Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി, രോഹിത്, പോണ്ടിങ്, ക്ലാര്‍ക്ക്- ക്യാപ്റ്റന്‍സിയിലെ വ്യത്യാസമെന്ത് ? താരതമ്യം ചെയ്ത് ഹസ്സി

1

ക്രിക്കറ്റ് കരിയറില്‍ ഒന്നിലേറെ മികച്ച ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ച താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ ബാറ്റ്‌സമാന്‍ മൈക്കല്‍ ഹസ്സി. ദേശീയ ടീമില്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവര്‍ക്കു കീഴില്‍ ഇറങ്ങിയ ഹസ്സി ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

നാലു ക്യാപ്റ്റന്മാരെയും താരതമ്യം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ സിഎസ്‌കെ ടീമിന്റെ ബാറ്റിങ് കോച്ച് കൂടിയായ ഹസ്സി. നാലു പേരും വ്യത്യസ്ത സ്വഭാവമുള്ള ക്യാപ്റ്റന്മാരാണെങ്കിലും ഇവരെല്ലാം ജയിക്കാന്‍ ഒരുപോലെ ആഗ്രഹിക്കുന്നവരാണെന്നും ഹസ്സി ചൂണ്ടിക്കാട്ടി.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

പോണ്ടിങിന്റെ ക്യാപ്റ്റന്‍സിയിലാണ് ഹസ്സി ഓസീസ് ടീമിനു വേണ്ടി അരങ്ങേറിയത്. വിജയമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് ടീമിനെ ഒറ്റക്കെട്ടായി തന്റെ കൂടെ കൂട്ടിയ നായകനായിരുന്നു പോണ്ടിങെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ടീമിനെ എല്ലായ്‌പ്പോഴും മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റനായിരുന്നു പോണ്ടിങ്. ടീമിലെ എല്ലാവരെയും അദ്ദേഹം 100 ശതമാനം പിന്തുണയ്ക്കുകയും ചെയ്തു. ജയിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്ന ക്യാപ്റ്റനായിരുന്നു പോണ്ടിങ്. അതിനു വേണ്ടി ടീമിനെ മുഴുവന്‍ തനിക്കൊപ്പം വലിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നുവെന്നും ഹസ്സി വിശദമാക്കി.

മൈക്കല്‍ ക്ലാര്‍ക്ക്

മൈക്കല്‍ ക്ലാര്‍ക്ക്

2015ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് മൈക്കല്‍ ക്ലാര്‍ക്ക്. അദ്ദേഹത്തിനു കീഴില്‍ ഹസ്സി 21 ടെസ്റ്റുകളും 33 ഏകദിനങ്ങളും 11 ടി20കളും കളിച്ചിട്ടുണ്ട്. മികച്ച തന്ത്രങ്ങളൊരുക്കാന്‍ തലച്ചോറുള്ള ക്യാപ്റ്റനായിരുന്നു ക്ലാര്‍ക്കെന്നു ഹസ്സി അഭിപ്രായപ്പെട്ടു.
വളരെ തന്ത്രശാലിയായ, ചിന്തിക്കുന്ന ക്യാപ്റ്റനായിരുന്നു ക്ലാര്‍ക്ക്. ഒരു ബൗളറെ കൊണ്ട് എപ്പോള്‍ പന്തെറിയിക്കണമെന്നതുള്‍പ്പെടെ പല കാര്യങ്ങളിലും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നതായും ഹസ്സി പറഞ്ഞു.

എംഎസ് ധോണി

എംഎസ് ധോണി

ഐപിഎല്ലില്‍ എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ആറു സീസണുകളില്‍ ഹസ്സി കൡച്ചിട്ടുണ്ട്. കരിയറില്‍ അദ്ദേഹം അവസാനമായി കളിച്ചതും സിഎസ്‌കെയ്ക്കു വേണ്ടിത്തന്നെയാണ്.
കളിയെക്കുറിച്ച് നല്ല അവബോധമുള്ള ക്യാപ്റ്റനായിരുന്നു ധോണി. മാത്രമല്ല വളരെ ശാന്തനുമായിരുന്നു അദ്ദേഹം. തന്റെ താരങ്ങളെ ഏറെ പിന്തുണച്ചിരുന്ന ധോണി അവരില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുകയും ചെയ്ത ക്യാപ്റ്റനായിരുന്നുവെന്നു ഹസ്സി വിലയിരുത്തി.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് ഹസ്സി കളിച്ചിട്ടുളളത്. ധോണിയുമായി വളരെ സാമ്യമുള്ളതാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ധോണിയെപ്പോലെ വളരെ ശാന്തപ്രകൃതമായിരുന്നു രോഹിത്തിന്റേത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കൂളായി മാത്രമേ അദ്ദേഹത്തെ കാണാന്‍ കഴിയൂ. മികച്ച തന്ത്രങ്ങളൊരുക്കുന്നതിലും കേമനായിരുന്നു രോഹിത്. ഈ നാലു ക്യാപ്റ്റന്‍മാരും ടീമംഗങ്ങളിലെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ശേഷിയുള്ള ക്യാപ്റ്റന്‍മാരാണെന്നും ഹസ്സി അഭിപ്രായപ്പെട്ടു

ധോണിയും പോണ്ടിങും

ധോണിയും പോണ്ടിങും

ടീമിന്റെ വിജയവും തോല്‍വിയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ക്യാപ്റ്റന്‍മാരാണ് ധോണിയും പോണ്ടിങുമെന്ന് ഹസ്സി പറയുന്നു. ടീം നല്ല പ്രകടനം നടത്തിയാലും, മോശമായി കളിച്ചാലും രണ്ടു പേരെയും ഇത് അസ്വസ്ഥരാക്കില്ല. കൂളായി തന്നെയാണ് ഇവര്‍ ഇതിനെ സമീപിക്കുക. ഉദാഹരണത്തിന് പോണ്ടിങ് സെഞ്ച്വറിയടിച്ചാലും പൂജ്യത്തിന് പുറത്തായാലും ഒരേ ആള്‍ തന്നെയാണ്.
തുടര്‍ച്ചയായി നാലു മല്‍സരങ്ങള്‍ ജയിച്ചാലും തുടരെ നാലു കളികള്‍ തോറ്റാലും ധോണിയിലും മാറ്റമുണ്ടാവില്ല. നേതൃത്വത്തിലേക്കു വരുമ്പോള്‍ വളരെ മികച്ച ഗുണങ്ങളിലൊന്നാണിതെന്നാണ് തനിക്കു തോന്നിയത്.
എപ്പോഴും വികാരഭരിതനായി കാര്യങ്ങളെ സമീപിക്കുന്ന ക്യാപ്റ്റനാണെങ്കില്‍ പെരുമാറ്റത്തില്‍ ഉയര്‍ച്ചയും താഴ്ചയും കാണാം. ഇത് ടീമിനെയും ബാധിക്കും. എന്നാല്‍ എല്ലാത്തിനെയും ഒരുപോലെ സമീപിക്കുന്ന നായകനാണെങ്കില്‍ അത്
ടീമിനും ഗുണം ചെയ്യുമെന്നു ഹസ്സി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 15, 2020, 13:35 [IST]
Other articles published on Jul 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+