Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹെയര്‍സ്‌റ്റൈലിനോ പ്രാധാന്യം? 'ഫ്രീക്കന്‍'മാര്‍ക്കെതിരേ പാക് ഇതിഹാസം, നിങ്ങള്‍ക്കു പറ്റിയത് സിനിമ

കറാച്ചി: യുവ ക്രിക്കറ്റ് താരങ്ങള്‍ക്കു ഉപദേശവുമായി പാകിസ്താന്റെ മുന്‍ ഇതിഹാസം ജാവേദ് മിയാന്‍ദാദ്. ആധുനിക ക്രിക്കറ്റ് താരങ്ങള്‍ക്കു വെറും 'ഷോ' നടത്താനുള്ള വേദിയായി മാറിയതായും തന്റെ കാലഘട്ടത്തില്‍ ഇങ്ങനെയായിരുന്നില്ല ക്രിക്കറ്റര്‍മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവ ക്രിക്കറ്റ് താരങ്ങളുടെ ഹെയര്‍ സ്റ്റൈലിനെയും അദ്ദേഹം വിമര്‍ശിച്ചു. ഹെയര്‍സ്റ്റൈലിനാണ് നിങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കില്‍ നിങ്ങള്‍ക്കു ക്രിക്കറ്റിനേക്കാള്‍ യോജിക്കുക സിനിമയാണെന്നും മിയാന്‍ദാദ് തുറന്നടിച്ചു.

miandad

വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാര്‍ തങ്ങളുടെ ലുക്കിനെക്കുറിച്ചോ ഹെയര്‍ സ്‌റ്റൈലിനെക്കുറിച്ചോ ബോധവാന്‍മാരാവരുത്. അങ്ങനെ ചെയ്യുന്നവരുണ്ടെങ്കില്‍ ക്രിക്കറ്റ് വിട്ട് സിനിമയില്‍ അഭിനയിക്കുന്നതാണ് അവര്‍ക്കു നല്ലത്. താനൊന്നും കളിച്ചിരുന്ന കാലഘട്ടത്തില്‍ ക്രിക്കറ്റര്‍മാര്‍ സ്വന്തം ലുക്കിനെക്കുറിച്ചോ, ഹെയര്‍ സ്‌റ്റൈലിനെക്കുറിച്ചോ ഒന്നും ആലോചിക്കുക കൂടി ചെയ്തിരുന്നില്ല. മല്‍സരം കഴിഞ്ഞ ശേഷം കളിക്കാര്‍ക്ക് എന്തും ചെയ്യാം. എന്നാല്‍ കളിക്കളത്തില്‍ ക്രിക്കറ്റല്ലാതെ മറ്റൊന്നും കടന്നുവരരുത്. കുട്ടികളുടെ റോള്‍ മോഡലുകള്‍ കൂടിയാണ് കായിക താരങ്ങള്‍. തങ്ങളുടെ ആരാധനാ പാത്രങ്ങള്‍ ചെയ്യുന്നതെല്ലാം അവരും അനുകരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ തങ്ങള്‍ ഏതു തരത്തിലുള്ള മാതൃകയാണ് യുവ ആരാധകര്‍ക്കു കാണിച്ചു കൊടുക്കുന്നതെന്നു താരങ്ങള്‍ക്കു നല്ല ബോധ്യമുണ്ടാവണമെന്നും മിയാന്‍ദാദ് ആവശ്യപ്പെട്ടു.

യുവ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ഒരിക്കലും വിക്കറ്റ് വലിച്ചെറിയാന്‍ ശ്രമിക്കരുത്. ക്രീസില്‍ കൂടുതല്‍ സമയം നിലയുറപ്പിച്ച് കളി ആസ്വദിക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നു സ്വന്തം യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു. ബൗളര്‍മാരുടെ കാര്യത്തിലും ഇതേ ഉപദേശമാണ് നല്‍കാനുള്ളത്. കളിക്കളത്തില്‍ സ്വന്തം ലൈനിലും ലെങ്തിലും മാത്രമായിരിക്കണം അവരുടെ ശ്രദ്ധ. നെറ്റ്‌സില്‍ തനിച്ചെത്തി ബൗളിങ് പരിശീലനം നടത്തിക്കൊണ്ടിരിക്കണം. ക്രിക്കറ്റിനോട് നിങ്ങള്‍ക്കു എത്ര മാത്രം പ്രതിബദ്ധതയുണ്ടെന്ന് ഇതു കാണിച്ചു തരികയും ചെയ്യും.

നാലോ, അഞ്ചോ പേര്‍ക്കൊപ്പം ഒരു സെഷന്‍ മുഴുവന്‍ പരിശീലനം നടത്തുകയല്ല വേണ്ടത്. മാത്രമല്ല കാലാവസ്ഥയെയും താരം വലിയ കാര്യമാക്കി എടുക്കരുത്. വെയില്‍, മഴ എന്തുമുണ്ടായിക്കൊള്ളട്ടെ അതൊന്നും പരിശീലനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മിയാന്‍ദാദ് യുവതാരങ്ങളെ ഉപദേശിക്കുന്നു.

Story first published: Tuesday, March 31, 2020, 14:01 [IST]
Other articles published on Mar 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+