Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ ജൂനിയര്‍ കുംബ്ലെ... ഒരിന്നിങ്‌സില്‍ 10 വിക്കറ്റ്!! ക്രിക്കറ്റ് ലോകം അമ്പരന്നു

ദില്ലി: 20 വര്‍ഷം മുമ്പ് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടാണ് ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ഒരിന്നിങ്‌സിലെ മുഴുവന്‍ വിക്കറ്റുകളിലും തന്റെ പേര് കുറിച്ചത്. ലോക ക്രിക്കറ്റില്‍ തന്നെ അതു രണ്ടാമത്തെ തവണ മാത്രമാണ് ഒരു ബൗളര്‍ ഇന്നിങ്‌സിലെ എല്ലാ വിക്കറ്റുകളും കൊയ്ത് ചരിത്രം കുറിച്ചത്. പാകിസ്താനെതിരേ ദില്ലിയില്‍ നടന്ന ടെസ്റ്റിലായിരുന്നു കുംബ്ലെ കൊടുങ്കാറ്റായത്. അദ്ദേഹത്തിനു മുമ്പ് ഒരിന്നിങ്‌സില്‍ മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തിയ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറായിരുന്നു നേരത്തേ ഈ അവിസ്മരണീയ നേട്ടത്തിന്റെ ഏക അവകാശി.

ഇപ്പോഴിതാ കുംബ്ലെയുടെ പിന്‍ഗാമിയെ ഇന്ത്യക്കു ലഭിച്ചിരിക്കുന്നു. കുംബ്ലെയുടെ അപൂര്‍വ്വ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ് മേഘാലയില്‍ നിന്നുള്ള കൗമാര താരം നിര്‍ദേശ് ബൈസോയ.

അണ്ടര്‍ 16 ടൂര്‍ണമെന്റില്‍

അണ്ടര്‍ 16 ടൂര്‍ണമെന്റില്‍

അണ്ടര്‍ 16 വിജയ് മര്‍ജന്റ് ട്രോഫിയിലായിരുന്നു നാഗാലാന്‍ഡിനെതിരേ മേഘാലയയുടെ ഓഫ് സ്പിന്നര്‍ കൂടിയായ നിര്‍ദേശ് ഒരിന്നിങ്‌സില്‍ മുഴുവന്‍ പേരുടെയും അന്തകനായത്. കളിയുടെ ആദ്യ ഇന്നിങ്‌സിലായിരുന്നു കൗമാര താരത്തിന്റെ വണ്‍മാന്‍ ഷോ.
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി കൂടിയായ നിര്‍ദേശ് അതിഥി താരമായാണ് മേഘാലയക്കു വേണ്ടി കളിക്കുന്നത്.
ആദ്യ ഇന്നിങ്‌സില്‍ 21 ഓവര്‍ പന്തെറിഞ്ഞ നിര്‍ദേശ് 51 റണ്‍സ് മാത്രം വഴങ്ങിയാണ് 10 പേരെ പുറത്താക്കിയത്. ആകെ ബൗള്‍ ചെയ്ത 21 ഓവറില്‍ 10ഉം മെയ്ഡനാക്കാനും താരത്തിനു സാധിച്ചു.

അന്ന് ജനിച്ചിട്ടു പോലുമില്ല

അന്ന് ജനിച്ചിട്ടു പോലുമില്ല

ഈ അപൂര്‍വ്വ നേട്ടവുമായി തനിക്കു പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നായിരുന്നു മാജിക്കല്‍ പ്രകടനത്തിനു ശേഷം നിര്‍ദേശിന്റെ പ്രതികരണം. കുംബ്ലെ ഇന്ത്യക്കായി ഒരിന്നിങ്‌സില്‍ 10 വിക്കറ്റുകള്‍ കൊയ്തപ്പോള്‍ താന്‍ ജനിച്ചിട്ടു പോലുമില്ല. എന്നാല്‍ ഈ പ്രകടനത്തെക്കുറിച്ച് പിന്നീട് ഏറെ കേട്ടിരുന്നു.
അതുപോലെയെന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന് ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ജീവിതത്തില്‍ ഇത്രയും നേരത്തേ ഇതു യാഥാര്‍ഥ്യമാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. വളരെ വൈകാരികമായാണ് അവര്‍ പ്രതികരിച്ചതെന്നും 15കാരനായ താരം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ നേടാന്‍ ശ്രമിച്ചു

മുഴുവന്‍ നേടാന്‍ ശ്രമിച്ചു

നാഗാലാന്‍ഡിനെതിരേ ആദ്യത്തെ സെഷനില്‍ ആറു വിക്കറ്റുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. ഇതോടെയാണ് ശേഷിക്കുന്ന നാലു വിക്കറ്റുകള്‍ കൂടി വീഴ്ത്താനാവുമെന്ന് ഉറച്ചു വിശ്വസിക്കുകയും ഇതിനായി ശ്രമിക്കുകയും ചെയ്തതായി നിര്‍ദേശ് പറഞ്ഞു.
ടീമംഗങ്ങളില്‍ നിന്നും വലിയ പിന്തുണയയാണ് മല്‍സരത്തില്‍ ലഭിച്ചത്. അവര്‍ തന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. രാവിലെ മുതല്‍ പിച്ചില്‍ നിന്നു നല്ല ടേണാണ് ലഭിച്ചത്. മാത്രമല്ല കാലാവസ്ഥയും കാര്യങ്ങള്‍ അനുകൂലമാക്കിയെന്നു താരം വിശദമാക്കി.
അണ്ടര്‍ 16 വിജയ് മര്‍ച്ചെന്റ് ട്രോഫിയില്‍ നിര്‍ദേശിന്റെ രണ്ടാം സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. ഇതുവരെ നാലു മല്‍സരങ്ങളില്‍ നിന്നായി 27 വിക്കറ്റുകള്‍ ഈ സീസണില്‍ താരം കൊയ്തു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ആറു കളികളില്‍ നിന്നും 33 വിക്കറ്റുകളായിരുന്നു നിര്‍ദേശിന്റെ സമ്പാദ്യം.

Story first published: Thursday, November 7, 2019, 16:08 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+