ് ധോണി എന്താണ് ഉദ്ദേശിക്കുന്നതെന്നു താന്‍ ചിന്തിക്കാറുണ്ട്. പക്ഷെ ആ നീക്കം ഫലം കാണുകയും ചെയ്യും. ധോണിക്ക് എങ്ങനെ ഇങ്ങനെ ചിന്തിക്കാനാവുമെന്ന് തോന്നിയിട്ടുണ്ട്. തന്റെ മനസ്സിലെ ചിന്തയില്‍ 100 ശതമാനവും അദ്ദേഹം വിശ്വാസമര്‍പ്പിക്കുന്നത് കൊണ്ടാണിത്. ധോണിയും പോണ്ടിങും രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ്. തങ്ങളുടെതായ രീതിയില്‍ ഇരുവരും മികച്ചു നില്‍ക്കുകയും ചെയ്യുന്നതായി ഹസ്സി പറഞ്ഞു.

താരങ്ങളുടെ സമ്മര്‍ദ്ദം

ധോണിയുടെ ഏറ്റവും വലിയ കരുത്തായി തനിക്കു തോന്നിയിട്ടുള്ളത് താരങ്ങളുടെ സമ്മര്‍ദ്ദമകറ്റാനുള്ള കഴിവ് തന്നെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ ഇത് എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും കളിക്കാരുടെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ധോണിക്കു കഴിയുന്നു.
ഇന്ത്യന്‍ യുവതാരങ്ങള്‍ എത്ര മാത്രം സമ്മര്‍ദ്ദത്തോടെയാണ് കളിക്കുന്നതെന്നു നിങ്ങള്‍ക്കറിയാം. കാരണം ക്രിക്കറ്റ് ഇന്ത്യക്കാര്‍ക്കു മതം പോലെയാണ്. ഓരോ താരത്തില്‍ നിന്നും അത്രയേറെ പ്രതീക്ഷകളാണ് ഇന്ത്യക്കാര്‍ വച്ച് പുലര്‍ത്തുന്നത്. ഇതു വെറുമൊരു മല്‍സരമാണ്, നിങ്ങള്‍ പോയി ആസ്വദിച്ചു കളിക്കൂയെന്നാണ് ധോണി താരങ്ങളോടു പറയാറുള്ളത്. ചില ദിവസങ്ങളില്‍ നിങ്ങള്‍ ജയിക്കും, ചില ദിവസങ്ങളില്‍ തോല്‍ക്കും. അതുകൊണ്ട് ഒന്നും അവസാനിക്കാന്‍ ുപോവുന്നില്ല. ഇന്ത്യ പോലെയൊരു രാജ്യത്തു ധോണിയെപ്പോലെ ചിന്തിക്കുന്ന ക്യാപ്റ്റന്‍മാര്‍ അപൂര്‍വ്വമാണെന്നും ഹസ്സി അഭിപ്രായപ്പെട്ടു.

Story first published: Friday, May 8, 2020, 15:54 [IST]
Other articles published on May 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+