Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയ്‌ലുമായി അടിയില്ല, വായ മൂടിയത് എന്തിന്; പൊള്ളാര്‍ഡ് ട്വിറ്ററില്‍

ബെംഗളൂരു: ഐ പി എല്‍ ക്രിക്കറ്റ് മത്സരത്തിനിടെ താനും ക്രിസ് ഗെയ്‌ലും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ കീരണ്‍ പൊള്ളാര്‍ഡ്. ക്രിസ് ഗെയ്‌ലും പൊള്ളാര്‍ഡും സംസാരിക്കുന്നതിനിടെ അംപയര്‍ പൊള്ളാര്‍ഡിനെ മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചാണ് പൊള്ളാര്‍ഡ് പിന്നീട് കുറെ ഓവറുകള്‍ ഫീല്‍ഡ് ചെയ്തത്.

സംഭവം വിവാദമായതോടെയാണ് പൊള്ളാര്‍ഡ് വിശദീകരണവുമായി രംഗത്തെത്തിയത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററാണ് പൊള്ളാര്‍ഡ് നയം വ്യക്തമാക്കാന്‍ തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് മൂന്ന് ട്വീറ്റുകളാണ് പൊളളാര്‍ഡ് പോസ്റ്റ് ചെയ്തത്. ക്രിസ് ഗെയ്‌ലും താനുമായി ഒരു പ്രശ്‌നവും ഇല്ല. വെറുതെ മാധ്യമങ്ങള്‍ പറയുന്ന കഥകള്‍ വിശ്വസിക്കരുത്.

pollard

താന്‍ തെറ്റു ചെയ്‌തെങ്കില്‍ അത് സമ്മതിക്കും. എന്നാല്‍ അനാവശ്യമായി തന്റെ മേല്‍ കുതിര കയറാന്‍ വരരുത് എന്നും പൊള്ളാര്‍ഡ് പറയുന്നു. താന്‍ ഇവിടെ വന്നത് ക്രിക്കറ്റ് ആസ്വദിക്കാനാണ് എന്നും മുംബൈ ഇന്ത്യന്‍സ് ജയിക്കാന്‍ വേണ്ടി 100 ശതമാനം നല്‍കുന്നുണ്ടെന്നും പൊള്ളാര്‍ഡ് എഴുതി. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് എതിരെ നേടിയ വിജയത്തില്‍ പൊള്ളാര്‍ഡ് സന്തോഷം പ്രകടിപ്പിച്ചു.

നേരത്തെ പൊള്ളാര്‍ഡിന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിരുന്നു. ഇതില്‍ തെറ്റായി ഒന്നുമില്ല. പൊള്ളാര്‍ഡിനോട് മിണ്ടാതിരിക്കാനാണ് അംപയര്‍ പറഞ്ഞത്. അത് അനുസരിച്ച് പൊള്ളാര്‍ഡ് വായ മൂടി വെച്ചു. വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പരസ്പരം ഇടപെടുന്നതില്‍ അവരുടേതായ രീതിയുണ്ട് എന്നും ഐ പി എല്‍ അത് നന്നായി ആസ്വദിക്കുന്നുണ്ട് എന്നും ഭജ്ജി പറഞ്ഞു.

Story first published: Monday, April 20, 2015, 13:23 [IST]
Other articles published on Apr 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+