For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെസ് ഒളിംപ്യാഡ്: ചരിത്ര നേട്ടത്തില്‍ ഇന്ത്യ, ഇരട്ട സ്വര്‍ണ്ണ നേട്ടം; അഭിമാന നേട്ടം

ചെസ് ഒളിംപ്യാഡില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേട്ടത്തോടെ ചരിത്രമെഴുതി ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഒളിംപ്യാഡില്‍ സ്വര്‍ണ്ണം നേടിയത്. ഗുകേഷ് ദൊമ്മരാജു, അര്‍ജുന്‍ എരിഗെയ്‌സി എന്നിവരുടെ വിജയമാണ് ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണ്ണത്തിലേക്കെത്തിച്ചത്. ഇന്ത്യയുടെ പുരുഷ ടീമിന്റെ ഈ നേട്ടത്തിന് പിന്നാലെ വനിതാ ടീമും സ്വര്‍ണ്ണത്തിലേക്കെത്തിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടത്തിലേക്കെത്തിയത്.

ഹരിക ദ്രോണാവല്ലി, ആര്‍ വൈശാലി, ദിവ്യ ദേശ്മുഖ്, വന്തിക അഗര്‍വാള്‍, തനിയ സച്ചിദേവ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ഗംഭീര ജയമൊരുക്കിയത്. ഇന്ത്യയുടെ അര്‍ജുന്‍ ജാന്‍ സുബീജിയെ തോല്‍പ്പിച്ചപ്പോള്‍ സ്ലൊവേനിയന്‍ ടീമിനെയും തോല്‍പ്പിച്ചു. ആര്‍ പ്രഗ്നനാനന്ദ ആന്റോന്‍ ഡെംചെന്‍കോയെ തോല്‍പ്പിച്ചു. 2020ലെ ചെസ് ഒളിംപ്യാഡില്‍ റഷ്യയുമായി ഇന്ത്യ സ്വര്‍ണ്ണ മെഡല്‍ പങ്കിട്ടിരുന്നു.

arjun

ഇതിന് മുമ്പ് 2014ലെ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ രണ്ട് വെങ്കല മെഡലും നേടിയിരുന്നു. എന്നാല്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിലേക്കെത്തുന്നത് ഇതാദ്യമായാണ്. വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെതിരേ 3.5-0.5 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ ജയം. ഡി ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് എന്നിവര്‍ ജയിച്ചപ്പോള്‍ ആര്‍ വൈശാലി സമനില നേടി. നിലവിലെ ചാമ്പ്യന്മാരായ ഉസ്‌ബെക്കിസ്ഥാനോട് സമനില പിടിച്ച ഇന്ത്യ ടോപ് സീഡായ അമേരിക്കയേയും അട്ടിമറിച്ചു.

ഓപ്പണര്‍ വിഭാഗം 10ാം റൗണ്ടില്‍ ഇന്ത്യയുടെ ടോപ് സീഡായ അമേരിക്കയെ 2.5-1.5 എന്ന സ്‌കോറിന് ഇന്ത്യ അട്ടിമറിച്ചിരുന്നു. ആര്‍ പ്രഗ്നാനന്ദ വെസ്ലി സോയോടു അപ്രതീക്ഷിതമായി തോറ്റപ്പോള്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ ഡി ഗുകേഷ് അട്ടിമറിച്ചു.

Story first published: Sunday, September 22, 2024, 19:58 [IST]
Other articles published on Sep 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+