For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റം അടിപൊളി, കൈഫിനൊപ്പമുള്ള റണ്‍ചേസ്... യുവിയുടെ മാജിക്കല്‍ കരിയര്‍

ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്

യുവരാജ് സിങ്- ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ വിശേഷണം ആവശ്യമില്ലാത്ത താരം. കാരണം ആരാധകര്‍ക്കു യുവിയെന്നാല്‍ ഒരു വികാരമാണ്. ആദ്യം കളിക്കളത്തിന് അകത്തെ പോരാട്ടവീര്യത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്കു ചേക്കേറിയ യുവി പിന്നീട് കളിക്കളത്തിന് പുറത്ത് ജീവിതത്തിലും പോരാട്ടവീര്യം കൊണ്ട് എല്ലാവരുടെയും ഹീറോയായി മാറി. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കത്തിനില്‍ക്കവെ അര്‍ബുദം വില്ലനായി മുന്നില്‍ വന്നു നിന്നെങ്കിലും യുവിയെ ബൗള്‍ഡാക്കാനായില്ല. അര്‍ബുദത്തെ ദൃഢനിശ്ചയം കൊണ്ട് സിക്‌സറിലേക്കു പറത്തയ അദ്ദേഹം ജീവിതത്തിന്റെ ഇന്നിങ്‌സില്‍ വീണ്ടും കളിക്കാനിറങ്ങുകയായിരുന്നു.

ഇന്ത്യക്കൊപ്പം നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ പങ്കാളിയാവാന്‍ യുവിക്കായിട്ടുണ്ട്. രണ്ടു ലോകകപ്പ് വിജയങ്ങള്‍ ഇക്കൂട്ടത്തില്‍ തലപ്പത്തു നില്‍ക്കുന്നു. ഇവ രണ്ടിലും ഇന്ത്യയുടെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. യുവരാജിന്റെ കരിയറിലെ ഒരിക്കലും മറക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

തകര്‍പ്പന്‍ അരങ്ങേറ്റം

തകര്‍പ്പന്‍ അരങ്ങേറ്റം

ഇന്ത്യന്‍ കുപ്പായത്തില്‍ യുവരാജിന്റെ അരങ്ങേറ്റം ഗംഭീരമായിരുന്നു. ലോക ക്രിക്കറ്റിലെ അതികായന്‍മാരായ ഓസ്‌ട്രേലിയ അവരുടെ സുവര്‍ണ കാലഘട്ടത്തിലൂടെ കടന്നു പോകവെ അവര്‍ക്കെതിരേയായിരുന്നു യുവിയുടെ തുടക്കം. 2000ത്തിലെ ഐസിസി നോക്കൗട്ട് ട്രോഫിയുടെ പ്രീക്വാര്‍ട്ടറില്‍ കെനിയക്കെതിരേ 20ാം വയസ്സിലായിരുന്നു യുവിയുടെ അരങ്ങേറ്റം. എന്നാല്‍ ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.
ക്വാര്‍ട്ടറില്‍ കരുത്തരായ ഓസീസിനെതിരേ ഒടുവില്‍ യുവി ബാറ്റ് ചെയ്യാന്‍ ഇറങ്ങി. ഓസീസിന്റെ കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരേ 80 പന്തില്‍ 84 റണ്‍സുമായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചു. ഈയൊരൊറ്റ പ്രകടനം കൊണ്ടു തന്നെ തന്റെ പ്രതിഭ യുവി ലോകത്തിനു കാണിച്ചുതന്നു. പിന്നീട് താരത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കൈഫുമായുള്ള ഐതിഹാസിക കൂട്ടുകെട്ട്

കൈഫുമായുള്ള ഐതിഹാസിക കൂട്ടുകെട്ട്

യുവിയുടെ കരിയറിലെ തന്നെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തം പിറന്നത് 2002ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലിലായിരുന്നു. തോല്‍വി മുന്നില്‍ കണ്ട സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ യുവിയും ജൂനിയര്‍ തലം മുതല്‍ ഒരുമിച്ച് കളിക്കുന്ന മുഹമ്മദ് കൈഫും ചേര്‍ന്ന് അവിശ്വസനീയ കൂട്ടുകെട്ടിലൂടെ നാടകീയ വിജയത്തിലേക്കു നയിക്കുകയായിരുന്നു. 326 റണ്‍സെന്ന വവലിയ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നില്‍ വച്ചത്.
അഞ്ചിന് 146 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് ആരാധകര്‍ ഉറപ്പിച്ച നിമിഷം. പക്ഷെ യുവിക്കും കൈഫിനും തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. ആറാം വിക്കറ്റിന്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇരുവരും ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. അന്നു 69 റണ്‍സായിരുന്നു യുവി നേടിയത്.

ബ്രോഡിനെതിരായ ആറാട്ട്

ബ്രോഡിനെതിരായ ആറാട്ട്

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ യുവരാജ് നടത്തിയ ആറാട്ട് ഇന്നും ആരാധകരെ രോമാഞ്ചം കൊള്ളിക്കും. ഇംഗ്ലണ്ട് നിരയിലെ ഏറ്റവും അപകടകാരിയായ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകള്‍ പറത്തി യുവി ലോക റെക്കോര്‍ഡാണ് കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ റെക്കോര്‍ഡിന്റെ ഒരേയൊരു അവകാശി ഇപ്പോഴും അദ്ദേഹം തന്നെ.
ആന്‍ഡ്രു ഫ്‌ളിന്റോഫിന്റെ ഒരോവറില്‍ അന്നു യുവി രണ്ടു ബൗണ്ടറികള്‍ നേടിയത് ഇരുവരും തമ്മിലുള്ള ചൂടേറിയ വാക്‌പോരിന് വഴിയൊരുക്കി. തൊട്ടടുത്ത ഓവര്‍ ബൗള്‍ ചെയ്യാനെത്തിയ ബ്രോഡാണ് യുവിയുടെ കൈയുടെ ചൂടറിഞ്ഞത്. ഒന്നിനു പിറകെ ഒന്നായി സിക്‌സറുകള്‍ കാണികള്‍ക്കിടയിലേക്ക് പറന്നിറങ്ങുമ്പോള്‍ ബ്രോഡ് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു. അന്ന് 12 പന്തില്‍ യുവി ഫിഫ്റ്റി തികയ്ക്കുകയും ചെയ്തു. ടി20യിലെ വേഗമേറിയ ഫിഫ്റ്റി കൂടിയാണിത്. മല്‍സരത്തില്‍ ഇന്ത്യ 18 റണ്‍സിന്റെ ജയം കൊയ്തപ്പോള്‍ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം യുവിയായിരുന്നു.

ഇന്ത്യയുടെ റെക്കോര്‍ഡ് റണ്‍ചേസ്

ഇന്ത്യയുടെ റെക്കോര്‍ഡ് റണ്‍ചേസ്

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായിരുന്ന യുവി ടെസ്റ്റിലും ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. ഇവയിലൊന്നായിരുന്നു 2008ല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ കണ്ടത്. ആദ്യ ടെസ്റ്റില്‍ സ്വന്തം നാട്ടിലെ ഏറ്റവും വലിയ റണ്‍ചേസ് നടത്തി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ യുവിയും കസറിയിരുന്നു.
387 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നില്‍ വച്ചത്. മുമ്പൊരിക്കലും ഇത്രയും വലിയ സ്‌കോര്‍ ഇന്ത്യ നാട്ടില്‍ ചേസ് ചെയ്തു ജയിച്ചിട്ടില്ല. പക്ഷെ അന്നു ചരിത്രം വഴിമാറി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി അന്നു യുവി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയുടെ ചരിത്ര ജയം പൂര്‍ത്തിയാവുമ്പോള്‍ സച്ചിന്‍ അപരാജിത സെഞ്ച്വറിയോടെയും യുവി 85 റണ്‍സുമായും ക്രീസിലുണ്ടായിരുന്നു.

Story first published: Friday, June 12, 2020, 18:45 [IST]
Other articles published on Jun 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+